ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനായെത്തിയ ലിയോ ആണ് ഇപ്പോൾ തീയേറ്ററുകളിൽ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് മുൻപോട്ട് പോകുന്നത്. റിലീസ് ചെയ്‌ത് രണ്ടാം ദിവസത്തിന്റെ പകുതി ആകുമ്പോഴേക്കും ലിയോ കടത്തി വെട്ടിയിരിക്കുന്നത് ബോക്സ് ഓഫീസിൽ തരംഗം സൃഷ്ട്ടിച്ച ജയിലറിനെയും ജവാനെയും പഠാനെയുമാണ്. സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായെത്തിയ പഠാൻ ആയിരം കോടി ക്ലബിൽ എത്തിയിരുന്നു. അതോടൊപ്പം അറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി എത്തിയ ജവാനും ആയിരം കോടി ക്ലബിൽ എത്തിയിരുന്നു.
ഇപ്പോഴിതാ ഇതിനെയെല്ലാം ഒറ്റ ദിവസം കൊണ്ടാണ് ലിയോ കടത്തി വെട്ടിയിരിക്കുന്നത്. ലിയോ കളക്ഷൻ റിപ്പോർട്ട് അനുസരിച്ച് ആദ്യ ദിവസം ചിത്രം നേടിയത് നൂറ്റി നാൽപ്പത് കോടിക്ക് മുകളിലാണ്. ഒക്ടോബര്‍ 19-ന് റിലീസ് ചെയ്ത ചിത്രം ഒരു ദിവസം പിന്നിടുമ്പോള്‍ 145 കോടിയാണ് ആഗോളവ്യാപകമായി ചിത്രം നേടിയിരിക്കുന്നത്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കേരള, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നു മാത്രം ചിത്രം ആദ്യ ദിനം നേടിയത് പത്ത് കോടിക്കു മുകളിലാണ്. കേരളത്തിൽ നിന്നു മാത്രമായി 11 കോടിയും തമിഴ്നാട്ടിൽ നിന്ന് 30 കോടിയുമാണ് ചിത്രം നേടിയിരിക്കുന്നത്.
ആദ്യ ദിനം തന്നെ നൂറ് കോടി നേടുന്ന വിജയ്‌യുടെ ആദ്യ ചിത്രമാണ് ലിയോ. സിനിമാ ജീവിതത്തിലെ വലിയ വിജയ ചിത്രമായ വിക്രത്തിനു ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം കൂടിയാണിത്. മാസ്റ്റർ എന്ന സിനിമയ്ക്ക് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. അതേസമയം, പുറത്തിറങ്ങിയ അഭിപ്രായങ്ങളും നിരൂപണങ്ങളും നോക്കുകയാണെങ്കിൽ ഈ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ ചിത്രമാണെന്നാണ് പറയുന്നത്. കൈതി, വിക്രം എന്നിവയാണ് ഈ യൂണിവേഴ്സിലെ ആദ്യ രണ്ട് ചിത്രങ്ങൾ. ചിത്രത്തിൻറെ ഒടിടി റൈറ്റ്‌സുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തു വന്നിരുന്നു.
ചിത്രത്തിൻറെ ഒടിടി റൈറ്റ്സ് ആരാണ് നേടിയതെന്ന വിവരങ്ങൾ നിർമ്മാതാക്കൾ ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നില്ല. ലിയോ സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ഒടിടി പാര്‍ട്‍ണര്‍ നെറ്റ്ഫ്ലിക്സാണെന്ന് എഴുതി കാണിച്ചതോടെ അക്കാര്യത്തിൽ ഉറപ്പ് വന്നിരിക്കുകയാണ്. ചിത്രം ഒടിടിയിൽ എത്തുന്നതിനെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.ഇത്രയും ഹൈപ്പോടെ എത്തിയ ചിത്രം എന്തായാലും അടുത്ത സമയത്തൊന്നും ഒടിടിയിൽ എത്തില്ലെന്നാണ് വിവരങ്ങൾ. സാധാരണയായി ഹിറ്റായ ചിത്രങ്ങൾ അഞ്ച് മാസത്തിന് ശേഷമാണ് ഒടിടിയിൽ എത്താറുള്ളത്. അതുകൊണ്ട് തന്നെ ലിയോ ഒടിടിയിൽ വൈകാൻ സാധ്യതയുണ്ട് എന്നും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.