പ്രശസ്ത സിനിമ നിർമാതാവ് രവീന്ദർ ചന്ദ്രശേഖറിനെ കുറച്ച് ദിവസങ്ങൾ മുൻപായിരുന്നു തട്ടിപ്പ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. സ്വകാര്യ കമ്പനിയിൽ നിന്നും പണം തട്ടിപ്പു നടത്തിയ കേസിലാണ് രവീന്ദർ അറസ്റ്റിലായിരുന്നത്. ഒരു വ്യവസായിൽ നിന്നും പതിനാറ് കോടി തട്ടിയെന്നാണ് പരാതിയിൽ പറയുന്നത്. ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞാണ് വ്യവസായിയെ കൂടെ കൂട്ടിയത്. എന്നാൽ പണം കിട്ടിയതോടെ വ്യവസായിയെ രവീന്ദർ കബളിപ്പിക്കുകയാണ് ചെയ്തത്. ചെന്നൈ സ്വദേശി ബാലാജിയാണ് പരാതി നൽകിയത്. ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എന്നാൽ ഇപ്പോഴിതാ ഭർത്താവിനെ അറസ്റ്റ് ദിവസങ്ങൾക്ക് ശേഷം ഭാര്യ മഹാലക്ഷ്മി പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരം തന്റെ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത് “ഇതും കടന്നു പോകും” എന്നാണ്. രവീന്ദറിന്റെ കേസ് തുടങ്ങിയതിന് ശേഷം ആദ്യമായാണ് മഹാലക്ഷ്മി സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കു വയ്ക്കുന്നത്. അതേസമയം ഇരുന്നൂറ് കോടി നിക്ഷേപിച്ചാൽ ഇരട്ടി ലാഭം കിട്ടുമെന്ന് പറഞ്ഞാണ് രവീന്ദർ വ്യവസായിയെ കബളിപ്പിച്ചത്. പണം നൽകുന്നതിനായി കൃത്രിമ രേഖകൾ കാണിച്ച് വ്യവസായിയെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
2020 ലാണ് രവീന്ദർ വ്യവാസായിൽ നിന്നും പണം കൈപ്പറ്റിയത്. മുനിസിപ്പൽ സ്ഥാപനങ്ങളിലെ ഖരമാലിന്യം ഊർജമാക്കി മാറ്റുന്ന ബിസിനസ് തുടങ്ങുന്ന കാര്യം പറഞ്ഞാണ് രവീന്ദർ വ്യവസായിയെ സമീപിച്ചിരുന്നത്. ഇതിൽ വിശ്വസിച്ചാണ് രവീന്ദറിന് പണം നല്കിയതെന്നാണ് പരാതിക്കാരൻ പറയുന്നത്. 2020 സെപ്റ്റംബർ 17-ന് രവീന്ദറും വ്യവസായും നിക്ഷേപ കരാറിൽ ഒപ്പിടുകയും ചെയ്തു. 15.83 കോടി രൂപയാണ് പരാതിക്കാരൻ വ്യവസായിക്ക് കൈമാറിയിരുന്നത്. എന്നാൽ പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും രവീന്ദർ ബിസിനസ് തുടങ്ങാൻ തയ്യാറായിരുന്നില്ല.
പരാതിയിൽ സിസിബി, ഇഡിഎഫ് എന്നിവയിൽ കേസ് രജിസ്റ്റർ ചെയ്ത് അൻവശനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ആയിരുന്നു രവീന്ദർ സീരിയൽ നടി മഹാലക്ഷ്മിയെ വിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. രവീന്ദറിന്റെ പണം നോക്കി മാത്രമാണ് മഹാലക്ഷ്മി രവീന്ദറിനെ വിവാഹം കഴിച്ചതെന്നായിരുന്നു ചർച്ചയിലെ പ്രധാന വിഷയം. ഇരുവർക്കുമെതിരെ സോഷ്യൽ മീഡിയയിൽ വലിയ തരത്തിൽ സൈബർ ആക്രമണം ഉണ്ടായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ഒട്ടനവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചരുന്നു.