കഴിഞ്ഞ ദിവസമായിരുന്നു തമിഴ് സിനിമാമേഖലയിലെ സംവിധായകനും നടനും നിർമ്മാതാവുമായ വിഘ്നേഷ് ശിവന്റെ പിറന്നാൾ. താരത്തിന് പിറന്നാൾ ആശംസകളറിയിച്ച് നയൻതാര പങ്കുവെച്ച കുറിപ്പാണ് ആരാധകർക്കിയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇതാദ്യമായാണ് വിഘ്നേഷിനു നയൻതാര സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ അറിയിക്കുന്നത്. അടുത്തിടെ ആയിരുന്നു നയൻതാര സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ എക്കൗണ്ട് തുടങ്ങിയത്. നയൻതാരയുടെ കുറിപ്പ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്.
View this post on Instagram
നയൻതാരയുടെ കുറിപ്പ്…
”എന്റെ ഏറ്റവും വലിയ അനുഗ്രഹമായി മാറിയവന് ജന്മദിനാശംസകൾ എന്നാണ് കുറിപ്പ് ആരംഭിക്കുന്നത്. ഈ പ്രത്യേക ദിനത്തിൽ നിങ്ങളെക്കുറിച്ച് ഒരുപാട് എഴുതാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്, പക്ഷേ ഞാൻ എഴുതിത്തുടങ്ങിയാൽ കുറച്ച് കാര്യങ്ങളിൽ മാത്രമായി നിർത്താൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങൾ എനിക്ക് തരുന്ന സ്നേഹത്തിന് ഞാൻ വളരെ കടപ്പെട്ടിരിക്കുന്നു.
നമ്മുടെ സ്നേഹ ബന്ധത്തോട്, നിങ്ങൾക്കുള്ള ബഹുമാനത്തിന് ഞാൻ വളരെ നന്ദിയുള്ളവളാണ്. നിങ്ങൾക്ക് എന്നോടുള്ള എല്ലാത്തിനും ഞാൻ വളരെ നന്ദിയുള്ളവളാണ്. നിങ്ങളെപ്പോലെ മറ്റാരും എന്റെ ജീവിതത്തിലില്ല. എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിന് ഒരുപാട് നന്ദി, ജീവിതത്തെ സ്വപ്നതുല്യവും അർത്ഥപൂർണ്ണവും മനോഹരവുമാക്കിയതിന് നന്ദി.
നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങളാണ് ഏറ്റവും മികച്ചത്. നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ. ലോകത്തിലെ എല്ലാ സന്തോഷങ്ങളും നിങ്ങൾക്കായി ഞാൻ ആശംസിക്കുന്നു.” എന്നാണ് നയൻതാര ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
View this post on Instagram
വിഘ്നേഷ് ശിവനും പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
‘‘അനുഗ്രഹീതമായ ജന്മദിനം, എന്റെ ആൺകുട്ടികൾക്കൊപ്പമുള്ള എന്റെ ആദ്യത്തെ ജന്മദിനം’ ഹൃദ്യമായ, ഹൃദയസ്പർശിയായ സര്‍പ്രൈസ് ഒരുക്കിയതിന് നയൻതാരയ്ക്ക് നന്ദി,” എന്നാണ് വിഘ്നേഷ് കുറിച്ചത്.
വളരെകാലത്തെ പ്രണയത്തിനു ശേഷം 2022 ജൂണ്‍ 9 നാണ് വിഘ്‌നേഷും നയന്‍താരയും വിവാഹം ചെയ്തത്. അതേ വർഷം ഒക്ടോബറിലാണ് ഇരുവർക്കും ഇരട്ട കുട്ടികൾ ജനിച്ചത്. വാടകഗർഭധാരണത്തിലൂടെ താരത്തിന് കുട്ടികളുണ്ടായത് വലിയ ചർച്ചയായിരുന്നു. ഉയിർ, ഉലക്എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകൾ.
അതേസമയം പുതിയ സ്‌കിന്‍ കെയര്‍ ബ്രാന്‍ഡുമായി നയന്‍താര എത്തുകയാണ്. ‘9സ്‌കിന്‍’ എന്ന ചര്‍മ സംരക്ഷണ ഉല്‍പന്നത്തിന്റെ വെബ്സൈറ്റ് ലോഞ്ച് തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് നയന്‍താര പ്രഖ്യാപിച്ചത്. ഉല്‍പന്നങ്ങളുടെ ഔദ്യോഗിക വില്‍പന സെപ്റ്റംബര്‍ 29 ന് ആരംഭിക്കുമെന്ന് താരം അറിയിച്ചു. നേരത്തേ, ഡെര്‍മറ്റോളജിസ്റ്റ് ഡോ.റെനിത രാജനുമായി ചേര്‍ന്ന് നടി ലിപ്ബാം കമ്പനി ആരംഭിച്ചിരുന്നു.