സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ നടിയാണ് ഷീലു എബ്രഹാം. ആരാധകര്‍ക്കായി ഇടയ്ക്കിടയ്ക്ക് തന്‍റെ ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. പുതിയ മേക്കോവറിലാണ് താരം ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
View this post on Instagram
പൊതുവെ മലയാളത്തനിമയുള്ള, പരമ്പരാഗത വേഷങ്ങളിലാണ് താരത്തെ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത്. എന്നാൽ ഇത്തവണ അതിനു വിപരീതമായി കുറച്ച് മോഡേൺ ലുക്കാണ് താരം പരീക്ഷിച്ചത്. സംവിധായകനും, എഴുത്തുകാരനും, ഫാഷൻ ഫോട്ടോഗ്രാഫറുമായ എബ്രിഡ് ഷെനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പുതിയതായി എന്തെങ്കിലും പരീക്ഷിക്കുമ്പോൾ, എനിക്ക്ക വിശ്വസിക്കാൻ കഴിയുന്ന ഒരാൾ വേണമെന്നാണ് താരം ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. കൂടാതെ എബ്രിഡ് ഷെെനിന് നന്ദിയും പറയുന്നുണ്ട്. കമന്റ് ബോക്സിൽ താരത്തിന്റെ പുതിയ പരീക്ഷണത്തെ ആരാധകർ അഭിനന്ദിക്കുന്നുണ്ട്. കൂടാതെ താരത്തെ കാണാൻ ങമി റോസിനെപോലെയുണ്ടെന്നും ചിലർ പറയുന്നുണ്ട്.
അടുത്തിടെ താരത്തിന്റെ വീടും അതിനുള്ളിലെ ആഡംബര സൗകര്യങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. കാരണം അത്രയ്ക്ക് വലിയ വീടും സൗകര്യങ്ങളുമാണ് താരത്തിനുള്ളത്. കൂടാതെ ഒരു മിനി തീയേറ്ററും അതിനുള്ളിൽ അവർ സെറ്റ് ചെയ്തിട്ടുണ്ട്. സൗന്ദര്യത്തിനു ഏറെ പ്രാധാന്യം കൊടുക്കുന്ന താരമാണ് ഷീലു എബ്രഹാം . ഭർത്താവും അതേപോലെതന്നെ താരത്തിന്റെ സൗന്ദര്യ സംരക്ഷണത്തിൽ ശ്രദ്ധനൽകുന്ന ആളാണ്.
ഒരു അഭിമുഖത്തിനിടയിൽ താരം ഇതേക്കുറിച്ചു സംസാരിച്ചിരുന്നു. തന്റെ മുഖത്ത് എന്തെങ്കിലും ഒരു മാറ്റം വന്നാൽ അപ്പോൾ തന്നെ പാർലറിൽ പോയി എന്തെങ്കിലും ഒക്കെ ചെയ്യാൻ ആണ് ഭർത്താവു തന്നോട് പറയാറുള്ളതെന്നും, ഇങ്ങനെ ഒക്കെ പറയുന്ന ഒരു ഭർത്താവ് ഉണ്ടെങ്കിൽ എല്ലാവരും സുന്ദരി ആയിരിക്കില്ലേ എന്നുമാണ് അന്ന് ഷീലു ചോദിച്ചത്. കൂടാതെ ഭർത്താവു തന്നോട് നീ ഭയങ്കര സുന്ദരിയാണ് എന്ന് ഇടക്കിടക്ക് പറയുന്ന കാര്യവും താരം പറഞ്ഞു. ഇതെല്ലം കേൾക്കുമ്പോൾ നമ്മൾ സ്വാഭാവികമായും സുന്ദരി ആയി മാറുമെന്നാണ് താരത്തിന്റെ അഭിപ്രായം. പതിനഞ്ചിലേറെ സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ചുകഴിഞ്ഞിട്ടുണ്ട്. നിർമ്മാണ മേഖലയിലേക്കും ഷീലു കടന്നിരുന്നു. പ്രൊഫെഷണലി നഴ്‌സായ ഷീലു വിവാഹത്തിന്‍റെ സമയത്താണ് ആ ജോലി രാജിവെക്കുന്നത്.
വീപ്പിംഗ് ബോയ് എന്ന സിനിമയിലൂടെ ആണ് ഷീലു എബ്രഹാം അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. കാവ്യാ മാധവനും, അനൂപ് മേനോനും പ്രധാന വേഷങ്ങളിലെത്തിയ ഷീ ടാക്സി എന്ന ചിത്രമാണ് താരത്തിൻ്റെ സിനിമാ ജീവിതത്തിൽ ഉയർച്ച കൊണ്ടുവന്നത്. തുടർന്ന് കനൽ, പുതിയ നിയമം, പുത്തൻപണം, പട്ടാഭിരാമൻ, ശുഭരാത്രി, സ്റ്റാർ എന്നുതുടങ്ങിയ നിരവധി ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. മലയാളത്തിലെതന്നെ പ്രശസ്ത നിർമാണ കമ്പനിയായ അബാം മൂവീസിൻ്റെ ഉടമസ്ഥനായ അബ്രഹാം മാത്യുവാണ് ഷീലുവിൻ്റെ ഭർത്താവ്.