ലിയോ റിലീസിന്റെ കാര്യത്തിൽ അനിശ്ചിതത്വം; ആരാധകർക്കിടയിൽ ആശങ്ക തുടരുന്നു

0
184

പാൻ ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന ലിയോ. 14 വർഷത്തിന് ശേഷം ദളപതിയും തൃഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഒക്ടോബർ 19 റിലീസിനെത്തുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ് ഇപ്പോൾ. ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ നെറ്റ്ഫ്ലികസിന് നൽകിയപ്പോൾ സിനിമ റിലീസ് ചെയ്ത് 4 ആഴ്ചകൾക്ക് സ്ട്രീമിങ് ആരംഭിക്കാം എന്ന് വ്യവസ്ഥകളിൽ പറഞ്ഞിരുന്നതാണ് ഇത്തരം ഒരു അനിശ്ചിതത്വത്തിന്റെ കാരണം.

8 ആഴ്ചകൾ എങ്കിലും തീയേറ്ററിൽ മാത്രം പ്രദർശിപ്പിക്കാൻ തയ്യാറായാൽ മാത്രമേ നാഷണൽ ചെയിനുകളിൽ റിലീസ് ചെയ്യുകയുള്ളൂ എന്നാണ് തീയേറ്റർ ഉടമകളുടെ വാദം. എന്നാൽ ഇതിനെ കുറിച്ചുള്ള ചർച്ചകൾ നടന്നു വരികയാണെന്നും, ആശങ്കകളുടെ ആവശ്യം ഇല്ലെന്നുമാണ് അണിയറ പ്രവർത്തകർ പറയുന്നത്.

സെവൻ സ്‌ക്രീൻ സ്റുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാർ നിർമിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് “ലിയോ” ഒരുങ്ങുന്നത്. എല്ലാ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു സുപ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് സിനിമയിലുണ്ട്. ആക്ഷൻ കിംഗ് അർജുനും ചിത്രത്തിൽ മികച്ച വേഷം ചെയ്യുന്നുണ്ട്.

Lokesh Vijay Leo movie news stills images

അതേസമയം, ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും വലിയ രീതിയിലുള്ള പരീക്ഷ സ്വീകരണം ലഭിക്കാറുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യയിൽ നിന്നും ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഒരു മില്ല്യൺ ലൈക്കുകൾ ലഭിച്ച പോസ്റ്റ് എന്ന റെക്കോർഡ് ലിയോ സ്വന്തമാക്കിയിരിക്കുകയാണ്. അല്ലു അർജുന്റേതായി വരാനിരിക്കുന്ന പുഷ്പ 2വിന്റെ പോസ്റ്റർ 33 മിനിറ്റുകൊണ്ട് സ്വന്തമാക്കിയ ഈ റെക്കോർഡ് തിരുത്തി 32 മിനിട്ടുകൊണ്ടാണ് ദളപതി വിജയ് പങ്കുവെച്ച ലിയോ പോസ്റ്റർ ഒരു മില്ല്യൺ ലൈക് സ്വന്തമാക്കിയിരിക്കുന്നത്.

ലിയോയുടെ തെലുങ്ക് പതിപ്പിന്റെ പോസ്റ്റർ മുൻപ് താരം പങ്കുവെച്ചിരിക്കുന്നത്. “ശാന്തത പാലിക്കുക, യുദ്ധം ഒഴിവാക്കുക” എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമെന്റുകളുമായി എത്തിയിരിക്കുന്നത്. ലിയോയുടെ വലിയ രീതിയിലുള്ള പ്രമോഷൻ പരിപാടികളുടെ തുടക്കം എന്ന രീതിയിലാണ് 4 ദിവസത്തെ പോസ്റ്റർ റിലീസ് പ്ലാൻ ചെയ്തിരിക്കുന്നത്.

കേരളത്തില്‍ 650ല്‍ അധികം സ്‍ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. മൂവായിരത്തിലധികം പ്രദര്‍ശനങ്ങളാണ് ആദ്യ ദിവസം ഉണ്ടാവുക . എന്തായാലും കേരളത്തില്‍ വിജയ്‍യുടെ പുതിയ ചിത്രവും ആവേശമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here