മിസ് ഷെട്ടി മിസ്റ്റർ പൊളിഷെട്ടി മികച്ച കുടുംബ ചിത്രം; മഹേഷ് ബാബു

0
251

മൂന്നു വർഷത്തെ ഇടവേളക്ക് ശേഷം അനുഷ്ക ഷെട്ടി തിരികെ എത്തിയ ചിത്രമാണ് മിസ് ഷെട്ടി ആൻഡ് മിസ്റ്റർ പൊളി ഷെട്ടി. ബോക്സ്ഓഫീസിൽ നല്ല പ്രകടനം കാഴ്ചവെക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രം വളരെ മികച്ചതാണ് എന്ന രീതിയിലുള്ള മഹേഷ് ബാബുവിന്റെ പ്രതികരണമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

മഹേഷ് ബാബുവിന്റെ വാക്കുകൾ…

“കുടുംബത്തോടൊപ്പം ആസ്വദിക്കാൻ പറ്റുന്ന ഒരു മികച്ച ചിരി വിപ്ലവം തന്നെയാണ് ഈ ചിത്രം. സമയോചിതമായ തമാശകളും, സാധാരണ പോലെ തന്നെ അനുഷ്‍ക ഷെട്ടി വളരെ മികച്ച് തന്നെ നിൽക്കുന്നുണ്ട്. നിർമ്മാതാക്കൾക്കും മറ്റു അണിയറ പ്രവർത്തകർക്കും സിനിമ വിജയിച്ചതിൽ എന്റെ ആശംസകൾ” എന്നാണ് മഹേഷ് ബാബു കുറിച്ചത്. മഹേഷ് ബാബു പി. ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നവീൻ പൊളി ഷെട്ടി ആണ് ചിത്രത്തിൽ നായകകഥാപാത്രത്തിലെത്തുന്നത്.

 

യുവി ക്രിയേഷൻസാണ് ചിത്രം നിര്‍മിക്കുന്നത്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സംഗീത സംവിധാനം നിർവഹിക്കുന്നത് രാധൻ ആണ്. ചിത്രത്തിലെ ആദ്യ​ഗാനം പുറത്തിറങ്ങിയിരുന്നു. ‘ലേഡി ലക്ക്’ എന്ന ​ഗാനമാണ് റിലീസായത്.തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.

അതേസമയം, മലയാളിപ്രേക്ഷകർ ഏറെ പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്ന ജയസൂര്യ ചിത്രമാണ് ‘കത്തനാർ’. അനുഷ്ക ഷെട്ടിയാണ് 2024 ഇൽ പുറത്തിറങ്ങാനിരിക്കുന്ന സിനിമയിലെ നായിക. അനുഷ്‌കയെ പരിചയപ്പെടുത്തികൊണ്ടുള്ള പുതിയ വീഡിയോ പുറത്തിറങ്ങിയിരുന്നു. നിഗൂഢത ഒളിപ്പിക്കുന്ന വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

ഒരു ക്രിക്കറ്റ് താരമാണ് തന്റെ ക്രഷ് എന്ന് അനുഷ്‍ക ഷെട്ടി അടുത്തിടെ വെളിപ്പെടുത്തിയത് ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനോട് തനിക്ക് ക്രഷ് ആയിരുന്നു എന്നാണ് അനുഷ്‍ക ഷെട്ടി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നത്. രാഹുല്‍ ദ്രാവിഡിനോട് പ്രണയം തോന്നിയിരുന്നുവെന്നാണ് താരം വ്യക്തമാക്കിയത്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് ക്രഷ് തോന്നിയ കാര്യം അനുഷ്‍കയ്‍ക്ക് പുറമേ മുമ്പും മറ്റ് പല ചലച്ചിത്ര താരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here