ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനായി എത്തുന്ന ചിത്രമാണ് ലിയോ. ലോകേഷ് വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമായതിനാൽ തന്നെയും ആരാധകർ വളരെ ആവേശത്തിലാണ്. ഔട്ട് ആൻഡ് ഔട്ട് ഗ്യാങ്‌സ്റ്റർ ആക്ഷൻ ത്രില്ലർ ലിയോ ഒക്ടോബർ 19 നാണ് ലോകവ്യാപകമായി തിയേറ്ററിലേക്കെത്തുന്നത്. ശനിയാഴ്ച പുലർച്ചെ മുതൽ ആയിരുന്നു ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചിരുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്ക്രീൻ കൗണ്ട് ലഭിക്കുന്ന ചിത്രമായി മാറും ലിയോ എന്നാണ് ആരാധകർ പറയുന്നത്.
തിരുവനന്തപുരത്തെ ബുക്കിംഗ് നോക്കുമ്പോൾ കാണാൻ കഴിയുന്നത് ഏരീസ് പ്ലക്സിലെ ആദ്യദിന ഷോകള്‍ മുഴുവനും ഫുള്ളായ നിലയിലാണ്. 4 മണി മുതല്‍ 8 മണിവരെയുള്ള ഷോകളുടെ ടിക്കറ്റുകൾ വിറ്റ് പോയത് നിമിഷ നേരം കൊണ്ടാണ്. കേരളത്തിൽ മാത്രം അറുന്നൂറിലേറെ സ്‌ക്രീനുകളിലാണ് ലിയോ റിലീസ് ചെയ്യുന്നത്. കേരളത്തിൽ ഒക്ടോബർ 19ന് പുലർച്ചെ 4 മണി മുതലാണ് ഷോ തുടങ്ങുന്നത്. അതേസമയം തമിഴ് നാട്ടിൽ ഒൻപത് മാനിക്കായിരിക്കും ഷോ തുടങ്ങുക.
അജിത് നായകനായെത്തിയ തുനിവ് ചിത്രത്തിന്റെ റിലീസിനിടെ ഒരു ആരാധകൻ മരിച്ചിരുന്നു. അതുകൊണ്ടാണ് സമയം ഒൻപതാക്കി മാറ്റിയത്. അതേസമയം ചിത്രത്തിന്റെ ഒരു പോസ്റ്റർ ഈ അടുത്ത് പുറത്തുവിട്ടിരുന്നു. സിനിമയിലെ പ്രധാന താരങ്ങളെയെല്ലാം ഈ പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയ്, തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മാത്യു തുടങ്ങിയ താരങ്ങളാണത്. ചിത്രത്തിലെ പ്രധാന താരങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റർ ആദ്യമായാണ് പുറത്തുവിടുന്നത്.
സെപ്റ്റംബര്‍ 7 മുതലാണ് ലിയോയുടെ യുകെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. ആദ്യ ദിവസം തന്നെ പതിനായിരത്തിലധികം അധികം ടിക്കറ്റുകള്‍ ഇവിടെ വിറ്റുപോയിരുന്നു. അഞ്ച് ദിവസത്തിനുള്ളിൽ ചിത്രത്തിന്‍റെ 18,000 ടിക്കറ്റുകളാണ് വിറ്റുപോയിരുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം50000ത്തിലധികം ടിക്കറ്റുകളാണ് റിലീസിന് മുൻപ് ഇവിടെ നിന്നും വിറ്റ് പോയിരിക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് വിജയ് ചിത്രം റിലീസിന് ഒരാഴ്ച മുന്‍പ് തന്നെ 2023 ലെ ഏറ്റവും കൂടുതല്‍ തുക യുഎസില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയിരുന്നു. ഷാരൂഖ് ഖാൻ ചിത്രങ്ങളായ പഠാനെയും ജവാനെയുമാണ് ലിയോ കടത്തി വെട്ടിയത്.