ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി പെപ്പെ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ചാവേർ. ദേശീയ സിനിമാ ദിനത്തിൽ ചാവേർ 99 രൂപയ്ക്ക് കാണാനുള്ള അവസരം നൽകിയിരിക്കുകയാണ് മൾട്ടി പ്ലെക്സ് ആസോസിയേഷൻ ഓഫ് ഇന്ത്യ. ഒക്ടോബർ പതിമൂന്നിനാണ് ദേശീയ സിനിമ ദിനം. രാജ്യത്തൊട്ടാകെയുള്ള നാലായിരത്തിലേറെ സ്‌ക്രീനുകളിലാണ് ഈഓഫർ ഉള്ളത്. മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന് കീഴിലുള്ള പിവിആര്‍ ഐനോക്‌സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റിെ്രെപഡ്, ഏഷ്യന്‍, മുക്ത എ 2, മൂവി ടൈം തുടങ്ങിയ മള്‍ട്ടിപ്ലെക്‌സ് ശൃംഖലകളിലാണ് ഈ ഓഫർ ലഭിക്കുക.
മാത്രമല്ല ഒക്ടോബര്‍ 13ന് ഏത് സമയത്തും ഈ ഓഫര്‍ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. കേരളത്തിലെ തീയേറ്ററുകളിലും ഈ ഓഫർ ലഭ്യമാണ്. അതേസമയം ബുക്കിങ് ആപ്പുകളിൽ 99 രൂപയ്ക്ക് പുറമെ അധിക ചാർജും ഈടാക്കും. എന്നാൽ തീയറ്ററുകളിലെ കൗണ്ടറുകളിൽ 99 രൂപയ്ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്. എന്നാൽ ഐമാക്സ്, 4ഡിഎക്സ്, റിക്ലെെനർ തുടങ്ങിയ പ്രീമിയം വിഭാഗങ്ങൾക്ക് ഓഫർ ലഭ്യമല്ല. തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഓഫർ ലഭ്യമല്ലെന്നും വിവരങ്ങളുണ്ട്. സിനിമാ വ്യവസായത്തിന് ഉണർവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി മള്‍ട്ടി പ്ലെക്‌സ് ആസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം ഒറ്റദിവസം കൊണ്ട് 65 ലക്ഷം ടിക്കറ്റുകളാണ് ഈ ദിവസം വിറ്റ് പോയത്. ഈ വർഷം അതിലും കൂടുതൽ വിറ്റുവരവ് സംഘടന പ്രതീക്ഷിക്കുന്നുണ്ട്. അതേമയം ടിനു പാപ്പച്ചൻ എന്ന സംവിധായകന്റെ മറ്റ് സിനിമകളുമായി താരതമ്യം ചെയ്താണ് ഭൂരിഭാഗവും സിനിമയെ വിലയിരുത്തിയത്. ശേഷം അണിയറപ്രവർത്തകർ ഒന്നടങ്കം സിനിമക്ക് വേണ്ടി രംഗത്ത് വരികയായിരുന്നു. നെഗറ്റീവ് പ്രചാരണം നടന്നെങ്കിലും ദിവസങ്ങൾക്ക് ശേഷം ചിത്രം തിയറ്ററുകളിൽ മികച്ച വിജയം കരസ്ഥമാക്കുകയായിരുന്നു. പാര്‍ട്ടിയുടെ പേരില്‍ കൊല്ലാനും ചാവാനും ഒരുങ്ങി നടക്കുന്ന ഒരുകൂട്ടം ചാവേറുകളുടെ രക്തരൂക്ഷിതമായ കഥയാണ് ചാവേര്‍.
കണ്ണൂര്‍ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചാവേര്‍ ഒരു സര്‍വൈവല്‍ ട്രാവല്‍ മൂവിയായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഒരു രാഷ്ട്രീയ കൊലപാതകത്തിലൂടെ തുടങ്ങുന്ന ചിത്രം കൊലപാതകികളുടെ കാഴ്ചപ്പാടിലൂടെയാണ് പുരോഗമിക്കുന്നത്. ചിത്രത്തിന്റേതായി ആദ്യം പുറത്ത് വന്ന ലുക്ക് ഔട്ട് നോട്ടീസ് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.കേരളമൊട്ടാകെ അഞ്ച് ലക്ഷത്തിലധികം പത്രങ്ങളോടൊപ്പം പുറത്തിറങ്ങിയ പരസ്യ നോട്ടീസ് ചാവേർ സിനിമയിലെ ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന അശോകനെ തേടിക്കൊണ്ടുള്ള അറിയിപ്പ് ആയിരുന്നു എന്ന് പിന്നീടാണ് പ്രേക്ഷകർക്ക് മനസിലായത്.