ബാല്യകാലത്ത് മാതൃതുല്യയായി കണ്ട സീതാലക്ഷ്മി അമ്മയെ കാണാൻ മോഹൻലാൽ എത്തിയ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ബാല്യകാലങ്ങളിൽ അയൽവാസികളായ ഇവർ തമ്മിലുള്ള ആത്മബന്ധം വളരെ വലുതാണ്. ഇന്നും ശാന്തകുമാരി അമ്മക്ക് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആദ്യം വിളിക്കുന്നത് സീതാലക്ഷ്മി അമ്മയുടെ മകൻ ജ്യോതി ദേവിനെയാണ്. ജ്യോതി ദേവ് തന്നെയാണ് അമ്മയെ കാണാൻ മോഹൻലാൽ എത്തിയതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
ചിത്രത്തിന് അടിക്കുറിപ്പായി ജ്യോതിദേവ് കുറിച്ചത് ഇങ്ങനെ…
“പ്രിയപ്പെട്ട ലാലുചേട്ടൻ എന്റെ അമ്മയെ കാണാൻ എത്തിയപ്പോൾ…വിലമതിക്കാനാകാത്ത, പതിറ്റാണ്ടുകൾ പഴക്കമുള്ള ആത്മബന്ധം..” എന്നാണ് കുറിച്ചത്. എന്നാണ് കുറിച്ചത്. നിറഞ്ഞ സ്നേഹത്തോടെ ഏവർക്കും ഒപ്പം നിൽക്കുന്നതും സീതാലക്ഷ്മി അമ്മയുടെ കയ്യിൽ പിടിച്ച് സംസാരിക്കുന്നതും എല്ലാം ചിത്രങ്ങളിൽ കാണാം.
അതേസമയം, മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നേര്’. നേരത്തെ ചിത്രത്തിന്റെ പൂജ തിരുവനന്തപുരത്ത് വെച്ച് നടന്നിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ‘നീതി തേടുന്നു’ എന്ന ടാഗ് ലൈനോടെ ആണ് ചിത്രം എത്തുന്നത്. കോടതി സസ്പെൻസുമായി ബന്ധപ്പെട്ടതായിരിക്കും ചിത്രം എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചിത്രത്തിന്റെ പൂജ കഴിഞ്ഞതിന്റെ സന്തോഷവും ഏവരോടുമുള്ള അഭ്യർത്ഥനയുമായി മോഹൻലാൽ തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ കുറിച്ചത് ഇങ്ങനെ ആയിരുന്നു; “ഇന്ന് ചിങ്ങം ഒന്നിന് ശുഭമുഹൂർത്തത്തിൽ “നേരിന്റെ” ചിത്രീകരണം ആരംഭിക്കുന്നു. പൂജയിൽ നിന്നുള്ള കുറച്ച് ചിത്രങ്ങൾ നിങ്ങളുമായി പങ്കിടുന്നു! നിങ്ങളുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും വളരെയധികം അഭ്യർത്ഥിക്കുന്നു”.
ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ നിരവധി ഹിറ്റ് കോമ്പൊകൾ സമ്മാനിച്ചിട്ടുള്ള മോഹൻലാൽ, ജീത്തു ജോസേഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അഞ്ചാമത്തെ ചിത്രമാണ് ഇത്. ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ, റാം എന്നിവയാണ് ഇവർ ഒന്നിച്ചെത്തിയ മറ്റു സിനിമകൾ.
ചിത്രത്തിന്റെ പേരും അത് ഒരുക്കിയ പശ്ചാത്തലവും വളരെ ഗംഭീരമാണെന്നാണ് പ്രേക്ഷകർ കമന്റിലൂടെ പറയുന്നത്. മോഹൻലാൽ– ജീത്തു ജോസഫ് കൂട്ടുകെട്ട് പലപ്പോഴും ഒരു സസ്പെൻസ് ത്രില്ലർ സിനിമകളിലൂടെ സഞ്ചരിക്കുന്നവയാണ്. അതിനാൽ തന്നെയും നേര് എന്ന പേര് എന്താണ് അർത്ഥമാക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയും ആരാധകർക്കുണ്ട്.