ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ നായകനായി ചാവേർ ചിത്രത്തിന്റെ വിശേഷങ്ങൾ സംസാരിക്കുകയാണ് നടനും ടീമും. ആന്റണി വർഗീസ് പെപ്പെ, അർജുൻ അശോകൻ എന്നീ താരങ്ങളും ചാവേറിന് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ വെച്ച് കുഞ്ചാക്കോ ബോബൻ പറയുന്നത് സിനിമകളും കഥാപാത്രങ്ങളും മാറുമ്പോൾ ഭാര്യ പ്രിയ പറയുന്നത് ആൾക്ക് ഭയങ്കര ആവേശമാണ് എന്നാണ്. വീട്ടിൽ കാണുന്ന ചാക്കോച്ചനെ അല്ല സ്‌ക്രീനിൽ കാണുന്നത്.
കുഞ്ചാക്കോ ബോബന്റെ വാക്കുകൾ ഇങ്ങനെയാണ്,
“ഇത്തരം സിനിമകൾ കാണുമ്പോൾ പ്രിയ പറയുന്നത് ഭയങ്കര ആവേശമാണ് എന്നാണ്. കാരണം വീട്ടിൽ കാണുന്ന ചക്കോച്ചനെ അല്ല സ്‌ക്രീനിൽ കാണുന്നത്. ഞാൻ എന്താണ് എന്നത് ഏറ്റവും വ്യക്തമായി അറിയാവുന്ന ഒരാളാണ് എന്റെ ഭാര്യ. വീട്ടിലെ ചാക്കോച്ചനുമായി ബന്ധമില്ലാത്ത ഒരാളെ സ്‌ക്രീനിൽ കാണുമ്പോൾ എന്നെപ്പോലെ തന്നെ അതിശയമാണ് പ്രിയയ്ക്കും. അത് നല്ല ക്രിയേറ്റർമാരുടെ കൂടിയാകുമ്പോൾ വളരെയധികം സന്തോഷമുണ്ട്. ഇപ്പോൾ സിനിമയെ എന്നേക്കാൾ കൂടുതൽ മനസിലാക്കുന്നത് പ്രിയ ആണ്. കാരണം ഭാര്യ കുറച്ചു കൂടി അടിസ്ഥാന യാഥാർഥ്യവും സാധാരണക്കാരുമായുള്ള ഇടപഴകലും മറ്റുള്ളവയുമായി സാമീപ്യവുമുണ്ട്.
ആദ്യ ദിവസം തന്നെ സാധാരണക്കാരുടെ കൂടെ നിന്നുകൊണ്ട് സിനിമ കണ്ട ആളാണ് ഭാര്യ. സിനിമയെക്കുറിച്ചുള്ള ആദ്യ നിർദേശം കിട്ടുന്നത് പ്രിയയ്ക്കാണ്. സിനിമ മോശമാണോ നല്ലതാണോ എന്ന ആദ്യത്തെ നിർദ്ദേശം കിട്ടുന്നത് ഭാര്യയ്ക്കാണ്. ഞാൻ സംസാരിക്കുമ്പോ കഥ കേൾക്കാൻ ഇരിക്കും. ഇടയ്ക്ക് ഞാൻ കഥ പറഞ്ഞു കൊടുക്കും. എല്ലാവരുമായി നല്ല സൗഹൃദം സൂക്ഷിക്കുന്നയാളാണ്. നല്ലൊരു ഓപ്പൺ ചർച്ചയ്ക്കും ഭാര്യ മുതിരാറുണ്ട്. അത് എന്റെ പണി എളുപ്പമാക്കി തരും. എല്ലാ കാര്യങ്ങളും പ്രിയ നീറ്റായിട്ട് ചെയ്യും. എനിക്ക് അഭിനയിച്ചാൽ മാത്രം മതി. അതിന്റെ പ്രധാന കാരണം കോമൺസെൻസ്, സെന്സിബിലിറ്റി ഉള്ളവരെ മനസിലാക്കാൻ സാധിച്ചാൽ നമ്മുടെ പണി എളുപ്പമാകും എന്നതാണ്.
കുറച്ചധികം വർഷങ്ങളായി എന്റെ കൂടെ കൂടിയതിനാൽ തന്നെയും ഞാൻ പ്രൊഫഷനിൽ എന്തൊക്കെയാണ് ചെയ്യുന്നതെന്നും ആരൊക്കെയാണ് എന്റെ കൂടെ ഉള്ളതെന്നും ഞാൻ ആരുടെയൊക്കെ കൂടെയാണ് ഉള്ളതെന്നും പ്രിയയ്ക്ക് നന്നായി അറിയാം. അതിന്റെ ഒരു എക്സ്പീരിയൻസ് ആൾക്ക് ഉണ്ടാകും. അങ്ങനെ എക്സ്പീരിയൻസും ജഡ്ജിമെന്റൽ കപ്പാസിറ്റിയുമുള്ള ആളുടെ അഭിപ്രായങ്ങളും വീക്ഷണങ്ങളും വേണ്ടെന്ന് വയ്‌ക്കേണ്ട ആവിശ്യം എനിക്കില്ല, അത് ആരാണെങ്കിലും ഇനി സീനിയറലും ജൂനിയറായാലും അവർക്ക് സെന്സിബിലിയും കോമൺസെൻസും ഉണ്ടെങ്കിൽ അവരുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കും” എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്.