“അത്തരം സിനിമകൾ കരിയറിനെ ബാധിച്ചു, മാറ്റങ്ങൾക്ക് അനുസരിച്ചു മാറുന്നത് അവാർഡിന് തുല്യം”: കുഞ്ചാക്കോ ബോബൻ

0
242

ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചിത്രമാണ് ചാവേർ. ആന്റണി വർഗീസ് പെപ്പെ, അർജുൻ അശോകൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ വെച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വ്യത്യസ്തമായ ഒട്ടനവധി കഥാപാത്രങ്ങൾ കൊണ്ട് ഒരുപാട് ആരാധികമാരെ നേടാൻ കഴിഞ്ഞിട്ടുള്ള നടൻ ഇപ്പോൾ അത്തരം സിനിമകളിൽ നിന്നും മാറി, മറ്റു സിനിമകൾ ചെയ്യുന്നത് കരിയറിനെ ബാധിച്ചെന്നാണ് പറയുന്നത്.

Chaver (2023) - Movie | Reviews, Cast & Release Date - BookMyShow

കുഞ്ചാക്കോ ബോബന്റെ വാക്കുകൾ ഇങ്ങനെയാണ്,

“ആദ്യത്തെ സിനിമകളിൽ നിന്നും മറ്റു വ്യത്യസ്തമായ സിനിമകൾ ചെയ്യാൻ തുടങ്ങിയപ്പോൾ അത് കരിയറിനെ ബാധിച്ചു. അല്ലെങ്കിൽ ഞാൻ ചാവേർ എന്ന സിനിമയുടെ ഭാഗമാകില്ലായിരുന്നു. എനിക്ക് അശോകൻ ആകാനും കഴിയില്ലായിരുന്നു. ആ രീതിയിലുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട് മാറാൻ വിധേയനായത് കൊണ്ടാണ് ഇങ്ങനെയുള്ള നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞത്. അതുകൊണ്ടാണ് ആ കഥാപാത്രത്തെ താൻ സ്വീകരിച്ചതും പ്രേക്ഷകർക്ക് സ്വീകരിക്കാൻ കഴിഞ്ഞതും. അശോകൻ എന്നത് ഒരു കൂട്ടായ്മയുടെ റിസൾട്ടാണ്.

ഈ സിനിമയുടെ അണിയറപ്രവർത്തകർ എനിക്കും സിനിമയ്ക്കും നൽകുന്ന കാര്യങ്ങളെല്ലാം വെച്ച് ഞാൻ ചെയ്യുന്ന കഥാപാത്രവും, ആറ്റിട്യൂടും, എന്റെ ലുക്കും, ഡയലോഗും, ഞാൻ ചെയ്യുന്ന കാര്യങ്ങളെല്ലാം അശോകൻ എന്ന് പറയുന്ന കഥാപാത്രത്തിലേക്ക് എത്താനുള്ള സഹായമായിരുന്നു. ഒരു കളക്ടീവ് എഫൊർട്ട് ആണ് യഥാർത്ഥത്തിൽ അശോകൻ. അല്ലാതെ ഞാൻ മാത്രം ഡിസൈൻ ചെയ്ത് ഞാൻ വിചാരിക്കുന്ന രീതിയിൽ ചെയ്യുന്ന പരിപാടി അല്ല. ഞാൻ കളക്ടീവ്നെസ്സിൽ വിശ്വസിക്കുന്ന ആളാണ്. അതുകൊണ്ടാണ് മാറ്റങ്ങൾക്ക് വിധേയനായി എല്ലാവരെയും കൂടെ വർക്ക് ചെയ്യുമ്പോൾ എനിക്ക് കിട്ടുന്നത് വലിയൊരു അവാർഡാണ്.

 ടാലന്റുകളുടെ കൂടെയും, ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ സ്വീകരിക്കുമ്പോൾ ചാക്കോച്ചൻ കാണുന്നില്ല എന്ന് ആൾക്കാർ പറയുന്നത് എനിക്ക് വലിയൊരു അവാർഡ് കിട്ടുന്നതിന് തുല്യമാണ് അത്. അതുകൊണ്ട് മാറ്റങ്ങൾക്ക് അനുസരിച്ച് മാറും. അത് തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ ആണെങ്കിലും ഏത് വിഷയങ്ങൾ ആണെങ്കിലും അത്തരത്തിൽ കഥാപാത്രങ്ങൾ ലഭിക്കുന്നു എന്നത് വലിയ ഭാഗ്യമാണ്” എന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്. യുട്യൂബ് ട്രെൻഡിങ് നമ്പർ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു ചാവേറിന്റെ ട്രെയ്‌ലർ.

LEAVE A REPLY

Please enter your comment!
Please enter your name here