ജവാന് ആശംസകളുമായി ലോകേഷ് കനകരാജ്

0
210

ആദ്യ ദിവസം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് ഷാരൂഖ് ഖാൻ ചിത്രം ജവാൻ. മാസ്സ് എന്റർടെയ്നറായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അറ്റ്ലീയാണ്. ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. ഇതിനു മറുപടിയുമായി ഷാരൂഖ് എത്തിയിരുന്നു വീണ്ടും അതിനു മറുപടിയുമായി ലോകേഷ് എത്തി. ഇതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ  വലിയ ചർച്ചകൾക്ക് കരണമാകുന്നത്.

ലോകേഷിന്റെ പോസ്റ്റ്…

“ഷാരൂഖ് ഖാൻ സർ, നയൻ‌താര, എന്റെ പ്രിയ സഹോദരങ്ങൾ അറ്റ്ലീ, അനിരുദ്ധ്, കാസറ്റ്, ക്രൂ എല്ലാവരോടുമായി ജവാൻ ഒരു ബ്ലോക്ക്ബസ്റ്റർ വിജയമാവട്ടെ എന്ന് ഞാൻ ആശംസിക്കുന്നു” എന്നാണ് ലോകേഷ് കുറിച്ചത്.

ഇതിനു മറുപടിയായി ഷാരൂഖ് പറഞ്ഞത് ഇങ്ങനെ…

“താങ്കൾക്ക് സാധിക്കുമെങ്കിൽ തമിഴ് ജവാൻ കാണണം. അഭിപ്രായങ്ങൾ എന്നെ അറിയിക്കുകയും വേണം. ലിയോക്ക് എന്റെ എല്ലാ ആശംസകളും” എന്നാണ് ഷാരൂഖ് കുറിച്ചത്.

ഈ ട്വീറ്റിന് മറുപടിയായി ലോകേഷിൻറെ വാക്കുകൾ…

“നിങ്ങൾ എല്ലാവരും വളരെ നന്നായി ആ സിനിമ ചെയ്തിട്ടുണ്ട് എന്ന് എനിക്കറിയാം. ഞാൻ ജവാൻ കാണാൻ ഇതിനു മുൻപ് തന്നെ തീരുമാനം എടുത്തതാണ്. ലിയോ റിലീസായാൽ നിങ്ങളോടൊപ്പമിരുന്ന് ആ സിനിമ കാണാനും താങ്കളുടെ അഭിപ്രായങ്ങൾ അറിയാനും ഞാൻ ആഗ്രഹിക്കുന്നു” എന്നാണ് ലോകേഷ് പറഞ്ഞത്.

മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് ജവാൻ. ഷാരൂഖ് ഖാൻ, നയൻ‌താര, വിജയ് സേതുപതി എന്നിവർക്കൊപ്പം പ്രിയ മാണി, സന്യ മൽഹോത്ര, ദീപിക പദുകോൺ തുടങ്ങി ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here