ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ലാൽസലാം’. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ രജനീകാന്ത് ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്. മൊയ്തീൻ ഭായ് എന്ന കഥാപാത്രമായാണ് താരം ഈ ചിത്രത്തിൽ എത്തുന്നത്. ഇപ്പോഴിതാ
ലാൽ സലാം എന്ന ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം റെഡ് ജയന്റ് സ്റ്റുഡിയോസ് സ്വന്തമാക്കി.
2024 പൊങ്കൽ നാളിൽ ചിത്രം തീയേറ്ററുകളിലെത്തും. അതേസമയം ചുവന്ന തൊപ്പിയും കുർത്തയും ആയിരുന്നു മൊയ്തീൻ ഭായിയുടെ വേഷം,. ആ ലുക്കിലുള്ള രജനികാന്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. നിരവധി ആരാധകരാണ് പോസ്റ്റർ ഏറ്റെടുത്തത്. താടിയും മുടിയും മീശയും വളർത്തിയ വ്യത്യസ്ത ഗെറ്റപ്പിലാണ് രജനീകാന്ത് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ആണ് രജനീകാന്ത് ചിത്രത്തിലെത്തുന്നത്.
ഒരു കലാപത്തിനിടയിൽ നടന്ന് വരുന്ന രജനികാന്തിന്റെ പോസ്റ്റർ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. പോസ്റ്റർ രാത്രിയാണ് പുറത്തിറങ്ങിയത്. വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. സംഗീതം – എ ആർ റഹ്മാൻ, ഛായാഗ്രഹണം – വിഷ്ണു രംഗസാമി, എഡിറ്റർ – പ്രവീണ് ഭാസ്‌കർ, പി ആർ ഒ – ശബരി.
അതേസമയം, ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നടന്‍ രജനികാന്ത് പുതുച്ചേരിയിലെത്തിയ ചിത്രങ്ങൾ വൈറലായിരുന്നു . ’ജയിലറി’ന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് രജനികാന്ത് പുതുച്ചേരിയില്‍ എത്തിയത്. പോണ്ടിച്ചേരിയില്‍ നിന്നുള്ള ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട നടന്റെ ജന്മനാട്ടിലെ സന്ദര്‍ശനത്തെക്കുറിച്ച് അറിഞ്ഞ് വന്ന വീഡിയോാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ലാല്‍ സലാമിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ ഇതാണെന്ന് അറിഞ്ഞതോടെ ആരാധകര്‍ വലിയ തോതില്‍ തടിച്ചുകൂടാന്‍ തുടങ്ങി.
താരത്തെ കാണാനായി ലാല്‍ സലാമിന്റെ സെറ്റിന് പുറത്ത് ആരാധകര്‍ ക്യൂ നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. ആരാധകര്‍ രജനിയെ കാണുന്നതും ആവേശഭരിതരാവുന്നതും കാണുന്നുണ്ട്. നടന്റെ കാര്‍ ലോക്കേഷനിലേക്ക് പ്രവേശിച്ചയുടനെ ആരാധകര്‍ ചുറ്റും കൂടി. തുടര്‍ന്ന് അദ്ദേഹം തന്റെ കാര്‍ സണ്‍റൂഫിലൂടെ ആരാധകരെ അഭിവാദ്യം ചെയ്തു, വന്‍ ജനക്കൂട്ടം സൂപ്പര്‍സ്റ്റാര്‍ നടന് ഗംഭീര സ്വീകരണം നല്‍കി. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ 45 വര്‍ഷത്തെ സമാനതകളില്ലാത്ത താരാധിപത്യത്തിന്റെ സാക്ഷ്യത്തെ ഈ വീഡിയോ വഴി കാണാന്‍ സാധിക്കുന്നത്.