“ഈ ഊർജത്തോടെയാണ് ഞാൻ എന്റെ ദിവസം ആരംഭിക്കുന്നത്”: മോഹൻലാലിൻറെ വീഡിയോ പങ്കുവെച്ച് മൃണാൾ താക്കൂർ

0
293

ദുൽഖർ സൽമാൻ നായകനായെത്തിയ സീതാരാമം ചിത്രത്തിൽ നായികയായി എത്തിയ നടിയാണ് മൃണാൾ താക്കൂർ. മൃണാൾ എന്ന പേരിനേക്കാളും പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ പേരാണ് നൂർജഹാൻ അല്ലെങ്കിൽ സീത. കാരണം അത്രയേറെ ജനമനസ്സുകളിൽ ഇടം പിടിച്ച കഥാപാത്രമാണ് മൃണാളിന്റേത്. ഹിന്ദി സിനിമകളിലാണ് നടി കൂടുതലായും അഭിനയിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ മൃണാൾ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Dulquer Salmaan, Mrunal Thakur to team up again after 'Sita Ramam' | Telugu  Movie News - Times of India

ഇപ്പോഴിതാ അത്തരത്തിൽ മൃണാൾ പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്‍റെ നൃത്തച്ചുവടുകളുടെ വീഡിയോയാണ് നടി പങ്കുവെച്ചത്. മോഹൻലാലിൻറെ വീഡിയോ പങ്കുവെച്ചുകൊണ്ട് മൃണാൾ പറഞ്ഞത്, ഈ ഊർജത്തോടെ ഞാൻ എന്റെ ഈ ദിവസം തുടങ്ങുന്നുവെന്നാണ്. മോഹൻലാലിൻറെ ഒന്നാമന്‍ എന്ന ചിത്രത്തിലെ പിറന്ന മണ്ണില്‍ എന്നാരംഭിക്കുന്ന ഗാനത്തിലെ നൃത്തരംഗത്തിന്‍റെ എഡിറ്റഡ് ഭാഗമാണ് നടി സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചത്.

എന്തായാലും മൃണാലിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയും അടിക്കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘സീതാരാമം’ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് മൃണാൾ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറുന്നത്. കുറച്ചു മാസങ്ങൾക്ക് മുൻപ് മൃണാൾ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നീല നിറമുള്ള ബിക്കിനിയിൽ അതീവ സുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ് മൃണാൾ അന്ന് പങ്കുവെച്ചിരുന്നത്. രസകരമായ കമന്റുകളായിരുന്നു ആരാധകർ ചിത്രത്തിന് നൽകിയിരിക്കുന്നത്.

‘എന്റെ സീത ഇങ്ങനെ അല്ല ‘, ‘സീത ചതിച്ചു’ എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്. മലയാളത്തിന്റെ താരാജാവെന്നറിയപ്പെടുന്ന മോഹൻലാലിൻറെ ആരാധികയാണ് മൃണാളുമെന്നാണ് താരത്തിന്റെ ഈ പോസ്റ്റിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ജീത്തു ജോസഫിന്റെയും മോഹൻലാലിന്റേയും കൂട്ടുകെട്ടിൽ വീണ്ടുമൊരു സിനിമ എത്തുന്നുവെന്നത് മുൻപേ തന്നെ സോഷ്യൽ മീഡിയ വഴി ഇവർ പങ്കുവെച്ചിരുന്നു.

Mohanlal joined the sets of Neru Movie new look goes viral | Neru Movie:  Mohanlal joined in person; The look is going viral

നടന്റെ ഈ ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ വളരെ ആകാംക്ഷയോടെ തന്നെയാണ് ഏറ്റെടുക്കാറുള്ളത്. ജീത്തു ജോസഫ്, മോഹൻലാൽ, ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടിനായി ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അത്രമാത്രം പ്രേക്ഷക മനസ്സിൽ ഇടം നേടിയ കൂട്ടുകെട്ടാണ് ഇരുവരുടെയും. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കഴിഞ്ഞ ദിവസം മോഹനലാൽ ജോയിൻ ചെയ്തുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വന്നിരുന്നു. മോഹൻലാലിൻറെ ഫോട്ടോയ്‌ക്കൊപ്പമാണ് നടൻ ഈ വിശേഷം പങ്കുവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here