ഇന്ത്യയിലെ മുന്‍നിര മള്‍ട്ടിപ്ലെക്സ് ശൃംഖലയാണ് പിവിആര്‍ ഇനോക്സ്. ഇപ്പോഴിതാ പിവിആർ പുതിയ പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പിവിആര്‍ ഇനോക്സ് പാസ്പോര്‍ട്ട് എന്നാണ് ഈ പുതിയ പദ്ധതിയുടെ പേര്. വലിയൊരു ഓഫറാണ് ഈ പദ്ധതി പ്രേക്ഷകർക്ക് നൽകുന്നത്. സ്ഥിരം സിനിമക്കാരായ സിനിമ പ്രേമികളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ ഓഫര്‍. ഇനി സംഭവം എന്താണെന്ന് വെച്ചാൽ, നിശ്ചിത തുക നല്‍കിയാല്‍ ഒരു മാസം പത്ത് സിനിമകള്‍വരെ കാണാനുള്ള അവസരമുണ്ട്.
മാസത്തില്‍ സുബ്സ്ക്രിപ്ഷൻ പുതുക്കേണ്ട ഈ പാക്കേജിന് ഒരു മാസം 699 രൂപ മാത്രം നൽകിയാൽ മതി. ഒക്ടോബർ പതിനാറ് മുതൽ ഈ പദ്ധതി ആരംഭിക്കുന്നത്. എന്നാല്‍ ഈ ഓഫർ സ്വീകരിക്കുന്നവർക്കാകട്ടെ, പിവിആറിന്‍റെ പ്രീമിയം സര്‍വീസുകളായ ഐമാക്സ്, ലക്സി, ഡയറക്ടര്‍ കട്ട്, തീയറ്ററുകളില്‍ നിന്നും സിനിമ കാണാന്‍ സാധ്യമല്ല. തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് ഈ പാസുള്ളവർക്ക് സിനിമ കാണാന്‍ കഴിയുകയുമുള്ളൂ. വലിയ ഹൈപ്പ് നൽകിയുള്ള ചിത്രങ്ങള്‍ മാത്രം പ്രതീക്ഷിച്ചാണ് ആളുകള്‍ ഇപ്പോൾ തീയറ്ററില്‍ എത്തുന്നത്.
ഇതൊരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. പ്രേക്ഷകരുടെ ഈ തീരുമാനത്തിൽ ഒരു മാറ്റം വരുത്താനാണ് ഈ പദ്ധതി നടപ്പിലാകുന്നത് എന്നാണ് പിവിആര്‍ ഇനോക്സ് സിഇഒ ഗൗതം ദത്ത പിവിആര്‍ ഇനോക്സ് പാസ്പോര്‍ട്ട് സംബന്ധിച്ച് പ്രതികരിച്ചത്. എല്ലാ ആഴ്ചയിലും തീയറ്ററില്‍ പോയി സിനിമ കാണുന്നത് വലിയ ചിലവുള്ള കാര്യമാണെന്നാണ് പ്രേക്ഷക പ്രതികരണം. ഈ വിഭാഗം പ്രേക്ഷകരെയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ഇത്തരം ഒരു പ്ലാന്‍ ബിഗ് ബജറ്റ് ചിത്രങ്ങളെ മാത്രമല്ല, ലോ ബജറ്റ്, മിഡ് ബജറ്റ് സിനിമകൾക്ക് കൂടി ഗുണം ചെയ്യുമെന്നാണ് ഗൗതം ദത്ത പറയുന്നത്. ഒരാഴ്ച പതിമൂന്ന് പതിനാറോളം സിനിമകളാണ് റിലീസ് ചെയ്യുന്നത്. ഈ അടുത്തിടെ പിവിആര്‍ തങ്ങളുടെ തീയറ്ററില്‍ വില്‍ക്കുന്ന ഭക്ഷണ സാധനങ്ങളുടെ വില നാല്പത് ശതമാനമായി കുറച്ചിരുന്നു. തിങ്കൾ മുതല്‍ വ്യാഴം വരെ വൈകീട്ട് 6 മണിക്കുള്ളിൽ സിനിമ കാണാൻ എത്തുന്നവർക്കായിരുന്നു ഈ ഓഫർ. അതോടൊപ്പം തന്നെ 99 രൂപ വിവിധ കോംബോകളും ഏര്‍പ്പെടുത്തിയിരുന്നു. അതേ സമയം പിവിആര്‍ ഇനോക്സ് പാസ്പോര്‍ട്ട് ലഭിക്കാന്‍ എന്തെങ്കിലും സര്‍ക്കാര്‍ ഇഷ്യൂ ചെയ്ത ഐഡി കാർഡും നല്‍കണം.