മൈജിയുടെ ഓഫറുകൾക്ക് പിന്നിലെ രഹസ്യം തുറന്നു പറഞ്ഞ് മാനേജിങ് ഡയറക്ടറും ചെയർമാനുമായ എകെ ഷാജി

0
492

കേരളത്തിലെ ഏറ്റവും വലിയ മൾട്ടി ബ്രാൻഡഡ് മൊബൈൽ ഷോറൂമായ മൈജിയുടെ മാനേജിങ് ഡയറക്ടറും ചെയർമാനുമായ എകെ ഷാജിയുമായി മൂവി വേൾഡ് മീഡിയ നടത്തിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പുതിയ സ്റ്റാഫുമാർക്ക് എങ്ങനെയാണ് ട്രെയിനിങ് കൊടുക്കുന്നതെന്നാണ് ഷാജി പറയുന്നത്. ഷാജിയുടെ വാക്കുകൾ ഇങ്ങനെയാണ്, “അതാത് സ്ഥലങ്ങളിൽ പോയി ഇന്റർവ്യൂ ചെയ്താണ് ആളുകളെ തിരഞ്ഞെടുക്കുന്നത്. ബ്രാൻഡിന്റെ ട്രെയിനിങ് കൊടുക്കും. പിന്നീട് സെപ്പറേറ്റായി ട്രെയിനിങ് കൊടുക്കും.

മുഴുവനായി ഒരു ഡിജിറ്റൽ സൊല്യൂഷൻ കൊടുക്കാൻ ആൾക്ക് കഴിയുമെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് ഒരാളെ ജോലിക്ക് തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിൽ മൈജിയുടെ വിറ്റുവരവിന്‌ ആപ്പിൾ കമ്പനി ആദരവ് നൽകിയിരുന്നു. കേരളത്തിൽ മാത്രം അയ്യായിരം WOD ഉണ്ട്. ഇന്ത്യയിലെ ഇത്തരത്തിലുള്ള മുഴുവൻ കച്ചവടക്കാരിൽ നിന്നും ആപ്പിളും മൊബൈൽ ഫോണും ആപ്പിളിന്റെ മാക്കും ഏറ്റവും കൂടുതൽ വിറ്റത് മൈജി ആയതുകൊണ്ടാണ് അവർ മൈജിയ്ക്ക് വലിയൊരു ആദരവ് നൽകിയത്.

കഴിഞ്ഞ വർഷം ഞങ്ങൾ മൂന്നാം സ്ഥാനത്തായിരുന്നു. ഈ വർഷം അത് ഒന്നാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. ഇന്ത്യയുടെ മൂന്ന് ശതമാനം ഷെയർ മാത്രമേ ഈ ബിസിനസിൽ ഉള്ളു. ഞങ്ങൾ വിളക്കുനാണ് മൊബൈൽ ഫോൺ ഇന്ത്യയിൽ മൂന്ന് ശതമാനം മാത്രമേ കേരളത്തിൽ ഉള്ളു. ആ മൂന്ന് ശതമാനത്തിൽ നിന്നാണ് ഞങ്ങൾ നമ്പർ വൺ ആയത്. അതോടൊപ്പം ഞങ്ങളുടെ വലിയൊരു നേട്ടം, സാംസങിന്റെ S20 എന്ന മോഡൽ ഇറങ്ങിയിരുന്നു. അതും ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ കൂടുതൽ വിറ്റിരുന്നത് ഞങ്ങൾ ആയിരുന്നു. മാസങ്ങൾക്കുള്ളിൽ മൂവായിരത്തോളം മൊബൈൽ വിറ്റു.

അതിലും ഞങ്ങൾ നമ്പർ വൺ ആയി. ഒട്ടുമിക്ക ബ്രാൻഡുകളും ഞങ്ങളാണ് മേടിക്കുന്നത്. ഇടനിലക്കാരില്ലാതെ കിട്ടുന്നത് കൊണ്ട് തന്നെയും ഞങ്ങൾക്ക് കിട്ടുന്ന ലാഭം ഞങ്ങൾ കസ്റ്റമേഴ്‌സിന് തിരിച്ചു കൊടുക്കാറാണ്. അതുകൊണ്ടാണ് ഞങ്ങൾക്ക് ഇത്രയും വലിയ ഓഫറുകൾ കൊടുക്കാൻ കഴിയുന്നത്. ഞങ്ങൾക്ക് മൂവായിരം കോടി വരവുണ്ട്. വ്യത്യസ്തമായ ബ്രാൻഡുകളുടെ ഫോണുകൾ വിറ്റപ്പോൾ ഞങ്ങൾക്ക് അത്രയും ലാഭം ഉണ്ടായിരുന്നു. ആ ലാഭമാണ് ഞങ്ങൾക്ക് കസ്റ്റമേഴ്‌സിന് ഈ വലിയ ഓഫറിൽ നല്കാൻ കഴിയുന്നത്. ഞങ്ങൾ കൊടുക്കുന്ന പല ഓഫറുകളും ഓൺലൈനിൽ വേറെ എവിടെ നോക്കിയാലും കാണാൻ കഴിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here