സിനിമ ആരാധകർ മുഴുവൻ വളരെ അധികം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ദളപതി വിജയ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രം ഇപ്പോൾ തന്നെ അഡ്വാൻസ് ബുക്കിങ്ങിൽ മുന്നിൽ നിൽക്കുകയാണ്. എന്നാൽ ചിത്രത്തിന്റെ രാവിലെ 4 മണിക്കുള്ള ഫാൻ ഷോ ഇത്തവണ തമിഴ്നാട്ടിൽ ഉണ്ടാകില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴ് മാധ്യമങ്ങൾ തന്നെയാണ് ഇത്തരം ഒരു വാർത്ത റിപ്പോർട്ട് ചെയ്‌തത്.
‘തുനിവ്’ എന്ന അജിത് ചിത്രത്തിന്റെ ഫാൻ ഷോയുടെ ഭാഗമായി രണ്ട് ആരാധകർ മരിച്ചതിനെ തുടർന്നാണ് ഇത്തരം ഒരു തീരുമാനം തമിഴ്നാട് സർക്കാർ സ്വീകരിച്ചത്. കേരളത്തിൽ ഇത് ബാധകമല്ല. അതിനാൽ തന്നെ കേരളം – തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ ഉള്ളവർ കേരളത്തിൽ ടിക്കറ്റ് എടുക്കാൻ തീരുമാനിച്ചതായുമാണ് പുറത്ത് വരുന്ന വാർത്തകൾ.
സെവൻ സ്‌ക്രീൻ സ്റുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാർ നിർമിക്കുന്ന “ലിയോ” ലോകേഷ് കനകരാജാണ് സംവിധാനം ചെയ്യുന്നത്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് “ലിയോ” ഒരുങ്ങുന്നത്. എല്ലാ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു സുപ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് സിനിമയിലുണ്ട്. ആക്ഷൻ കിംഗ് അർജുനും ചിത്രത്തിൽ മികച്ച വേഷം ചെയ്യുന്നുണ്ട്. തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്.
കേരളത്തില്‍ 650ല്‍ അധികം സ്‍ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. മൂവായിരത്തിലധികം പ്രദര്‍ശനങ്ങളാണ് ആദ്യ ദിവസം ഉണ്ടാവുക. കഴിഞ്ഞ ദിവസം റിലീസിന് ഒരു മാസം അവശേഷിക്കെ ചിത്രത്തിൻറെ യുകെയിലെ അഡ്വാന്‍സ് ബുക്കിംഗ് വിവരങ്ങൾ പുറത്ത് വന്നിരുന്നു. സെപ്റ്റംബര്‍ 7 മുതലാണ് ലിയോയുടെ യുകെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. ആദ്യ ദിവസം തന്നെ പതിനായിരത്തിലധികം അധികം ടിക്കറ്റുകള്‍ ഇവിടെ വിറ്റുപോയിരുന്നു. അഞ്ച് ദിവസത്തിനുള്ളിൽ ചിത്രത്തിന്‍റെ 18,000 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. ചിത്രത്തിന്‍റെ യുകെയിലെ വിതരണക്കാരായ അഹിംസ എന്‍റര്‍ടെയ്ന്‍മെന്‍റ് തന്നെയാണ് ഇക്കാര്യം പുറത്ത്‌വിട്ടത്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ് ഒരു ചിത്രം റിലീസിന് ആറ് ആഴ്ച മുന്‍പ് യുകെയില്‍ ബുക്കിംഗ് ആരംഭിക്കുന്നത് എന്ന പ്രത്യേകതയും ലിയോക്കുണ്ട്.