അച്ചായനായി വീണ്ടും മമ്മൂക്ക: വെെറലായി പുതിയ ലുക്ക്

0
207

മൂഹ മാധ്യമങ്ങളിൽ പുതിയ ലുക്കിൽ പ്രത്യക്ഷപ്പെടുകയും അവ വൈറലാക്കുകയും ചെയ്യുന്നതിൽ മെഗാസ്റ്റാർ മമ്മൂക്കയുടെ ലുക്കിന് വലിയ പങ്കാണുള്ളത്. താരം പോസ്റ്റ് ചെയ്യുന്ന ഒരോ ചിത്രവും, ഒപ്പം താരത്തിന്റേതായി ഇറങ്ങുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടന്നാണ് തരംഗമാവാറുള്ളത്. അച്ചായൻ ലുക്കിലുള്ള മമ്മൂക്കയാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നത്.

‘കണ്ണൂർ സ്ക്വാഡ്’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷ​ന്റെ ഭാ​ഗമായി ദുബായ് സന്ദർശിച്ചശേഷം കേരളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ് മമ്മൂട്ടി. വിമാനത്താവളത്തിൽ നിന്നും ഇറങ്ങിവരുന്ന മമ്മൂക്ക, പുത്തൻ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . ഭാര്യ സുൽഫത്തും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. പുതിയ ലുക്ക് ഏത് സിനിമയ്ക്കുവേണ്ടിയാണെന്നുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകരുള്ളത്.

വൈശാഖ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിനുവേണ്ടിയാണ് മമ്മൂക്കയുടെ ഈ മേക്കോവറെന്നാണ് ആരാധകരുടെ കണ്ടെത്തലുകൾ . ചിത്രത്തിൽ ജോസ് എന്ന അച്ചായനാണ് മമ്മൂട്ടി എത്തുന്നത് എന്ന് നേരത്തെതന്നെ പല റിപ്പോർട്ടുകളും വന്നിരുന്നു . മിഥുൻ മാനുവൽ ആണ് ചിത്രത്തിന്റെ തിരക്കഥ. അടിപിടി ജോസ് എന്നാണ് ചിത്രത്തിന്‍റെ പേരെന്ന് സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാല്‍ ആ പേരില്‍ ഒരു പടം ഇല്ലെന്നും ടൈറ്റില്‍ അതല്ലെന്നും മമ്മൂട്ടി പിന്നീട് വ്യക്തമാക്കി. കോട്ടയം കുഞ്ഞച്ചന്‍റെ തുടര്‍ച്ചയാണോ ചിത്രമെന്ന ചോദ്യത്തിന് അങ്ങനെ ഒന്നുമില്ലെന്നും ഈ ചിത്രം വേറെ കഥയാണ് പറയുന്നതെന്നും അദ്ദേഹം മുൻപ് പറയുകയുണ്ടായി.

അതേസമയം, യുഎഇ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ട്ടിച്ച് മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ്.മലയാള സിനിമയുടെ ചരിത്രത്തില്‍ യുഎഇയില്‍ ആദ്യ വാരാന്ത്യത്തില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ പത്ത് ചിത്രങ്ങൾക്കൊപ്പമാണ് കണ്ണൂർ സ്‌ക്വാഡ് ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത്.ലൂസിഫര്‍,പുലിമുരുഖൻ. പുലിമുരുകന്‍, ഭീഷ്‍മപര്‍വ്വം, പ്രേമം,മരക്കാര്‍,കുറുപ്പ്,കണ്ണൂര്‍ സ്ക്വാഡ്,2018 എന്നി ചിത്രങ്ങളാണ് ഈ സ്ഥാനത്തുണ്ടായിരുന്നത്. ഹൈപ്പിലാതെ എത്തിയ ചിത്രം എന്ന നിലയില്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡിന് ലഭിച്ചത് മികച്ച ഗ്രോസ് കളക്ഷനാണ് ലഭിച്ചിരിക്കുന്നത് .2023ല്‍ ഒരു മലയാള സിനിമയുടെ കളക്ഷനില്‍ രണ്ടാം സ്ഥാനത്തും മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‍ക്വാഡ് റിലീസ് ദിവസം ഇടം നേടിയിരിക്കുന്നു. കിംഗ് ഓഫ് കൊത്തയാണ് 5.75 കോടിയുമായി റിലീസ് ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടി ഒന്നാം സ്ഥാനത്തുള്ളത്.

കണ്ണൂരിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്.മുൻ കണ്ണൂർ എസ്പി എസ്.ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം പ്രധാനമായും ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും, കണ്ണൂർ സ്‌ക്വാഡ് ചിത്രത്തിൽ നാല് പോലീസ് ഓഫീസർമാരെ മാത്രം കേന്ദ്രീകരിച്ചാണു ചിത്രം മുൻപോട്ട് പോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here