ലാലേട്ട​ന്റെ ബർത്ത് ഡേ സ്പെഷ്യൽ വീഡിയോയുമായി ‘L360’ ടീം

0
237

ലയാളികൾക്ക് അന്നും ഇന്നും എന്നും അത്ഭുതമായ വിസ്മയമാണ് മോഹൻലാൽ എന്ന നടൻ. ​ അറുപത്തിനാലാം പിറന്നാൾ ആഘോഷിക്കുകയാണ് താരമിന്ന്. സിനിമാ മേഖലയിലും മറ്റ് മേഖലകളിലെല്ലാമുള്ള താരങ്ങളും പ്രമുഖരുമെല്ലാം ലാലേട്ടന് പിറന്നാൾ ആശംസകൾ നേരുന്നുണ്ട്. മോഹൻലാലി​ന്റെ ഏറ്റവും പുതിയ ചിത്രമായ തരുൺ മൂർത്തിയുടെ ‘L360’ എന്ന ചിത്രത്തി​ന്റെ അണിയറപ്രവർത്തകർ താരത്തിന് പിറന്നാളാശംസകളുമായി എത്തിയിരുന്നു. ചിത്രത്തി​ന്റെ ലൊക്കേഷൻ വീഡിയോ ഉൾപ്പെടുത്തിക്കൊണ്ടാണ് നിർമ്മാതാക്കളായ രജപുത്ര വിഷ്വൽ മീഡിയ ലാലേട്ടന് ആശംസകൾ നേർന്നത്.

 

View this post on Instagram

 

A post shared by M Renjith (@rejaputhravisualmedia)

 ഇതിനോടകം 359 സിനിമകളിലൂടെ നമ്മളെ അത്ഭുതപ്പെടുത്തി, പക്ഷെ ഇന്നും ആ അത്ഭുതം തുടർന്നുകൊണ്ടിരിക്കുകയാണ് എന്നാണ് വീഡിയോയിൽ പറയുന്നത്. ഷൂട്ടിങ് കാണാനെത്തിയ വലിയ ജനക്കൂട്ടം ആളുകളോട് ലാലേട്ടൻ യാത്ര പറയുന്നതും, സിനിമയിലെ ലാലേട്ട​ന്റെ ഒരു സീനും വീഡിയോയിൽ കാണാം. ഒപ്പം ലാലേട്ട​ന്റെ അഭിനയം കണ്ട് പുഞ്ചിരിക്കുകയും വിസ്മയിക്കുകയും ചെയ്യുന്ന സിനിമാ പ്രവർത്തകരെയും കാണാം.

തരുൺ മൂർത്തിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘L360’. വർഷങ്ങൾക്കുശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ മാസം ഇടുക്കിയിൽ ആരംഭിച്ചിരുന്നു. തരുണ്‍മൂര്‍ത്തിയുടെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി ശോഭനയെത്തും എന്ന വിവരം ശോഭന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ആരാധകർക്ക് ഏറ്റവും സന്തോഷമുള്ള കാര്യമായിരുന്നു ഈ താരജോഡികളുടെ തിരിച്ചുവരവ്.

Image

20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോഹന്‍ലാലും ശോഭനയും ജോഡികളായി എത്തുന്നത്. 2004 ല്‍ ജോഷി സംവിധാനം ചെയ്ത മാമ്പഴക്കാലത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. തരുണ്‍ മൂര്‍ത്തിക്കൊപ്പം കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘കുറേ വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ വീണ്ടും ഒരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണ്. മോഹന്‍ലാലിന്റെ 360-ാം ചിത്രം കൂടിയാണിത്. ഞാന്‍ മോഹന്‍ലാലുമൊത്ത് അഭിനയിക്കുന്ന 56 -ാം ചിത്രമാണിത്’ വീഡിയോ പങ്കുവെച്ച് ശോഭന പറഞ്ഞിരുന്നു. L 360 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ടാക്സി ഡ്രൈവറായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത് എന്ന് അഭ്യുഹങ്ങള്‍ ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here