ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനായി എത്തുന്ന ചിത്രമാണ് ലിയോ. വലിയ സ്വീകാര്യതയാണ് ചിത്രത്തിന്റെ ഓരോ പോസ്റ്ററിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് നാട്ടിലെ വിതരണാവകാശത്തില്‍ നിന്നും ലിയോ ഉണ്ടാക്കിയിരിക്കുന്ന നേട്ടത്തെക്കുറിച്ച് തമിഴിലെ പ്രമുഖ നിര്‍മ്മാതാവും വിതരണക്കാരനുമായ ജി ധനഞ്ജയന്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
തമിഴ്നാട്ടിലെ തിയറ്റര്‍ വിതരണാവകാശം വിറ്റ വകയില്‍ മാത്രം 101 കോടി രൂപയാണ് സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ സമാഹരിച്ചതെന്നാണ് ജി ധനഞ്ജയന്‍ പറയുന്നത്. അതോടൊപ്പം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് പോലെ ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസ് തമിഴ്നാട് വിതരണാവകാശത്തിനായി ലിയോ നിര്‍മ്മാതാവായ ലളിത് കുമാറിനെ സമീപിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. മിനിമം ഗ്യാരന്‍റിയായി 100 കോടി നേടണമെന്നായിരുന്നു ലളിത് സാറിനെന്നും അത് അദ്ദേഹത്തിന് ലഭിച്ചെന്നും ധനഞ്ജയന്‍ പറഞ്ഞു.
എന്നാൽ 101 കോടിയാണ് തമിഴ്നാട് തിയട്രിക്കല്‍ റൈറ്റ്സിലൂടെ മാത്രം ചിത്രത്തിന് ലഭിച്ചിരിക്കുന്നതെന്നും റെഡ് ജയന്റ് ചിത്രത്തിൽ ഉണ്ടായിരുന്നില്ല എന്നും ധനഞ്ജയന്‍ പറഞ്ഞു. അതോടൊപ്പം അവര്‍ പണം ചിലവാക്കി സിനിമകൾ മേടിക്കാറില്ലെന്നും പകരം വിതരണം ചെയ്യുക മാത്രമാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. പൊന്നിയിന്‍ സെൽവൻ, വിക്രം എന്നീ സിനിമകളുടെ കാര്യത്തില്‍ അങ്ങനെ തന്നെ ആയിരുന്നുവെന്നും അവര്‍ റിസ്ക് എടുക്കാറില്ലെന്നും പറഞ്ഞു.
സെവന്‍ സ്ക്രീനിന്‍റെ ലക്ഷ്യം മനസിലാക്കിയത് കൊണ്ട് തന്നെയും റെഡ് ജയന്‍റ് ഈ കാര്യത്തിന് വേണ്ടി സമീപിച്ചിരുന്നില്ല എന്നാണ് ധനഞ്ജയൻ പറഞ്ഞത്. എന്നാൽ മിനിമം ഗ്യാരന്‍റിയുമായി ആരും സമീപിക്കാത്തത് കൊണ്ട് സിനിമ റെഡ് ജയന്‍റിന് നല്‍കുമെന്ന് മുൻപേ ലളിത് പറഞ്ഞിരുന്നുവെന്നും ധനഞ്ജയൻ പറഞ്ഞു. തമിഴ്നാട്ടിലെ ഓരോ പ്രദേശങ്ങളിലും സിനിമയുടെ വില്‍പ്പന നടന്നത് കൊണ്ട് തന്നെയും സിനിമ റെഡ് ജയന്‍റിന് നല്‍കേണ്ട ആവശ്യം വന്നില്ലെന്നും ഈ രണ്ട് കമ്പനികളും തമ്മില്‍ യാതൊരു വിധ തര്‍ക്കമോ അഭിപ്രായവ്യത്യാസമോ നിലവിൽ ഇല്ലെന്നും ധനഞ്ജയൻ പറഞ്ഞു.
ചിത്രം റിലീസാകും മുൻപേ ലിയോ ബുക്കിംഗ് കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയിരിക്കുകയാണ് ലിയോ. ട്രേഡ് അനലിസ്റ്റ് രാജശേഖര്‍ ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിന് ആറ് ആഴ്ച മുൻപേ യുകെയിൽ ബുക്കിങ് ആരംഭിച്ചിരുന്നു. ആദ്യ ദിവസം തന്നെ പതിനായിരത്തിലധികം അധികം ടിക്കറ്റുകള്‍ ഇവിടെ വിറ്റുപോയിരുന്നു. യുകെയിലെ റിലീസിന് ലിയോയ്‍ക്ക് 2,26,41,675 ബുക്കിങ്ങിൽ ലഭിച്ചത്.