മമ്മൂക്കയ്ക്ക് എപ്പോളും അഭിനയിക്കാൻ ഭയങ്കര ആഗ്രഹമാണെന്നും അഭിനയത്തോട് ആർത്തിയാണെന്നും പറയുകയാണ് നടൻ വിജയ രാഘവൻ. കണ്ണൂർ സ്‌ക്വാഡ് എന്ന പുതിയ സിനിമയുടെ വിശേഷം പങ്കുവെക്കാനെത്തിയപ്പോൾ മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
വിജയരാഘവന്റെ വാക്കുകൾ…
”ഇപ്പോഴത്തെ ന്യൂജനറേഷൻ അഭിനേതാക്കളുടെ കൂടെ അഭിനയിച്ച് പിടിച്ചു നിൽക്കുന്നതുകൊണ്ടാണ് മമ്മൂക്ക ഇപ്പോഴും മമ്മൂക്കയായി നില്കുന്നത്. അദ്ദേഹം സ്വയം പുതുക്കികൊണ്ടിരിക്കുകയാണ്, ഇപ്പോഴും. കാരണം എല്ലാം നമ്മളെ പഠിപ്പിച്ചുവിടുന്നതല്ലലോ , നമ്മുടെ അനുഭവത്തിലൂടെ നേടിയെടുക്കുന്നതാണ് പലതും. പക്ഷെ അതിന് നമുക്കും താല്പര്യം ഉണ്ടാവണം. മമ്മൂക്ക എന്നുപറയുന്നത് ഒരു അത്ഭുത മനുഷ്യനാണ് . ഇപ്പോഴും അദ്ദേഹത്തിന് അഭിനയിക്കാൻ ഭയങ്കര ആഗ്രഹമാണ്, പുതിയ പുതിയ കഥാപാത്രങ്ങൾ ചെയ്യാനും , ബാക്കി ഉള്ളവരേക്കാൾ നന്നായി അഭിനയിക്കാനും അദ്ദേഹത്തിന് വലിയ ആഗ്രഹമാണ്. അഭിനയിക്കാൻ അദ്ദേഹത്തിന് ഭയകര ആർത്തിയാണ്.
എനിക്കും അതുപോലെ ആണ്, അഭിനയത്തോട് ആർത്തിയാണ്. ജീവിതത്തിൽ മരിക്കുന്നതുവരെ നല്ല നല്ല കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹം. മറ്റൊരു ആഗ്രഹവുമില്ല എനിക്ക്. അതുതന്നെയാണ് മമ്മൂക്കയ്ക്കും എന്നാണ് എനിക്കും തോന്നുന്നത്. അതുകൊണ്ടാണ് ഇത്രയും നാൾ പിടിച്ചുനിൽക്കാൻ പറ്റുന്നതും. ഞാനിപ്പോൾ നാൽപതു വർഷത്തോളമായി ഈ മേഖലയിൽ നിൽക്കുന്നു. അദ്ദേഹവും അത്രയൊക്കെ തന്നെയായി. ഇതിനുവേണ്ടി ഡെഡിക്കേറ്റ് ചെയ്ത് നിൽക്കുന്നതുകൊണ്ടാണ് അങ്ങനെ നിലനിൽക്കാൻ പറ്റുന്നത്. മറ്റു ബിസിനസുകളൊന്നും നമ്മൾ ചെയ്യുന്നില്ല. അഭിനയം തന്നെയാണ് ഞങ്ങളുടെ പ്രൊഫഷൻ, അതാണ് നമ്മളെ മുന്നോട്ടു നയിക്കുന്നത്.
പുതിയ ആളുകളിൽ നിന്ന് നമ്മൾ ഒരുപാട് പഠിക്കുന്നുണ്ട്. അറിയാതെ അവരിൽ നിന്നും ആ അറിവുകൾ ശേഖരിക്കപ്പെടുകയാണ്. അല്ലാതെ നാളെ ഇവരെയൊക്കെ ശ്രദ്ധിച്ചുകളയാം എന്ന് വിചാരിച്ചു മനഃപൂർവം ചെയ്യുന്നതല്ലലോ. അതങ്ങനെ സംഭവിക്കുകയാണ്, ഇപ്പോൾ ഒരു കഥാപാത്രം നമ്മൾ ചെയ്യാൻ പോകുമ്പോൾ ഇരുന്ന് ചിന്തിച്ചു ആവാഹിക്കുന്നതല്ല. അത് അറിയാതെ നമ്മളിൽ ഉണ്ടാവും, സെറ്റിൽ ചെല്ലുമ്പോൾ അത് നമ്മൾ ചെയ്തുപോകും. അത് നമ്മൾ അറിഞ്ഞുകൊണ്ട് ചെയ്യുന്നത് ആണ് അല്ലാതെ കഥാപാത്രം നമ്മളിൽ കയറിയിട്ട് ഇറങ്ങിപ്പോവാതിരിക്കുക എന്നൊക്കെ പറയുന്നത് എനിക്ക് യോജിക്കാൻ പറ്റുന്നതല്ല. കാരണം നമ്മൾ അഭിനയിക്കുമ്പോൾ വളരെ സൂക്ഷ്മമായിരിക്കണം, എന്തെന്നാൽ ഒരു അടി കൊടുക്കുമ്പോൾ അവർക്കു അടികൊള്ളാതെ വേണം അത് ചെയ്യാൻ. അതിനെല്ലാം നമ്മൾക്ക് കൃത്യത വേണം , എല്ലാത്തിനും വേണം. ചിന്തകളിലും പ്രവൃത്തിയിലും അതുണ്ടാവണം.”