“മറ്റുള്ളവരെ ദ്രോഹിക്കാതെയും അവർ നിങ്ങളെ ഉപദ്രവിക്കാൻ അനുവദിക്കാതെയും ജീവിക്കുക”: മീര വാസുദേവ്

0
225

സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായ നടിയാണ് മീര വാസുദേവ്. മോഹൻലാൽ നായകനായെത്തിയ തന്മാത്ര എന്ന ചിത്രത്തിൽ നായികയായി എത്തിയപ്പോഴാണ് നടിയെ കൂടുതൽ പേരും അറിഞ്ഞു തുടങ്ങുന്നത്.

 

അതേസമയം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് സീരിയലിൽ സുമിത്രയെന്ന കഥാപാത്രത്തെയാണ് നടി ഇപ്പോൾ അവതരിപ്പിക്കുന്നത്. റേറ്റിംഗിൽ മുൻപിൽ നിൽക്കുന്ന സീരിയലുകളിൽ ഒന്നാണ് ഇത്. അതോടൊപ്പം സോഷ്യൽ മീഡിയയിൽ സജീവമായ മീര തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്.

 ഇപ്പോഴിതാ അത്തരത്തിലൊരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മേക്കപ്പിടാതെ നിൽക്കുന്ന മീരയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് നടി കുറിച്ചത് ഇങ്ങനെയാണ്, “നിങ്ങളുടെ കഴിവിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന എന്തിൽ നിന്നും ആരിൽ നിന്നും മാറിനിൽക്കുക.

ഇതാണ് നിങ്ങളുടെ ജീവിതം. ഒരേയൊരു ജീവിതം. അതുകൊണ്ട് ഈ ജീവിതം നന്നയി ജീവിക്കുക, സ്നേഹിക്കുക. മറ്റുള്ളവരെ ദ്രോഹിക്കാതെയും മറ്റുള്ളവർ നിങ്ങളെ ഉപദ്രവിക്കാൻ അനുവദിക്കാതെയും ഈ ജീവിതം ആഘോഷിക്കുക” എന്നാണ് മീര വാസുദേവ് കുറിച്ചത്.

താരത്തിന്റെ ഈ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു മകൻ മാത്രമാണ് താരത്തിനുള്ളത്. മകനൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തുടങ്ങിയ ഭാഷകളിലെല്ലാം മീര അഭിനയിച്ചിട്ടുണ്ട്.

പരസ്യ ചിത്രങ്ങളിലൂടെയും മോഡലിംഗിലൂടെയുമാണ് മീര അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. വളരെ സങ്കീർണതകൾ നിറഞ്ഞൊരു ജീവിതമായിരുന്നു മീരയുടേതെന്ന് പലപ്പോഴും പല അഭിമുഖങ്ങളിൽ വെച്ചും മീര പറഞ്ഞിട്ടുണ്ട്. താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങളും ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറാറുള്ളത്.

ടെക്നിക്കലി സിനിമയ്ക്ക് ഭാഷയുടെ വ്യത്യാസമില്ലെന്നും അഭിനയം പോലെയിരിക്കും ബാക്കിയെല്ലാമെന്നുമാണ് മീര മുൻപ് അഭിനയത്തെക്കുറിച്ച് പറഞ്ഞിരുന്നത്. തന്മാത്ര ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് മോഹൻലാൽ തന്നെ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു മീര പറഞ്ഞിരുന്നത്.

അതോടൊപ്പം ഒരു സെലിബ്രിറ്റി ആയി കഴിഞ്ഞാൽ നമ്മുടെ പബ്ലിക് സ്‌പേസ് നഷ്ടമാകുമെന്നാണ് മീര പറഞ്ഞത്. നമ്മൾ ഒരു പബ്ലിക് പ്രോപ്പർട്ടി ആകുമെന്നും മീര പറഞ്ഞു. ഇപ്പോൾ മീര അഭിനയിക്കുന്ന കുടുംബവിളക്ക് സീരിയലിലെ സുമിത്ര എന്ന ജാഥാപാത്രത്തിന് ഒട്ടനവധി ആരാധകരാണുള്ളത്. ഒരു ധീരവനിതയുടെ കഥയാണ് സീരിയൽ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here