തെന്നിന്ത്യൻ നായിക ഐശ്വര്യ ലക്ഷ്മിയുടെ പിറന്നാളാണ് ഇന്ന്. ഈ ദിവസം പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുകയാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാര. താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ആശംസകൾ അറിയിച്ചത് ഐശ്വര്യ ലക്ഷ്മിയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്തിട്ടുമുണ്ട്. ഇതിനു മറുപടിയായി നന്ദിയുണ്ട് മാം എന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കുവെച്ചുകൊണ്ട് ഐശ്വര്യ ലക്ഷ്മി കുറിച്ചു. ഇതോടെ നയൻതാര ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്ന മലയാളി നായികമാർ മൂന്നു പേരായിരിക്കുകയാണ്. പാർവതി തിരുവോത്തിനെയും, അപർണ ബലമുരളിയേയും ഇതിനു മുൻപ് തന്നെ താരാം ഫോളോ ചെയ്തിരുന്നു.
ഇൻസ്റ്റാഗ്രാമിൽ ഏറ്റവും വേഗത്തിൽ ഒരു മില്ല്യൺ ആരാധകരെ സ്വന്തമാക്കി എന്ന റെക്കോർഡ് നയൻതാര സ്വന്തമാക്കിയിരുന്നു. നേരത്തെ കത്രീന കൈഫിനായിരുന്നു ഈ റെക്കോർഡ് ഉണ്ടായിരുന്നത്. നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും മക്കളായ ഉയിർ എന്ന രുദ്രോനീൽ എൻ ശിവന്റെയും, ഉലഗ് എന്ന ദൈവിക് എൻ ശിവന്റെയും മുഖം ആദ്യമായി സമൂഹമാധ്യമങ്ങളിൽ കാണിച്ചുകൊണ്ടാണ് നയൻതാര തന്റെ വരവ് അറിയിച്ചത്. റീൽ ഇതിനോടകം തന്നെ 18 മില്ല്യണിൽ അടുത്ത് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. തുടർന്ന് നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ സിനിമയായ ജവാന്റെ ട്രെയ്‌ലറും പങ്കുവെച്ചിട്ടുണ്ട്. നിലവിൽ 3 മില്ല്യണിൽ കൂടുതൽ ഫോളോവെർസിനെ നയൻതാര സ്വന്തമാക്കിയിട്ടുണ്ട്. 21 ആളുകളെയാണ് നയൻതാര ഫോളോ ചെയ്യുന്നത്.
അതേസമയം, നയൻതാര ആദ്യമായി ബോളിവുഡിൽ എത്തുന്ന ചിത്രമാണ് ജവാൻ. ചിത്രത്തിൽ കിംഗ് ഖാനും, നയന്‍താരക്കും ഒപ്പം ദീപിക പദ്കോൺ, പ്രിയ മണി, സന്യ മൽഹോത്ര തുടങ്ങിയവരും വേഷമിടുന്നുണ്ട്. സിനിമയിൽ വില്ലനായി എത്തുന്നത് വിജയ് സേതുപതിയാണ്. ദളപതി വിജയ് ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തും എന്ന തരത്തിൽ വാർത്തകൾ പരക്കുന്നുണ്ട്. എന്നാൽ ഇതിനു ഔദ്യോഗികമായ ഒരു വിശദീകരണം ഇതുവരെയും ലഭിച്ചിട്ടില്ല.
ചിത്രത്തിന്റേതായി പുറത്തെത്തിയ ഗാനങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ ചർച്ചകൾക്ക് കാരണമായിരുന്നു. റെഡ് ചില്ലീസ് എന്റർടൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ നിർമിക്കുന്ന ചിത്രം ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്‍റെ 2 ഡി, ഐമാക്സ് ഹിന്ദി പതിപ്പുകള്‍ ഇതിനകം 2.6 ലക്ഷം ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. തമിഴ്, തെലുങ്ക് പതിപ്പുകള്‍ ചേര്‍ന്ന് 4700 ടിക്കറ്റുകളും. അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതിനകം 8.98 കോടിയാണ് നേടിയിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. യുഎസില്‍ ഇതുവരെ അഡ്വാൻസ് ബുക്കിംഗിൽ 1.57 കോടി രൂപയാണ് ഷാരൂഖ് ചിത്രം ജവാന്‍’ സ്വന്തമാക്കിയിരിക്കുന്നത്.