“40 വർഷം മുൻപ് ശശിയേട്ടന്റെ വീടിന്റെ ഗെയ്റ്റിൽ എന്നും പോയി നോക്കി നിന്നാണ് ഞാൻ ഇവിടെ എത്തിയത്”: ലാലു അലക്സ്

0
251

ശ്രീജിത്ത് ചന്ദ്രന്റെ സംവിധാനത്തിൽ ലാലു അലക്സ്, മീര വാസു ദേവൻ, ഇർഷാദ് എന്നിവർ പ്രധാന കഥാപത്രങ്ങളായി എത്തുന്ന ചിത്രമാണ് ഇമ്പം. ഇമ്പം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ലാലു അലക്സ് ചിത്രത്തിന്റെ ഡയറക്ടറെക്കുറിച്ച് പറയുകയാണ്.

ലാലു അലക്സിന്റെ വാക്കുകൾ ഇങ്ങനെയാണ്,

“ഞാൻ പഴയ ക്ലാസാണ്. ഞാൻ അതിലെയാണ് ഇപ്പോഴും പോകുന്നത്. എനിക്ക് ഡയറക്ടർ കഴിഞ്ഞിട്ടേ പ്രൊഡ്യൂസർ പോലും ഉള്ളു. അതാണ് എന്റെ സിനിമയിൽ ആ കാലഘട്ടത്തിലേക്ക് പോകുമ്പോഴും ഉള്ളത്. ഡയറക്ടറാണ് ഒരു സിനിമയുടെ ക്യാപ്റ്റൻ. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് നമ്മളിൽ നിന്നും പിരിഞ്ഞു പോയ ഡയറക്ടർ ഐവി ശശി. ശശിയേട്ടനെക്കുറിച്ച് ഒരു മാഗസിനിൽ പറഞ്ഞിട്ടുണ്ട് ഞാൻ. ശശിയേട്ടന്റെ വീടിനു മുൻപിൽ ഗെയ്റ്റിൽ ഞാൻ ചാൻസ് ചോദിച്ചു പോയി നിന്നിട്ടുണ്ട്. ശശിയേട്ടൻ മെയിൻ ഡോർ തുറക്കുമ്പോഴും ഞാൻ അവിടെ ഗെയിറ്റിന്റെ മുൻപിൽ ഉണ്ടാകും. അന്നത്തെ ബാക്ക് എൻജിൻ ഓട്ടോയാണ്. മേഴ്‌സിലസ് ബെൻസിൽ ഇരിക്കുന്ന സുഖമാണ്.

 രാവിലെ മുതൽ പല ഡയറക്ടേഴ്‌സിന്റെയും ഓഫീസിലും കയറലായിരിക്കും ജോലി. അത് കഴിഞ്ഞാൽ റൂമിൽ വന്നിരിക്കും. അങ്ങനെ ശശിയേട്ടന്റെ വീട്ടിലും പോയിരിക്കും. മൂന്നാല് വട്ടം പോയപ്പോഴാണ് ശശിയേട്ടൻ അങ്ങോട്ട് വിളിച്ചത്. അപ്പൊ ഞാൻ പറഞ്ഞു. ഈ ഗാനം മറക്കുമോയെന്ന സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു. ശശിയേട്ടന്റെ സിനിമയെല്ലാം ഞാൻ കാണും. അന്ന് ആലപ്പുഴയിലെ ഷെരീഫ് സാറായിരുന്നു ശശിയേട്ടന്റെ സ്ക്രിപ്റ്റ് ചെയുന്നത്. ഷെരീഫ് സാറിന്റെ ഏത് സ്ക്രിപ്റ്റ് എടുത്താലും യെസ് ക്യൂസ്മി എന്ന വാക്കുണ്ടാകും. ഇങ്ങനെ ഒന്ന് രണ്ട് ഡയലോഡ് പറഞ്ഞപ്പോഴേക്കും അദ്ദേഹത്തിന് ബോറടിക്കാൻ തുടങ്ങി.

നാല്പത് വർഷങ്ങൾക്ക് മുൻപുള്ള കാര്യമാണ് ഇത്. എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് വിളിക്കാൻ പറഞ്ഞു. ശശിയേട്ടൻ കാണാൻ കഴിഞ്ഞത് ഭാഗ്യമായിരുന്നു. അങ്ങനെ രണ്ട് മാസം കഴിഞ്ഞപ്പോൾ ഒരു ദിവസം വീണ്ടും ശശിയേട്ടൻ കാണാൻ പോയി. സാറിന്റെ പടത്തിൽ അഭിനയിക്കണം നിർബന്ധമായിരുന്നു എനിക്ക്. അന്ന് വീട്ടിലേക്ക് വിളിച്ചു കയറ്റി ഇരുത്തി. അന്ന് സിനിമയിൽ കണ്ട സീമയെ ഞാൻ നേരിട്ട് കണ്ടു. എനിക്ക് സന്തോഷമായി. എന്നോട് പറഞ്ഞു സാർ അവരുടെ ഓഫിസിൽ വിളിച്ചു പറഞ്ഞിട്ടുണ്ട്. അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. അങ്ങനെ അവിടെ നിന്നും ഇറങ്ങി.

അടുത്ത പടം ഈ ഗാനം മറക്കുമോ ഞാൻ കണ്ടു പറഞ്ഞു എന്നോട് സാർ. ജിയോ ഓഫീസിൽ ഞാൻ മുൻപ് പോയിട്ടുണ്ട്. അവിടുത്തെ മാനേജർ എനിക്കറിയാവുന്ന ജേക്കബ് ആയിരുന്നു. ഞാൻ പോകുമ്പോഴെല്ലാം ഇന്നോസ് നന്നായി സംസാരിക്കുന്ന ആളായിരുന്നു. എന്നോട് പറഞ്ഞു ശശി വിളിച്ചു പറഞ്ഞിരുന്നെന്ന് പറഞ്ഞു എന്നോട്. മീൻ എന്ന സിനിമ തുടങ്ങാൻ പോകുകയാണെന്ന് പറഞ്ഞു എന്നോട്.

മധു, ജോസ്, ജയൻ തുടങ്ങി അന്നത്തെ സൂപ്പർ ഹിറ്റ് താരങ്ങളെല്ലാം ഉണ്ടായിരുന്നു. അതിൽ ഒരു വേഷം തരാമെന്ന് പറഞ്ഞു. ബാക്കി കാര്യങ്ങൾ കേക്കബ് പറയുമെന്നും പറഞ്ഞു. അന്നത്തെ സിനിമയിൽ കറക്ട് ഷെഡ്യൂൾ ഇല്ല. അന്ന് ജേക്കബ് അഡ്വാൻസ് തരാമെന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു എനിക്ക് വേണ്ടെന്ന്. അങ്ങനെ ഞാൻ കൊല്ലത്തു പോയി അഭിനയം തുടങ്ങി. അങ്ങനെ ആ വീട്ടിലെ അംഗമായി. അത്രയും സ്വാതന്ത്ര്യമായി” എന്നാണ് ലാലു അലക്സ് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here