പുഷ്പ 2വിനെ പിന്നിലാക്കി ലിയോയുടെ റെക്കോർഡ് നേട്ടം

0
288

ളപതി ചിത്രങ്ങളിൽ ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും വലിയ രീതിയിലുള്ള പരീക്ഷ സ്വീകരണം ലഭിക്കാറുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യയിൽ നിന്നും ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഒരു മില്ല്യൺ ലൈക്കുകൾ ലഭിച്ച പോസ്റ്റ് എന്ന റെക്കോർഡ് ലിയോ സ്വന്തമാക്കിയിരിക്കുകയാണ്. അല്ലു അർജുന്റേതായി വരാനിരിക്കുന്ന പുഷ്പ 2വിന്റെ പോസ്റ്റർ 33 മിനിറ്റുകൊണ്ട് സ്വന്തമാക്കിയ ഈ റെക്കോർഡ് തിരുത്തി 32 മിനിട്ടുകൊണ്ടാണ് ദളപതി വിജയ് പങ്കുവെച്ച ലിയോ പോസ്റ്റർ ഒരു മില്ല്യൺ ലൈക് സ്വന്തമാക്കിയിരിക്കുന്നത്.

ലിയോയുടെ തെലുങ്ക് പതിപ്പിന്റെ പോസ്റ്ററാണ് താരം പങ്കുവെച്ചിരിക്കുന്നത്. “ശാന്തത പാലിക്കുക, യുദ്ധം ഒഴിവാക്കുക” എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമെന്റുകളുമായി എത്തിയിരിക്കുന്നത്. ലിയോയുടെ വലിയ രീതിയിലുള്ള പ്രമോഷൻ പരിപാടികളുടെ തുടക്കം എന്ന രീതിയിലാണ് 4 ദിവസത്തെ പോസ്റ്റർ റിലീസ് പ്ലാൻ ചെയ്തിരിക്കുന്നത്. ഇതിന്റെ ഹ്യൂടക്കം എന്ന രീതിയിലാണ് കഴിഞ്ഞ ദിവസം ദളപതി ആദ്യത്തെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ആദ്യമിറങ്ങിയ പോസ്റ്ററിൽ നിന്നും തീർത്തും വ്യത്യസ്തമായ പോസ്റ്ററാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. രക്തം തെറിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അക്രമാസക്തനായ വിജയിയെ ആയിരുന്നു കാണാൻ സാധിച്ചതെങ്കിൽ ഇപ്പോഴിറങ്ങിയിരിക്കുന്ന പോസ്റ്ററിൽ ശാന്തനായ മഞ്ഞിലൂടെ ഓടി വരുന്ന വിജയിയെ ആണ് കാണാൻ സാധിക്കുന്നത്.

 

View this post on Instagram

 

A post shared by Vijay (@actorvijay)

അതേസമയം, ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ലിയോ’ ഒക്ടോബർ 19 നാണ് പ്രദർശനത്തിനെത്തുക. സെപ്റ്റംബർ 30ന് ‘ലിയോ’യുടെ ഓഡിയോ ലോഞ്ച് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. എവിടെ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത് എന്ന വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഓഡിയോ ലോഞ്ച് തിയതി വന്നതിന് പിന്നാലെ വിജയ് ഫാൻസിനിടയിൽ പ്രധാന ചർച്ച ചടങ്ങിൽ രജനികാന്തിന്റെ ‘കാക്ക- പരുന്ത്’ പരാമർശത്തിന് വിജയ് മറുപടി നൽകും എന്നതാണ്.

രജനികാന്തിന്റെ ‘കാക്ക- പരുന്ത്’പരാമർശം വലിയ വിമർശങ്ങനൾക്ക് വഴിയൊരുക്കിയിരുന്നു. ജയിലർ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ രജനീകാന്ത് സംസാരിച്ച വാക്കുകളാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ”പക്ഷികളുടെ കൂട്ടത്തിൽ കാക്ക എല്ലാവരെയും ശല്യപ്പെടുത്തും. പരുന്ത് അത്തരത്തിൽ ചെയ്യില്ല. കാക്ക പരുന്തിനെപ്പോലും ശല്യപ്പെടുത്തും. എന്നാൽ പരുന്ത് അതിന് പ്രതികരിക്കാതെ ഉയരത്തിൽ പറക്കും. കാക്കയ്ക്ക് ആ ഉയരത്തിൽ എത്താൻ കഴിയില്ല. ഞാൻ ഇത് പറഞ്ഞാൽ ഉദ്ദേശിച്ചത് ഇന്നയാളെയാണ് എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വരാൻ തുടങ്ങും. കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല. അത് രണ്ടും നമ്മുടെ നാട്ടിൽ ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ലെന്ന് രജനി പറഞ്ഞു. നമ്മൾ നമ്മുടെ പണിയുമായി മുന്നോട്ട് പോകാൻ ശ്രമിക്കണം -”എന്ന വാക്കുകളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here