ക്രിക്കറ്റ്- മോളിവുഡ് പുലികൾ ഒറ്റ ഫ്രെയിമിൽ: വയറലായി മോഹൻലാൽ – ധോണി ചിത്രം

0
200

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് നടൻ മോഹൻലാലും ക്രിക്കറ്റ് താരം ധോണിയും. ഇപ്പോഴിതാ ഇരുവരും ഒറ്റ ഫ്രെയിമിൽ എത്തിയിരിക്കുകയാണ്. പലപ്പോഴും സിനിമ സ്പോർട്സ് താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്.

ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുമുള്ള ചിത്രമാണ് സലൂൺ കട ഷൺമുഖം പങ്കുവെച്ചിരിക്കുന്നത്. ഒരു പെയിന്റിന്റെ പരസ്യത്തിനായാണ് ഇരുവരും ഒന്നിച്ചെത്തിയത്. മുംബയിൽ വെച്ചായിരുന്നു ഷൂട്ട് നടന്നിരുന്നത്. ക്രിക്കറ്റ്- മോളിവുഡ് പുലികൾ ഒറ്റ ഫ്രെയിമിൽ എന്ന് പറഞ്ഞാണ് ആരാധകർ ഇരുവരുടെയും ചിത്രം പങ്കുവയ്ക്കുന്നത്.

ഒരു പെയിന്റിന്റെ പരസ്യത്തിനായാണ് ഇപ്പോൾ ധോണിയും മോഹൻലാലും ഒന്നിച്ചെത്തിയിരിക്കുന്നത്. മുംബൈയിൽ വച്ചായിരുന്നു ഷൂട്ട് നടന്നിരുന്നത്. ക്രിക്കറ്റ്- മോളിവുഡ് പുലികൾ ഒറ്റ ഫ്രെയിമിൽ എന്ന് പറഞ്ഞാണ് ആരാധകർ ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്. അതോടൊപ്പം ഏറെ കാണാൻ ആ​ഗ്രഹിച്ചൊരു കോമ്പോ ആണ് ഇത് എന്നും ഇരുവരും ചേർന്നൊരു സിനിമ ഉണ്ടാകുമോ എന്നുമാണ് ഇപ്പോൾ ഇരുവരുടെയും ആരാധകർ ചോദിക്കുന്നത്. അതേസമയം മോഹന്ലാലിന്റേതായി ഇറങ്ങാനിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശേരിയാണ് ചിത്രത്തിന്റെ സംവിധാനം.

ചിത്രം ജനുവരി 25 ന് തീയേറ്ററുകളിലേക്ക് എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. കൗണ്ട് ഡൗണ്‍ ആരംഭിച്ചിരിക്കുന്നുവെന്നും, ജനുവരി 25 നാണ് തീയേറ്ററുകളിലെത്തുന്നതെന്നും എക്സിലാണ് അണിയറപ്രവർത്തകർ പങ്കുവെച്ചത്. പുതുവര്‍ഷത്തെ വരവേറ്റു കൊണ്ട് തന്നെയാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ലിജോ ജോസ് പെല്ലിശേരിയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത് വിട്ടിരിക്കുന്നത്. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു.

lijo valiban

ഗോധയ്ക്ക് സമമായ മണലാണ്യത്തില്‍ ഇരിക്കുന്ന മോഹന്‍ലാലിനെ പോസ്റ്ററില്‍ കാണാം. കുടുമ കെട്ടി, കാലില്‍ തളയിട്ട് ചമ്രംമടഞ്ഞിരിക്കുന്ന ലുക്കാണ് മോഹന്‍ലാലിന്റേത്. ചുറ്റും ചില ആള്‍ക്കാരെയും കാണാം. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമ എന്ന പ്രത്യേകതയും വാലിബനുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍ ആണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here