റോബി വർഗീസ് രാജിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തിയ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. മുഹമ്മദ് ഷാഫിയും റോണി വർഗീസുമാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓരോ പോസ്റ്ററുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. അത്രമാത്രം ജനമനസുകളിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം. ചിത്രം മൂന്നാം ആഴ്ചയിലേക്ക് എത്തിയത്പ്പോൾ സ്വന്തമാക്കിയ കണക്കാണ് പുറത്തു വിട്ടിരിക്കുന്നത്. എഴുപത് കോടി കളക്ഷനിലേക്കാണ് ചിത്രം കുതിക്കുന്നത്. മൂന്നാം വാരത്തിലും കേരളത്തിൽ മുന്നൂറില്പരം സ്‌ക്രീനുകളിലായാണ് ചിത്രത്തിന്റെ പ്രദർശനം തുടരുന്നത്.
മമ്മൂട്ടി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചത് കേരള പോലീസിന്റെ വീരഗാഥ എന്ന പോസ്റ്ററാണ്. നവാഗതന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം വലിയ ഹൈപ്പ് ഇല്ലാതെ വന്നുകൊണ്ട് ഹിറ്റടിച്ചിരിക്കുകയാണ്. ആദ്യ ദിനം തന്നെ ചിത്രം രണ്ട് കോടിക്ക് മുകളിൽ എത്തുകയും ആഗോളവ്യാപകമായി അൻപത് കോടിക്ക് മുകളിലും എത്തിയിരുന്നു. നവാഗതന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം വലിയ ഹൈപ്പ് ഇല്ലാതെ വന്നുകൊണ്ട് ഹിറ്റടിച്ചിരിക്കുകയാണ്. ആദ്യ ദിനം തന്നെ ചിത്രം രണ്ട് കോടിക്ക് മുകളിൽ എത്തുകയും ആഗോളവ്യാപകമായി അൻപത് കോടിക്ക് മുകളിലും എത്തിയിരുന്നു. മുൻ കണ്ണൂർ എസ്പി എസ്.
ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം പ്രധാനമായും ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും, കണ്ണൂർ സ്‌ക്വാഡ് ചിത്രത്തിൽ നാല് പോലീസ് ഓഫീസർമാരെ മാത്രം കേന്ദ്രീകരിച്ചാണു ചിത്രം മുൻപോട്ട് പോകുന്നത്. ബുക്ക് മൈ ഷോയിൽ ഇതിനോടകം ഒരു മില്യണിലധികം ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റ് പോയിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങൾ.
കണ്ണൂർ സ്ക്വാഡിനെ ആസ്പദമാക്കിയുള്ള സിനിമയാണെങ്കിലും, ടീം കൈകാര്യം ചെയ്ത രണ്ട് കേസുകളുടെ സാങ്കൽപ്പിക കഥ കൂടിയാണിത്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. 91 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സുഷിൻ ശ്യാമാണ്.