ശ്രീജിത്ത് ചന്ദ്രന്റെ സംവിധാനത്തിൽ ലാലു അലക്സ്, മീര വാസു ദേവൻ, ഇർഷാദ് എന്നിവർ പ്രധാന കഥാപത്രങ്ങളായി എത്തുന്ന ചിത്രമാണ് ഇമ്പം. ഇമ്പം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ലാലു അലക്സ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തനിക്ക് സിനിമയിൽ എപ്പോഴും പ്രചോദനം നൽകുന്ന ആള് കെപി ഉമ്മർ എന്നാണ് നടൻ പറയുന്നത്.

ലാലു അലക്സിന്റെ വാക്കുകൾ ഇങ്ങനെയാണ്,
“എന്റെ ഗുരുസ്ഥാനത്തുള്ളത് എൻ ശങ്കരൻ നായർ സാറാണ്. എന്റെ സിനിമയിലെ ഗുരു അല്ലെങ്കിൽ എന്നോട് ഇപ്പോഴും നിങ്ങൾക്ക് എന്തുകൊണ്ട് സിനിമയിൽ അഭിനയിച്ചുകൂടാ, സിനിമയിൽ അഭിനയിക്കണം എന്നെല്ലാം പറഞ്ഞിരുന്ന ആള് കൊല്ലം സ്വദേശി നിസാം റഹീമാണ്. അടുത്തയാളാണ് മമൂക്ക. സിനിമയിൽ എപ്പോഴും പ്രചോദനം നൽകുന്ന ആളാണ് കെപി ഉമ്മർ അഥവാ ഉമ്മൂക്കാ. എന്നെ പ്രചോദിപ്പിച്ച ആളാണ് ഉമ്മൂക്ക. ഉമ്മൂക്കയുടെ മക്കളുടെ മക്കളുമായി എനിക്ക് ഇപ്പോഴും ബന്ധമുണ്ട്. പിന്നെ ഞാൻ ഇങ്ങനെ ഇരിക്കുന്നത് എന്താണെന്നാൽ, ഇത്രയും വർഷം ചെറിയ റോളുകളിലൂടെ ഇവിടെയെത്തി.
ഇനി അഭിനയിക്കാൻ ഒരു സെറ്റിലേക്ക് പോകുമ്പോൾ അതിന്റെ ഡയറക്ടർ, അതുമായി ബന്ധപ്പെട്ട ആളുകൾ അവർ എന്നെ വന്നു കാണുമ്പോൾ അവർ ആ കഥാപാത്രത്തെക്കുറിച്ച് പറയുമ്പോൾ എനിക്ക് കൂടെ എന്നെ പ്രചോദിപ്പിച്ചില്ലെങ്കിൽ അതെനിക്ക് വിഷമമാകും. അതുകൊണ്ടാണ് ഇങ്ങനെ ഇരിക്കുന്നത്” എന്നാണ് ലാലു അലക്സ് പറഞ്ഞത്. കഴിഞ്ഞ ദിവസമായിരുന്നു ഇമ്പം ചിത്രത്തിന്റെ ട്രയ്ലർ പുറത്തിറങ്ങിയത്. ബ്രോ ഡാഡിയ്ക്ക് ശേഷം ലാലു അലക്സ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഒരു മുഴുനീള ഫാമിലി എൻറർടെയ്നറായ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളി, ശ്രീകാന്ത് ഹരിഹരൻ, സിത്താര കൃഷ്ണകുമാർ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്.

ഛായാഗ്രഹണം: നിജയ് ജയൻ, എഡിറ്റിംഗ്: കുര്യാക്കോസ് ഫ്രാൻസിസ് കുടശ്ശെരിൽ, സംഗീതം: പി.എസ് ജയഹരി, ഗാനരചന: വിനായക് ശശികുമാർ, ആർട്ട്: ആഷിഫ് എടയാടൻ, കോസ്ട്യൂം: സൂര്യ ശേഖർ, മേക്കപ്പ്: മനു മോഹൻ, പ്രോഡക്ഷൻ കൺട്രോളർ: അബിൻ എടവനക്കാട്, സൗണ്ട് ഡിസൈൻ: ഷെഫിൻ മായൻ, സൗണ്ട് റെക്കോർഡിങ്: രൂപേഷ് പുരുഷോത്തമൻ, അസോസിയേറ്റ് ഡയറക്ടർ: ജിജോ ജോസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, വി.എഫ്.എക്സ്: വിനു വിശ്വൻ, ആക്ഷൻ: ജിതിൻ വക്കച്ചൻ, സ്റ്റിൽസ്: സുമേഷ് സുധാകരൻ, ഡിസൈൻസ് : രാഹുൽ രാജ്, പി.ആർ.ഓ: പി.ശിവപ്രസാദ്, മാർക്കറ്റിങ്: സ്നേക്ക് പ്ലാൻ്റ് എൽ.എൽ.പി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

