പ്രേക്ഷകരുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ഹരീഷ് പേരടി. അഭിനയത്തോടൊപ്പം തന്നെ സാമൂഹിക വിഷയങ്ങളിൽ ഇടപെടുകയും തന്റെ അഭിപ്രായം രേഖപ്പെടുത്താറുമുണ്ട്. പലപ്പോഴും നടന്റെ പോസ്റ്റുകൾ വിവാദങ്ങളിൽപ്പെടാറുണ്ട്. ഇതിനെല്ലാം തക്കതായ മറുപടി നൽകാൻ താരം മറക്കാറില്ല. കഴിഞ്ഞ ദിവസമായിരുന്നു സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജന്മദിനം. ഒട്ടനവധി താരങ്ങൾ സംവിധായകന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നടൻ ഹരീഷ് പേരടി ലിജോയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പാണ്.
ഹരീഷിന്റെ വാക്കുകൾ ഇങ്ങനെയാണ്, പ്രിയപ്പെട്ട ലിജോ…ജോസ് പല്ലിശ്ശേരി എന്ന കരുത്തനായ നാടകക്കാരന്റെ മകനെ…തിലകൻ ചേട്ടന്റെയും ലോഹിയേട്ടന്റെയും നാടക കളരികളിൽ പിച്ചവെച്ച് നടന്നവനെ..സ്വന്തം സിനിമകൾ കൊണ്ട് മലയാളിയുടെ മനസ്സിൽ സ്നേഹം വിതച്ചവനെ …ഇന്ന് നിങ്ങൾ ലോകം മുഴുവനുമുള്ള സിനിമാപ്രേക്ഷകർക്കായി കൊടുത്ത നമ്മുടെ മലൈക്കോട്ടൈ വാലിബനായി ലാലേട്ടൻ നിറഞ്ഞാടുന്ന ആ പോസ്റ്റർ..ആ സമ്മാനം..സ്നേഹത്തിന്റെ വർണ്ണ കടലാസ്സിൽ പൊതിഞ്ഞ് ഈ പിറന്നാൾ ദിനത്തിൽ തിരിച്ചു തരുന്നു…സ്വീകരിച്ചാലും..ഇതിലും വലിയ ഒരു സമ്മാനം എന്റെ കയ്യിൽ വേറെയില്ല…പിറന്നാൾ ദിനാശംസകൾ…” എന്നാണ് ഹരീഷ് പറഞ്ഞത്.
അതേസമയം മലൈക്കോട്ടൈ വാലിബന്‍ ചിത്രീകരണം പൂർത്തീകരിച്ചെന്നു പറഞ്ഞ് ഹരീഷ് പേരടി തന്റെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. “കഴിഞ്ഞ വര്‍ഷത്തിന്റെ തണുപ്പുള്ള അവസാനങ്ങളിലായിരുന്നു ആ പ്രതിഭയുടെ വിളി വന്നത്…പിന്നെ ഏതോ കാലത്തിലെ ഒരു മനുഷ്യമനസ്സിലൂടെയുള്ള യാത്രയായിരുന്നു… ഷൂട്ടിങ്ങിന്റെ ഇടവേള കഴിഞ്ഞ് വീണ്ടും കുറച്ച് ദിവസങ്ങളായി ശബ്ദാഭിനയത്തിലൂടെ.. ഊരി വെച്ച ആ വേഷത്തിന്റെ, അയാളുടെ മനസ്സിലൂടെ യാത്ര ചെയ്തു..ഇന്ന് അത് പൂര്‍ത്തിയായി..വാലിബന്‍..മലൈക്കോട്ടൈ വാലിബന്‍…അനുഗ്രഹിക്കുക” എന്നായിരുന്നി ഹരീഷ് പറഞ്ഞത്.
മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25 ന് തീയേറ്ററുകളിലേക്ക് എത്തുമെന്നാണ് പുതിയ റിപ്പോർട്ട്. മോഹന്‍ലാല്‍ സമൂഹമാധ്യമമായ എക്‌സിലൂടെ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തു വിട്ടിരുന്നു. കൗണ്ട് ഡൗണ്‍ ആരംഭിച്ചിരിക്കുന്നുവെന്നും, ജനുവരി 25 നാണ് തീയേറ്ററുകളിലെത്തുന്നതെന്നും എക്‌സിലൂടെ പറഞ്ഞിരുന്നു. പുതുവര്‍ഷത്തെ വരവേറ്റു കൊണ്ട് തന്നെയാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ലിജോ ജോസ് പെല്ലിശേരിയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത് വിട്ടിരിക്കുന്നത്. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്.