ആദ്യ റാംപ് വാക്ക് അനുഭവം വെളിപ്പെടുത്തി കൃതി സനോൻ

0
184

വർഷം, 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത് ആലിയ ഭട്ടിനൊപ്പം കൃതി സനോണിനായിരുന്നു. കൃതി സനോണിനെ പുരസ്കാരത്തിനർഹയാക്കിയത് ‘മിമി’യിലെ അഭിനയമാണ്. തന്റെ സിനിമാജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്വപ്നമാണ് ഈ അവാർഡെന്നും കൃതി പറഞ്ഞിരുന്നു.

ഒരു സാദാരണ മിഡിൽ ക്ലാസ്സ് കുടുംബത്തിൽ നിന്നും വന്നാണ് താരം ഇന്ന് കാണുന്ന ബോളിവുഡിലെ ഈ താര പരിവേഷം പൊരുതി നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ താരം തന്റെ സിനിമയിലേക്കുള്ള കടന്നു വരവിനെ കുറിച്ച് സംസാരിച്ചിരുന്നു. നെപോറ്റിസം അരങ്ങു വാഴുന്ന ബോളിവുഡിൽ ഒരു ഗോഡ്‌ഫാദറൊ ബന്ധങ്ങളോ ഒന്നുമില്ലാതെ മോഡലിംഗിലൂടെയാണ് താരം കടന്നു വരുന്നത്.

ഒരു പക്ഷെ അഭിനയ രംഗത്ത് തിളങ്ങാനായില്ലെങ്കിൽ സ്വീകരിക്കാനായി മറ്റൊരു ബാക്കപ്പ് പ്ലാൻ എന്ന നിലയിൽ ജി മാറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കണമെന്ന കുടുംബത്തിന്റെ നിർദ്ദേശമനുസരിച്ചു കൊണ്ടാണ് നടി അഭിനയ രംഗത്തേക്കു കടന്നു വരുന്നത്. തന്റെ ആദ്യ രണ്ടു സിനിമകളുടെ ഇടവേളയിൽ താൻ പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നെന്നും താരം പറയുന്നു. കൂടാതെ ഒരു പ്ലാൻ ബി ഉള്ള സമയത്ത് നമുക്ക് ജോലിയിലെ നിരാശ കുറക്കാമെന്നും താരം അഭിപ്രായപ്പെടുന്നുണ്ട്.

 

സിനിമയിൽ മുഖം കാണിക്കും മുൻപേ മോഡലിംഗ് ആരംഭിച്ച കൃതിക്ക് തന്റെ കരിയറിന്റെ തുടക്കം ഒരിക്കലും നല്ലൊരു അനുഭവമായിരുന്നില്ലെന്നു കൂടി പറഞ്ഞിരിക്കുകയാണ് നടിയിപ്പോൾ. തന്റെ ആദ്യ റാമ്പ് വാക്ക് ഒരു ഫാം ഹൗസ്സിൽ വെച്ചായിരുന്നു. അവിടുത്തെ പുല്ലിലൂടെ ഹീൽസ് ഇട്ടു കൊണ്ട് ശെരിക്കു നടക്കാൻ സാധികാതിരുന്ന നടിയെ കൊറിയോഗ്രാഫർ 50 ഓളം മോഡലുകൾക്ക് മുന്നിൽ വെച്ച് വഴക്കു പറഞ്ഞ അനുഭവമാണ് നടി പങ്കു വെച്ചിരിക്കുന്നത്. ഇത് തന്നെ ഏറെ ബുദ്ധിമുട്ടിച്ചെന്നും താൻ ഒരു പാട് കരഞ്ഞിരുന്നതായും കൃതി കൂട്ടി ചേർത്തു.

 


എന്നാൽ ഇതിലൊന്നും തളരാതെ മികച്ചൊരു കരിയർ പടുത്തുയർത്താൻ തനിക്കു സാധിച്ചെന്നും നടി പറഞ്ഞു. കൃതിയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ ടൈഗർ ഷെറോഫിനൊപ്പം അഭിനയിക്കുന്ന ഗണപതാണ്. ഓം റൗട്ടിന്റെ പുരാണ ചിത്രമായ ആദിപുരുഷിൽ ആണ് കൃതി അവസാനമായി വേഷമിട്ടത്. കൂടാതെ ഷാഹിദ് കപൂറിനൊപ്പം ഒരു പ്രണയ ചിത്രത്തിൽ കൂടി നടി അഭിനയിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here