ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനായി എത്തുന്ന ചിത്രമാണ് ലിയോ. വലിയ സ്വീകാര്യതയാണ് ചിത്രത്തിന്റെ ഓരോ പോസ്റ്ററിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം റിലീസാകും മുൻപേ ലിയോ ബുക്കിംഗ് കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയിരിക്കുകയാണ് ലിയോ. ട്രേഡ് അനലിസ്റ്റ് രാജശേഖര്‍ ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിന് ആറ് ആഴ്ച മുൻപേ യുകെയിൽ ബുക്കിങ് ആരംഭിച്ചിരുന്നു.
ആദ്യ ദിവസം തന്നെ പതിനായിരത്തിലധികം അധികം ടിക്കറ്റുകള്‍ ഇവിടെ വിറ്റുപോയിരുന്നു. യുകെയിലെ റിലീസിന് ലിയോയ്‍ക്ക് 2,26,41,675 ബുക്കിങ്ങിൽ ലഭിച്ചത്. യുകെയിലെ റിലീസ് അഡ്വാൻസ് കളക്ഷനില്‍ ലിയോയുടെ സ്ഥാനം തമിഴ്‍നാട്ടില്‍ നിന്നുള്ളവയില്‍ മൂന്നാം സ്ഥാനത്താണ്. അതേസമയം നാലാം സ്ഥാനത്തുള്ള ജയിലറിന് 2,26,20,732 രൂപയുമായിരുന്നു ബുക്കിങ്ങിൽ ലഭിച്ചിരുന്നത്. ചിത്രത്തിന്‍റെ യുകെയിലെ വിതരണക്കാരായ അഹിംസ എന്‍റര്‍ടെയ്ന്‍മെന്‍റ് തന്നെയാണ് ഇക്കാര്യം പുറത്ത്‌വിട്ടത്. സെവൻ സ്‌ക്രീൻ സ്റുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്.
കമൽ ഹാസനെ നായകനാക്കി “വിക്രം” എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ലിയോയ്ക്കുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് “ലിയോ”ഒരുങ്ങുന്നത്. എല്ലാ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു സുപ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് സിനിമയിലുണ്ട്.
ആക്ഷൻ കിംഗ് അർജുനും ചിത്രത്തിൽ മികച്ച വേഷം ചെയ്യുന്നുണ്ട്. തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്. കേരളത്തില്‍ 650ല്‍ അധികം സ്‍ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക .മൂവായിരത്തിലധികം പ്രദര്‍ശനങ്ങളാണ് ആദ്യ ദിവസം ഉണ്ടാവുക . എന്തായാലും കേരളത്തില്‍ വിജയ്‍യുടെ പുതിയ ചിത്രവും ആവേശമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകേഷ് കനകരാജും വിജയും ഒന്നിക്കുമ്പോള്‍ ചിത്രം ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷയും.
‘വാരിസി’നും ‘മാസ്റ്ററി’നും ശേഷം സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രമാണ് ലിയോ. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസ്വാമിയുമാണ് ‘ലിയോ’ നിർമിക്കുന്നത്. അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.