ബിഗ്‌ബോസ് മലയാളം സീസൺ അഞ്ചിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ വ്യക്തിയാണ് അഖിൽ മാരാർ. പ്രേക്ഷകർ അത്രയും ആകാംഷയോടെ കണ്ടിരുന്ന ബിഗ്‌ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിലെ വിജയി കൂടിയാണദ്ദേഹം. പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകനും , എഴുത്തുകാരനും ബിഗ് ബോസ് താരവുമായ അഖിൽ മാരാരുടെ പിറന്നാളാണ് സെപ്തംബർ 7 ന്. അതിനോടനുബന്ധിച്ച് പിറന്നാളിന്റെ തലേ ദിവസമായ സെപ്തംബർ 6-ാം തീയതി ദുബായിൽ വെച്ച് അദ്ദേഹത്തിന്റെ ആരാധകർക്കായി ഒരു ഫാൻസ് ഫാമിലി ഷോ നടക്കുകയാണ്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഫൗണ്ടർ ഡയറക്ടർ ആയ ഫൈസൽ എ കെയും അഖിൽ മാരാരുമാണ് പരിപാടിയിലെ മുഖ്യ വ്യക്തികൾ. മാരാരുടെ പിറന്നാളിനോടനുബന്ധിച്ച് ആരാധകർക്കായി ഒരുങ്ങുന്ന പരിപാടിയുടെ മുഴുവൻ ദൃശ്യങ്ങളും, മൂവി വേൾഡ് മീഡിയ ചാനലിന്റെ ലൈവ് സ്ട്രീമിങ്ങിലൂടെ ലോകത്തെങ്ങുമുള്ള ആരാധകർക്ക് കാണാൻ സാധിക്കും.
View this post on Instagram
സെപ്തംബർ 6 ന് 7 മണിമുതലാണ് ആരാധകർക്കായുള്ള ഈ ഫാൻസ് ഫാമിലി ഷോ നടക്കുക. ഗ്രാൻഡ് മെർക്കുറി ഹോട്ടൽ ആൻഡ് റെസിഡെൻസിൽ വെച്ചാണ് പരിപാടി നടക്കുന്നത്. മൈജി ആണ് പരിപാടിയുടെ പ്രധാന സ്പോൺസർ, ഒപ്പം നീതൂസ് അക്കാദമി , എമിറേറ്റ്സ് ഫാസ്റ് ബിസിനസ് സർവീസ് , ബീഫർബ് തുടങ്ങിയവരും സ്പോൺസേർസായി എത്തുന്നു. ഓസ്കാർ ഇവന്റസ് ആൻഡ് പ്രൊഡക്ഷൻസ് ദുബായ് ആണ് പരിപാടിയുടെ എല്ലാ സജ്ജീകരണങ്ങളും നടത്തുന്നത്.
നിരവധി വെല്ലുവിളികൾ നേരിട്ടതിനൊടുവിലാണ് ബിഗ്‌ബോസ് വീട്ടിനുള്ളിൽനിന്നും വിജയിയായി അദ്ദേഹം മലയാളി മനസുകൾക്കുള്ളിലേക്കെത്തിയത്. ബിഗ്‌ബോസിന് പുറത്തിറങ്ങിയശേഷം അഖിൽ മാരാർക്ക് വലിയ സ്വീകരണമാണ് മലയാളികളിൽനിന്നും ലഭിച്ചത്. സമൂഹ മാധ്യമങ്ങളിലെല്ലാം വളരെ സജീവമാണ് മാരാർ. അതുകൊണ്ടുതന്നെ തന്റെ സമൂഹ മാധ്യമ എക്കൗണ്ടിലൂടെ ആരാധാകർക്കായി തന്റെ വിശേഷങ്ങളെല്ലാം അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്. തന്റെ ജീവിതത്തിൽ ഇതുവരെ പിറന്നാൾ ആഘോഷിച്ചിട്ടില്ലെന്ന് അഖിൽ അടുത്തിടെ പങ്കുവെച്ച ഒരു വീഡിയോയിൽ പറഞ്ഞിരുന്നു.
ബിഗ്ബോസിന്റെ ആരംഭം മുതൽ തന്നെ എല്ലാ ഗെയിമുകളിലും മുന്നിട്ട് നിന്നത് മാരാരായിരുന്നു. കൃത്യമായി ഗെയിമുകളെല്ലാം മനസ്സിലാക്കിക്കൊണ്ടാണ് അഖിൽ ബിഗ്‌ബോസ് വീട്ടിനുള്ളിൽ മുന്നേറിയത്. എന്നാൽ ടിക്കറ്റ് ടു ഫിനാലെ റൗണ്ടിൽ അദ്ദേഹത്തിന്റെ പ്രകടനത്തിന് വലിയ വിമർശനങ്ങൾ എൽക്കേണ്ടി വന്നിരുന്നു. എന്നാൽ പിന്നീട് പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരികയും, ടിക്കറ്റ് ടു ഫിനാലയിലെ ഒരു ടാസ്‌കിൽ സെക്കന്റുകൾ കൊണ്ട് വിജയം നേടുകയും ചെയ്തു.