മന്ത്രിക്കും പുലികൾക്കുമൊപ്പം നൃത്തം ചെയ്ത് നിവിൻ പോളിയും മമിത ബൈജുവും

0
500

രിങ്ങാലക്കുടയിലെ പുലിക്കളി ആഘോഷത്തിൽ തിളങ്ങുകയാണ്‌ രാമചന്ദ്ര ബോസ് ആൻഡ് കോ താരങ്ങൾ. തീയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന പുതിയ ചിത്രമായ രാമചന്ദ്ര ബോസ് ആൻഡ് കോയുടെ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു നിവിൻ പോളി, മമിത ബൈജു എന്നിവർ പുലിക്കളി ആഘോഷത്തിൽ പങ്കുചേർന്നത്.

നിരവധി പുലിക്കളി കലാകാരൻമാർ അണിനിരന്ന വേദിയിൽ അവർക്കൊപ്പം താരങ്ങൾ നൃത്തം ചെയ്തിരുന്നു. ഒപ്പം മന്ത്രി ആർ ബിന്ദുവും നഗരസഭാ ചെയർപഴ്‌സണും ഉണ്ടായിരുന്നു.

ഇരിങ്ങാലക്കുട നഗരസഭാ മൈതാനത്തായിരുന്നു പുലിക്കളി ആഘോഷത്തിന്റെ സമാപന സമ്മേളനം നടന്നത്. മന്ത്രി ആർ ബിന്ദു , നഗരസഭാ ചെയർപേഴ്സൺ നിവിൻ പോളി, മമിത ബൈജു എന്നിവരാണ് ചടങ്ങിലുണ്ടായിരുന്നത്.

പുലികളും പുലിമേളവും ശിങ്കാരിമേളവും കാവടിയും അടക്കം നൂറ്റിയൻപതില്‍പരം കലാകാരന്മാര്‍ അണിനിരന്ന വര്‍ണ്ണാഭമായ പുലിക്കളി ആഘോഷയാത്രയാണ് വെെകുന്നേരത്തോടെ നഗരസഭ മൈതാനത്ത് എത്തിച്ചേർന്നത്. പുലിക്കളി ആഘോഷ സമാപനം മന്ത്രി ഡോ. ആര്‍. ബിന്ദു ആണ് ഉദ്‌ഘാടനം ചെയ്തത് .

 

ആഘോഷത്തിൽ പങ്കുചേരാനെത്തിയ ആരാധകർക്കൊപ്പം നിവിൻ പോളിയും കൂട്ടരും ചിത്രങ്ങളെടുക്കുകയും ചെയ്തു.

മുന്‍വര്‍ഷങ്ങളില്‍ വളരെ ഗംഭീരമായി സംഘടിപ്പിച്ച പുലിക്കളി അതിലും കൂടുതല്‍ വര്‍ണ്ണാഭമാക്കിയാണ് ഇത്തവണ ഇരിങ്ങാലക്കുടിയില്‍ ഒരുക്കിയത്.

ടൗണ്‍ഹാള്‍ പരിസരത്ത് നിന്നും ഉച്ചയോടെ ആരംഭിച്ച പുലിക്കളി ആഘോഷയാത്ര നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജ സജ്ജീവ്കുമാര്‍ കൂടാതെ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 ഡി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടോണി ആനോക്കാരന്‍ എന്നിവര്‍ ചേർന്നാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.

അതേസമയം, വളരെ വിജയകരമായാണ് രാമചന്ദ്ര ബോസ് ആൻഡ് കോ തീയേറ്ററിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും ആസ്വാദിക്കാൻ കഴിയുന്ന സിനിമയാണിതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രം എല്ലാ പ്രായത്തിലുള്ള ആളുകളും ഏറ്റെടുത്തുവെന്ന് താരങ്ങൾ തന്നെ തങ്ങളുടെ ഒഫീഷ്യൽ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

ഈ പോസ്റ്റ് Instagram-ൽ കാണുക

 

Mamitha Baiju ഒരു പോസ്‌റ്റ് പങ്കിട്ടു (@mamitha_baiju)

ഓണത്തിനാണു ചിത്രം തീയേറ്ററിലെത്തിയത് . ഒരു കൊളളയുടെയും നല്ലവനായ കൊള്ളക്കാരൻ്റെയും കഥയാണ് ചിത്രം പറയുന്നത്. നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിനൊപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്‌സും പങ്കാളിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here