‘എല്ലാവരും സിനിമ കാണുന്നതിന് മുൻപ്, ആദ്യം സിനിമ കാണണമെന്നാ​ഗ്രഹിച്ച ഒരാളാണ് ഞാൻ’ : ലി​സ്റ്റിൻ ​സ്റ്റീഫൻ

0
255

സുരേഷ് ഗോപി ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗരുഡൻ. നിയമ യുദ്ധത്തിന്റെ അകത്തളങ്ങളിലേക്ക് സഞ്ചരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ വർമ്മയാണ്. ഗരുഡൻ എന്ന സിനിമ , താൻ നിർമ്മിക്കുന്ന 27 മത്തെ സിനിമയാണെന്ന് പറയുകയാണ് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഗരുഡൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദുബായിലെ റാസൽഖൈമയിൽ എത്തിയതായിരുന്നു താരങ്ങൾ. മൂവീ വേള്‍ഡ് മീഡിയയുടെ ആഭിമുഖ്യത്തില്‍ ഗരുഡന്‍ സിനിമയുടെ പ്രമോഷന്‍ രണ്ട് ദിവസമായി ദുബായിലും അല്‍ഖൈമായിലും നടക്കുകയാണ്.

ലി​സ്റ്റിൻ ​സ്റ്റീഫ​ന്റെ വാക്കുകൾ…

”ഞാൻ എന്ന ലിസ്റ്റിൻ നിർമ്മിക്കുന്ന 27 മത്തെ സിനിമയാണ് ‘ഗരുഡൻ’. ഞാനൊക്കെ സിനിമ സ്വപ്നം കാണുന്ന സമയം മുതൽ, അല്ലെങ്കിൽ സിനിമയെ കുറച്ചുകൂടി അടുത്തറിഞ്ഞു തുടങ്ങുന്ന കാലഘട്ടം മുതൽ, സുരേഷ് ഗോപി ചേട്ടനൊക്കെ നിറഞ്ഞു നിൽക്കുന്ന ഒരു മായാലോകമായിരുന്നു സിനിമ എന്ന് പറയുന്നത്. എല്ലാവരും സിനിമ കാണുന്നതിനും മുൻപ്, ആദ്യ ദിവസം സിനിമകൾ കാണണം എന്നാഗ്രഹിച്ച ഒരാളാണ് ഞാൻ. ആ ആഗ്രഹത്തിലൂടെ സിനിമയിൽ വന്നു, സിനിമ വിതരണത്തിൽ തുടങ്ങി, സിനിമ നിർമ്മാണത്തിലേക്കു കടന്നു. ‘ട്രാഫിക്’ എന്ന സിനിമ നിർമ്മിച്ചുതുടങ്ങി, പിന്നീട് തുടർച്ചയായി ‘ചാപ്പ കുരിശ്’, ‘ഉസ്താദ് ഹോട്ടൽ’, ‘ഹൌ ഓൾഡ് ആർ യു’, ‘വിമാനം’, ‘കെട്ട്യോളാണെന്റെ മാലാഖ’, ‘ഡ്രൈവിംഗ് ലൈസൻസ്’, ‘ജന ഗണ മന’, ‘കടുവ’ തുടങ്ങി തമിഴിലുമടക്കം നിരവധി സിനിമകൾ നിർമ്മിക്കാൻ എനിക്ക് സാധിച്ചു.

ഞാൻ ആഗ്രഹിച്ചതിലും കൂടുതൽ കിട്ടി എന്ന് വിചാരിക്കുന്ന ഒരാളുകൂടി ആണ് ഞാൻ. അതുകൊണ്ട്, സിനിമ മേഖലയിലൂടെയാണെന്റെ ജീവിതമെന്നു ഞാൻ തിരിച്ചറിഞ്ഞു. അതുകൊണ്ട് പൂർണ്ണമായ അർപ്പണബോധത്തോടെ, പല വലിയ താരങ്ങളെയും വെച്ച് സിനിമയെടുത്തുകൊണ്ടിരിക്കുകയാണ് ഞാനിപ്പോൾ . ഇപ്പോൾ സുരേഷേട്ടനിലും ബിജു മേനോനിലും എത്തി നിൽക്കുകയാണ്. സിനിമ നവംബർ മൂന്നിന് എത്തും. സിനിമ നല്ലതല്ലെങ്കിൽ നിങ്ങൾ പരാജയപ്പെടുത്തും എന്ന പൂർണ്ണ ബോധ്യം നമ്മുക്കുണ്ട്. അതുകൊണ്ട് അതുകൊണ്ട് ഓരോ സിനിമ എടുക്കുമ്പോഴും വിജയിപ്പിക്കണം, വിജയിക്കും എന്ന ബോധമുണ്ടാവും. വിജയിക്കാൻ വേണ്ട ഘടകങ്ങൾ ഈ സിനിമയ്ക്കുണ്ട് എന്ന പൂർണ്ണ വിശ്വാസവുമുണ്ട്. ”

അതേസമയം, മലയാളി പ്രേക്ഷകർ ഒന്നടങ്കം അക്ഷമയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ഗരുഡൻ’. വളരെ കാലങ്ങൾക്കു ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന സിനിമയാണിത്. ഒപ്പം നടൻ സിദ്ദിഖും സുരേഷ് ഗോപിയും കാലങ്ങൾക്കു ശേഷം ഒന്നിച്ച അഭിനയിക്കുന്ന സിനിമ കൂടിയാണ് ‘ഗരുഡൻ’.

LEAVE A REPLY

Please enter your comment!
Please enter your name here