ലിയോ ഗാനം ‘നാൻ റെഡി താ’ മലയാളം വേർഷൻ പുറത്തെത്തി

0
268

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനായി എത്തുന്ന ചിത്രമാണ് ലിയോ. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിലെ നാൻ റെഡി താ’ ഗാനം മലയാളത്തിലും റിലീസായിയിരിക്കുകയാണ് ഇപ്പോൾ. ‘ഞാൻ റെഡിയായ് വരവായി’ എന്ന് തുടങ്ങുന്ന ഈ ഗാനം മലയാളത്തിൽ ആലപിച്ചിരിക്കുന്നത് രേവന്തും റാപ് അർജുൻ വിജയും ചേർന്നാണ്. ചിത്രത്തിൽ മലയാളത്തിലെ വരികൾ ഒരുക്കിയത് ദീപക് റാം ആണ്. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ‘നാ റെഡി താ’ വലിയ വരവേൽപ്പ് ആയിരുന്നു ലഭിച്ചത്.

Thalapathy Vijay uses cuss word in 'Leo' trailer, leaves Internet divided -  India Today

ഗാനത്തിന്റെ മലയാളം, തെലുഗ്, കന്നഡ, ഹിന്ദി ഗാനങ്ങൾ ആണ് ഇപ്പോൾ റിലീസായിരിക്കുന്നത്. സെപ്റ്റംബര്‍ 7 മുതലാണ് ലിയോയുടെ യുകെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. ആദ്യ ദിവസം തന്നെ പതിനായിരത്തിലധികം അധികം ടിക്കറ്റുകള്‍ ഇവിടെ വിറ്റുപോയിരുന്നു. അഞ്ച് ദിവസത്തിനുള്ളിൽ ചിത്രത്തിന്‍റെ 18,000 ടിക്കറ്റുകളാണ് വിറ്റുപോയിരുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം50000ത്തിലധികം ടിക്കറ്റുകളാണ് റിലീസിന് മുൻപ് ഇവിടെ നിന്നും വിറ്റ് പോയിരിക്കുന്നത്.ചിത്രത്തിന്‍റെ യുകെയിലെ വിതരണക്കാരായ അഹിംസ എന്‍റര്‍ടെയ്ന്‍‍മെന്‍റ് തന്നെയാണ് ഇക്കാര്യം പുറത്ത്‌വിട്ടത്.

 വൈകാതെ ലിയോ യുകെയില്‍ ഇന്ത്യയുടെ സിനിമകളില്‍ ഒന്നാമത് എത്തും എന്നാണ് വിതരണക്കാരായ അഹിംസ എന്റര്‍ടെയ്‍ൻമെന്റ്സ് പറയുന്നത്. എല്ലാ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു സുപ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് സിനിമയിലുണ്ട്. ആക്ഷൻ കിംഗ് അർജുനും ചിത്രത്തിൽ മികച്ച വേഷം ചെയ്യുന്നുണ്ട്. തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്. കേരളത്തില്‍ 650ല്‍ അധികം സ്‍ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. മൂവായിരത്തിലധികം പ്രദര്‍ശനങ്ങളാണ് ആദ്യ ദിവസം ഉണ്ടാവുക.

എന്തായാലും കേരളത്തില്‍ വിജയ്‍യുടെ പുതിയ ചിത്രവും ആവേശമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുമ്പോള്‍ ചിത്രം ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷയും. മൽ ഹാസനെ നായകനാക്കി “വിക്രം” എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ലിയോയ്ക്കുണ്ട്. യുട്യൂബിൽ നാല്പത് മില്യൺ കാഴ്ചക്കാരെ ആയിരുന്നു ചിത്രം സ്വന്തമാക്കിയിരുന്നത്. ട്രെയിലർ പുറത്തുവിട്ട് പന്ത്രണ്ടുമണിക്കൂറുകൾ പിന്നിടുമ്പോഴേക്കും 25 മില്യണിലധികം കാഴ്ചക്കാരെ ട്രെയിലർ സ്വന്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here