പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് പി.വി. ഗംഗാധരന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്, “വിട, പ്രിയപ്പെട്ട പി.വി.ജി ഒരുമിച്ച് ഒരു സിനിമയേ ചെയ്തുള്ളൂ. പക്ഷേ പേരുപോലെ തന്നെ അതെനിക്ക് സമ്മാനിച്ചത് എല്ലാക്കാലത്തേക്കുമുള്ള അടുപ്പത്തിന്റെ വലിയൊരു തൂവല്‍കൊട്ടാരമാണ്. എന്നും എന്നെ കുടുംബാംഗത്തെപ്പോലെ കണ്ട,എന്നും കരുതല്‍ തന്ന പി.വി.ജി ക്ക് ആദരാഞ്ജലി” എന്നാണ് മഞ്ജു പറഞ്ഞത്. ഇന്ന് രാവിലെ ആറരയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഒരാഴ്ചയായി അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. കെ.ടി.സി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനായ പി.വി. സാമിയുടേയും മാധവി സാമിയുടേയും മകനാണ് പി.വി. ഗംഗാധരൻ. മലയാള സിനിമ ചരിത്രത്തിൽ ഇടം പിടിച്ചതും ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കിയ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരനായിരുന്നു പി.വി. ഗംഗാധരൻ. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഐ.വി.ശശിയുടെ ശ്രദ്ധേയമായ ഒട്ടനവധി ചിത്രങ്ങളുടെ നിർമാതാവ് കൂടിയാണ് അദ്ദേഹം. കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലിടം പിടിച്ച പി.വി. ഗംഗാധരൻ നിലവിൽ aicc അംഗം കൂടെയാണ്.
2011 ൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. അതോടൊപ്പം സാംസകാരിക മേഖലയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. കലാ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലായി വലിയൊരു സൗഹൃദവലയം തന്നെ പി.വി.ജിയ്ക്കുണ്ടായിരുന്നു. സംവിധാന മേഖലയില്‍ പോലും നവാഗതര്‍ക്ക് അവസരം നല്‍കാന്‍ പിവിജി മടി കാട്ടിയില്ല., അങ്ങാടിയും, ഏകലവ്യനും, വാര്‍ത്തയും പോലെ സിനിമ പ്രേമികൾ നെഞ്ചേറ്റിയ ഒരുപിടി സൂപ്പര്‍ഹിറ്റുകള്‍. നിർമാതാവിന്റെ പേര് നോക്കിയും ആളുകൾ സിനിമ കാണാൻ കയറി തുടങ്ങി.
ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പിവിജി നിര്‍മ്മിച്ചത് 22 സിനിമകള്‍ ആയിരുന്നു. ആദ്യ സിനിമയായ ‘സുജാത’യില്‍ പ്രശസ്ത നടന്‍ പ്രേംനസീറിനെ നായകനാക്കി. സുജാത പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചതോടെ പി.വി.ജിയുടെ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സും കല്‍പ്പക റിലീസും മലയാളികളുടെ പ്രിയപ്പെട്ട ബാനറായും മാറി. പി.വി.ജി. തുടങ്ങിവെച്ച കോഴിക്കോടന്‍ സിനിമകള്‍ പിന്നീട് പ്രിയദര്‍ശനും മറ്റുള്ളവരും ഏറ്റെടുത്തു. പതിനാറ് വർഷം മുൻപ് അദ്ദേഹം സിനിമ നിർമാണ മേഖലയിൽ നിന്നും പിന്മാറിയെങ്കിലും അച്ഛന്റെ പാത പിന്തുടര്‍ന്ന് നല്ല സിനിമകളുടെ ഭാഗമാകാൻ എസ്. ക്യൂബ് പ്രൊഡക്ഷന്‍സിലൂടെ മക്കളായ ഷെനൂഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരും ശ്രമിച്ചു കൊണ്ടേയിരുന്നു. ക്യൂബ് പ്രൊഡക്ഷന്‍സിലൂടെ മക്കളായ ഷെനൂഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരും ശ്രമിച്ചു കൊണ്ടേയിരുന്നു.