അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ സിനിമയായിരുന്നു കിംഗ് ഓഫ് കൊത്ത. ഓണം റിലീസ് ആയി തിയേറ്ററുകളിലെത്തിയ സിനിമ പ്രേക്ഷകർ ഇരു കയ്യും നീട്ടി കൊണ്ടായിരുന്നു സ്വീകരിച്ചിട്ടുണ്ടായിരുന്നത്. സിനിമയിലെ പാട്ടുകളെല്ലാം തന്നെ വൈറലായിരുന്നു. ഇപ്പോഴിതാ സിനിമയിലെ ‘കലാപക്കാര’ പാട്ടിനനുസരിച്ചു ചുവടു വെക്കുന്ന നടി നൈല ഉഷയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ നടി തന്നെയാണ് ഡാൻസ് കളിക്കുന്ന റീൽസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കസവു സാരിയുടുത്ത് സുഹൃത്തുക്കളോടൊപ്പമാണ് നൈല ഉഷ റീൽസ് ചെയ്തിരിക്കുന്നത്.
View this post on Instagram
അതേസമയം ഐറ്റം ഡാൻസ് നമ്പറായ ‘കലാപക്കാരാ’ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായി പുറത്തിറങ്ങിയിരിക്കുന്ന ഗാനത്തിനു ഈണമിട്ടിരിക്കുന്നത് ജേക്സ് ബിജോയിയാണ്. വരികൾ ഒരുക്കിയിരിക്കുന്നത് ജോപോളാണ്. ബെന്നി ദയാൽ, ശ്രേയ ഘോഷാൽ എന്നിവർ ആലപിച്ചിരിക്കുന്ന ഗാനത്തിൽ. സിനിമയിൽ നടി ഋതിക സിംഗിന് ഒപ്പമാണ് ദുൽഖർ ആടിപ്പാടുന്നത്.
പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത സിനിമ ഓണം റിലീസിനോടനുബന്ധിച്ച് ഓഗസ്റ്റ് 24 നാണ് തീയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണവും അതിനോടൊപ്പം തന്നെ വലിയ രീതിയിൽ ഉള്ള ഡീഗ്രേഡിങ്ങും നടന്നിരുന്നു.
സിനിമയിൽ ‘കിംഗ് ഓഫ് കൊത്ത’ ആയാണ് സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ എത്തിയത്. ദുൽഖറിന് ഒപ്പം പ്രേക്ഷകർക്ക് പ്രിയപ്പെട്ട യുവ താരനിരയും എത്തിയിരുന്നു. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്.
ഛായാഗ്രഹണം – നിമീഷ് രവി, സ്ക്രിപ്റ്റ് – അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ – ശ്യാം ശശിധരൻ, മേക്കപ്പ് – റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം – പ്രവീൺ വർമ്മ, സ്റ്റിൽ – ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്. പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, സീതാരാമം, ചുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്ത സമാനതകളില്ലാത്ത കാഴ്ചാനുഭൂതി ആണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.