ലിയോ പോസ്റ്റർ കണ്ട് ആരാധകർ സംവിധായകനോട് ‘ഡാ ലോകേഷേ എന്നടാ പണ്ണി വെച്ചിറുക്കെ’…

0
326

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനായെത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ലിയോ. ഒക്ടോബർ 19നാണ് ചിത്രം തീയേറ്ററിൽ എത്തുന്നത്. ഇതിനോടനുബന്ധിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചിത്രത്തിന്റെ പോസ്റ്റുകൾ പുറത്തിറക്കിയിരുന്നു. ഭാഷയിലെ പോസ്റ്റർ എന്ന നിലയിലാണ് പോസ്റ്ററുകൾ പങ്കു വയ്ക്കുന്നത്. ഓരോന്നിലും വ്യത്യസ്ത ലുക്കിലും ഭാവത്തിലും ഉള്ള വിജയിയാണ് ഉള്ളത്. അതോടൊപ്പം സസ്പെൻസും കൗതുകവും നൽകുന്ന ചില കുറിപ്പുകളും അണിയറപ്രവർത്തകർ പങ്കു വയ്ക്കുന്നുണ്ട്. ഇപ്പോഴിതാ ലിയോ ഹിന്ദി പോസ്റ്റർ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

സിനിമയിൽ വില്ലൻ വേഷത്തെ അവതരിപ്പിക്കുന്ന സഞ്ജയ് ദത്തും പോസ്റ്ററിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. പിശാചിനെ ശാന്തമായി അഭിമുഖീകരിക്കുക എന്നാണ് പോസ്റ്ററിൽ നൽകിയ വാചകം. തമിഴ് പോസ്റ്ററിൽ ‘ശാന്തമായി യുദ്ധത്തിന് തയ്യാറാകൂ എന്നായിരുന്നു ഉണ്ടായിരുന്നത്. അതോടൊപ്പം കന്നഡ പോസ്റ്ററിൽ ശാന്തമായി രക്ഷപ്പെടാൻ പദ്ധതിയിടുക എന്നും തെലുങ്ക് പോസ്റ്ററിൽ ‘യുദ്ധമൊഴിവാക്കൂ എന്നുമായിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്. ഈ പോസ്റ്റർ എല്ലാം കണ്ട് ആരാധകർ സംവിധായകൻ ലോകേഷിനോട് ചോദിക്കുന്നത് ‘ഡാ ലോകേഷേ എന്നടാ പണ്ണി വെച്ചിറുക്കെ’ എന്നാണ്.

4 വർഷത്തിന് ശേഷം ദളപതിയും തൃഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഒക്ടോബർ 19 റിലീസിനെത്തുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ് ഇപ്പോൾ. ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ നെറ്റ്ഫ്ലികസിന് നൽകിയപ്പോൾ സിനിമ റിലീസ് ചെയ്ത് 4 ആഴ്ചകൾക്ക് സ്ട്രീമിങ് ആരംഭിക്കാം എന്ന് വ്യവസ്ഥകളിൽ പറഞ്ഞിരുന്നതാണ് ഇത്തരം ഒരു അനിശ്ചിതത്വത്തിന്റെ കാരണം. 8 ആഴ്ചകൾ എങ്കിലും തീയേറ്ററിൽ മാത്രം പ്രദർശിപ്പിക്കാൻ തയ്യാറായാൽ മാത്രമേ നാഷണൽ ചെയിനുകളിൽ റിലീസ് ചെയ്യുകയുള്ളൂ എന്നാണ് തീയേറ്റർ ഉടമകളുടെ വാദം.

എന്നാൽ ഇതിനെ കുറിച്ചുള്ള ചർച്ചകൾ നടന്നു വരികയാണെന്നും, ആശങ്കകളുടെ ആവശ്യം ഇല്ലെന്നുമാണ് അണിയറ പ്രവർത്തകർ പറയുന്നത്. സെവൻ സ്‌ക്രീൻ സ്റുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാർ നിർമിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് “ലിയോ” ഒരുങ്ങുന്നത്. എല്ലാ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആക്ഷൻ കിംഗ് അർജുനും ചിത്രത്തിൽ മികച്ച വേഷം ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here