വേഫെറർ ഫിലിംസിൻ്റെ സെറ്റിൽ മെഗാസ്റ്റാർ മമ്മൂട്ടി ; സോഷ്യൽ മീഡിയയിൽ വെെറലായി ചിത്രം

0
154

ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിൻ്റെ ചിത്രീകരണം പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തി​ന്റെ സെറ്റ് മെഗാസ്റ്റാർ മമ്മൂട്ടി സന്ദർശിച്ച വാർത്തകളും ചിത്രങ്ങളുമാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. ചിത്രത്തിലെ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമൊപ്പം അൽപ സമയം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ചിത്രത്തിലെ താരങ്ങളായ നസ്‌ലൻ, ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവർക്കൊപ്പമുള്ള മമ്മൂട്ടിയുടെ പുതിയ ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ ചിത്രം പ്രേക്ഷകക്കായി പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Mammootty Kampany (@mammoottykampany)

അതേസമയം കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ നായികാ നായകന്മാരായി എത്തുന്ന ഈ ചിത്രത്തിൻ്റെ പേര് പുറത്ത് വിട്ടിട്ടില്ല. അരുൺ ഡൊമിനിക് രചന നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ഈ ചിത്രം തനിക്ക് വളരെ പ്രത്യേകത നിറഞ്ഞതാണെന്നും, ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആവേശകരമായ ഒരു ചിത്രത്തിൻ്റെ നിർമാണമാണ് തങ്ങൾ തുടങ്ങിയിരിക്കുന്നതെന്നും ചിത്രത്തിന്റെ പൂജ ദിവസംതന്നെ നിർമ്മാതാവായ ദുൽഖർ സൽമാൻ തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കുറിച്ചിരുന്നു. അഞ്ച് ഭാഗങ്ങളിലായി ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ഈ ചിത്രമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

ചിത്രത്തി​ന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് നിമിഷ് രവിയാണ്. എഡിറ്റർ – ചമൻ ചാക്കോ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ – ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ – ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ – മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ് – രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ – യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് – സുജിത്ത് സുരേഷ്

LEAVE A REPLY

Please enter your comment!
Please enter your name here