വ്യത്യസ്തതകൾ കൊണ്ട് വരാൻ ശ്രമിക്കുന്ന യുവനായികമാരിൽ ഒരാളാണ് നിത്യ മേനോൻ. ഇപ്പോഴിതാ രവീന്ദ്ര നാഥ ടാഗോറിന്റെ ചിത്രാംഗദക്ക് വീണ്ടും ജീവൻ നൽകിയിരിക്കുകയാണ് താരം. വേഷവിധാനങ്ങൾക്കൊണ്ടും, ദൃശ്യങ്ങൾക്കൊണ്ടും ആ പഴയകാലത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്ന തരത്തിലാണ് ചിത്രങ്ങൾ.
ചിത്രത്തിന് അടിക്കുറിപ്പായി നിത്യ എഴുതിയത് ഇങ്ങനെ ….
മണിപ്പൂർ രാജകുമാരിയായ ചിത്രാംഗദയുടെയും മഹാഭാരത ഇതിഹാസത്തിലെ മൂന്നാമത്തെ പാണ്ഡവനായ അർജുനന്റെയും പ്രണയ ജീവിതത്തെ ആസ്പദമാക്കി 1892-ൽ നോബൽ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോർ രചിച്ച നൃത്ത നാടകമാണ് ‘ചിത്രാംഗദ’. ചിത്രാംഗദ തീർത്തും വൈകാരികമായ ഒരു ജീവിതത്തിലൂടെ നിസ്വാർഥ പ്രണയത്തെ ആരാലും പ്രതിരോധിക്കാൻ സാധ്യമല്ലെന്ന് കാണിച്ച വ്യക്തിത്വമാണ്.
കഥാപാത്രങ്ങൾക്ക് ഒരു പുതിയ രൂപവും ഭാവവും സൃഷ്ടിക്കാനും അവയിൽ നിന്ന് ഒരു പുതിയ കഥ സൃഷ്ടിക്കാനുമുള്ള ശ്രമമാണ് ഞാൻ ഇവിടെ നടത്തുന്നത്. എന്നാൽ മൂലകൃതിക്ക് ഒരു തരത്തിലുമുള്ള കോട്ടം വരാതെ അതിലെ എല്ലാ ഘടകങ്ങളും നിലനിർത്തിക്കൊണ്ട് തികച്ചും കൗതുകകരമായ സമീപനത്തോടെയുള്ള പുനർവ്യാഖ്യാനങ്ങളാണ് ഞാൻ ചെയ്യുന്നത്.
ബംഗാളിൽ വളർന്ന എല്ലാ പെൺകുട്ടികൾക്കും ഇത് ഒരു ആദരവായാണ് ഞാൻ കാണുന്നത്. ഡാൻസ് ക്ലാസുകൾ അവരുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. ടാഗോറിന്റെ നൃത്തനാടകങ്ങൾ അവതരിപ്പിച്ച പ്രദേശത്തെ രവീന്ദ്രജയന്തി ആഘോഷങ്ങളിൽ ഇന്നും അവിടെയുള്ള പെൺകുട്ടികൾ പങ്കെടുക്കുന്നുണ്ട്.
അതേസമയം, മഹാഭാരത്തിൽ വളരെ കുറച്ച് മാത്രം പരാമർശമുള്ള അർജുനന്റെ കാമുകിയും ഭാര്യയുമാണ് ചിത്രാംഗദ. കാട്ടിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന അർജുനൻ എങ്ങനെ ചിത്രാംഗദയെ കണ്ടുമുട്ടി എന്നതിന് വ്യക്തമായ കഥ എവിടെയും പറയുന്നില്ല. എന്നാൽ രാജകുമാരി ആയിരുന്ന ചിത്രാംഗദക്ക് അർജുനനിൽ ഒരു മകൻ പിറന്നു എന്നും പറയപ്പെടുന്നുണ്ട്. മഹാഭാരത യുദ്ധത്തിൽ ഭീഷ്മരുടെ പതനത്തിനു അർജുനൻ കാരണമായതിനാൽ അർജുനൻ സ്വന്തം മകനെ കൊല്ലുമെന്ന് വസു ശപിച്ചിരുന്നു.
ഈ ശാപത്തെ തുടർന്ന് ധ്വിഗ്‌വിജയത്തിനായി പോയ കുതിരയെ ബബ്രുവാഹനൻ തടയുകയും, തുടർന്ന് കുതിരയെ സംരക്ഷിക്കാൻ കൂടെ പോയ അർജുനനും ബബ്രുവാഹനനും തമ്മിൽ യുദ്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ഘോരമായ യുദ്ധത്തിന് ശേഷം ബബ്രുവാഹനൻ തോൽക്കുകയൂം മരണക്കിടക്കയിലേക്ക് പോകുകയുമാണ് ഉണ്ടായത്. മരണക്കിടക്കയിൽ വെച്ചാണ് അർജുനൻ മകനെ തിരിച്ചറിയുന്നത് ഇതിനെ തുടർന്ന് അർജുനന്റെ മറ്റൊരു ഭാര്യയായ ഉലൂപി മരിച്ചവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിവുള്ള നാഗമണിയുമായി സംഭവസ്ഥലത്തെത്തി ബബ്രുവാഹനന് പുനർജീവൻ നൽകി. അർജുനനും, ബബ്രുവാഹനനും, ചിത്രാംഗദയും തിരികെ ഹസ്തിനപുരിയിലേക്ക് പോയി എന്നതാണ് കഥാസാരം.
View this post on Instagram
നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമെന്റുകളുമായി എത്തിയിരിക്കുന്നത്. സിനിമ താരങ്ങളും സിനിമ അണിയറ പ്രവർത്തകരും താരത്തിന്റെ ഈ രൂപമാറ്റത്തെ പ്രശംസിച്ചും രംഗത്ത് വന്നിരിക്കുന്നത്.