മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ ഇരട്ടിമധുരം : മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ചിത്രത്തി​ന്റെ ഫസ്റ്റ് ലുക്ക് നാളെ

0
96

പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം.
മമ്മൂട്ടിയെ നായക കഥാപാത്രമാക്കിക്കൊണ്ട് പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോ​സ്റ്റർ നാളെ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ പിറന്നാൾ ദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിടുന്നത്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. സൂരജ് ആർ, നീരജ് ആർ എന്നിവർ ചേർന്നാണ് ചിത്രം എഴുതിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്. പ്രധാനമായും കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഉടൻതന്നെ പൂർത്തിയാകും എന്നാണ് വിവരം.

 

View this post on Instagram

 

A post shared by Mammootty Kampany (@mammoottykampany)

ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, മീനാക്ഷി ഉണ്ണികൃഷ്ണൻ എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത്. കോമഡിക്കും ഏറെ പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന സൂചന. വിഷ്ണു ദേവ് കാമറ കെെകാര്യം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ദർബുക ശിവ ആണ്. ആന്റണി എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ എക്സികുട്ടീവ് പ്രൊഡ്യൂസർ ആയെത്തുന്നത് ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ ആയെത്തുന്നത് പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ – സുനിൽ സിങ്, സൗണ്ട് മിക്സിങ് – തപസ് നായക്, സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അരിഷ് അസ്‌ലം, മേക് അപ് – ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം – സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ – അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ – വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻപാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് – വിഷ്ണു സുഗതൻ, പിആർഒ – ശബരി.

LEAVE A REPLY

Please enter your comment!
Please enter your name here