തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തി മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ. ഇന്ന് രാവിലെയാണ് നടൻ പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിയത്. ദർശനത്തിന് ശേഷം പുറത്തെത്തിയ താരത്തിന്റെ ക്ഷേത്രം ഭാരവാഹികൾ താരത്തിനെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 2016 ൽ ആയിരുന്നു നടൻ അവസാനമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയിരുന്നത്. മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ നേരിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി മോഹൻലാൽ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു.
നേരത്തെ ചിത്രത്തിന്റെ പൂജ തിരുവനന്തപുരത്ത് വെച്ച് നടന്നിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ‘നീതി തേടുന്നു’ എന്ന ടാഗ് ലൈനോടെ ആണ് ചിത്രം എത്തുന്നത്. കോടതി സസ്പെൻസുമായി ബന്ധപ്പെട്ടതായിരിക്കും ചിത്രം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞതിന്റെ സന്തോഷവും ഏവരോടുമുള്ള അഭ്യർത്ഥനയുമായി മോഹൻലാൽ തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ കുറിച്ചത് ഇങ്ങനെ ആയിരുന്നു,
“ഇന്ന് ചിങ്ങം ഒന്നിന് ശുഭമുഹൂർത്തത്തിൽ “നേരിന്റെ” ചിത്രീകരണം ആരംഭിക്കുന്നു. പൂജയിൽ നിന്നുള്ള കുറച്ച് ചിത്രങ്ങൾ നിങ്ങളുമായി പങ്കിടുന്നു! നിങ്ങളുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും വളരെയധികം അഭ്യർത്ഥിക്കുന്നു” എന്നായിരുന്നു പറഞ്ഞത്. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ നിരവധി ഹിറ്റ് കോമ്പൊകൾ സമ്മാനിച്ചിട്ടുള്ള മോഹൻലാൽ ജീത്തു ജോസേഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അഞ്ചാമത്തെ ചിത്രമാണ് ഇത്.
ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ, റാം എന്നിവയാണ് ഇവർ ഒന്നിച്ചെത്തിയ മറ്റു സിനിമകൾ. ചിത്രത്തിന്റെ പേരും അത് ഒരുക്കിയ പശ്ചാത്തലവും വളരെ ഗംഭീരമാണെന്നാണ് പ്രേക്ഷകർ കമന്റിലൂടെ പറയുന്നത്. മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ട് പലപ്പോഴും ഒരു സസ്പെൻസ് ത്രില്ലർ സിനിമകളിലൂടെ സഞ്ചരിക്കുന്നവയാണ്. അതിനാൽ തന്നെയും നേര് എന്ന പേര് എന്താണ് അർത്ഥമാക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയും ആരാധകർക്കുണ്ട്.
മൂവരും ഒന്നിക്കുന്ന ചിത്രം വരുന്നുണ്ടെന്ന് മുൻപേ പറഞ്ഞിരുന്നെങ്കിലും പലരും കരുതിയതും സോഷ്യൽ മീഡിയ വഴി ചോദിച്ചതും ദൃശ്യത്തിന്റെ മൂന്നാം ഭാഗമാണോ എന്നായിരുന്നു. ഇത് ദൃശ്യവുമായി ബന്ധമില്ലാത്ത സിനിമയാണെന്നാണ് അണിയറ പ്രവർത്തകർ നേരത്തെ വ്യക്തമാക്കിയത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വിഷ്ണു ശ്യാമാണ് സംഗീത സംവിധാനം ചെയ്യുന്നത്.