മെഗാസ്റ്റാർ ചിരഞ്ജീവിക്ക് ഔട്ട്സ്റ്റാൻഡിങ് അച്ചീവ്‌മെന്റ് അവാർഡ്

0
35

തെന്നിന്ത്യയിലും പുറത്തുമായി നിരവധി ആരാധകവൃന്ദമുള്ള നടനാണ് ചിരഞ്ജീവി. ഇന്ത്യൻ സിനിമയ്ക്ക് നിരവധി സിനിമകൾ സമ്മാനിച്ച താരമാണ് അദ്ദേഹം. അബുദാബിയിലെ യാസ് ദ്വീപിലെ ഇത്തിഹാദ് അരീനയിൽ നടന്ന 24-ാമത് ഐഫാ ഫെസ്റ്റിവലിൽ വെച്ച്, തെലുങ്ക് സിനിമാ ഇതിഹാസം ചിരഞ്ജീവിയെ ഇന്ത്യൻ സിനിമയ്ക്കുള്ള ഔട്ട്സ്റ്റാൻഡിങ് അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചു. മുതിർന്ന ബോളിവുഡ് നടി ഷബാന ആസ്മിയും പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറും ഒരുമിച്ചാണ് താരത്തിന് പുരസ്കാരം സമ്മാനിച്ചത്.

തെലുങ്ക് ചലച്ചിത്ര വ്യവസായത്തിനും ആരാധകർക്കും അവരുടെ അചഞ്ചലമായ പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ചിരഞ്ജീവി നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്തത്. “ഈ അവാർഡ് എന്റെ പ്രവർത്തനത്തിനുള്ള അംഗീകാരം മാത്രമല്ല, എന്റെ ആരാധകരിൽ നിന്ന് എനിക്ക് കിട്ടിയ സ്നേഹത്തിന്റെയും പ്രോത്സാഹനത്തിന്റെയും തെളിവാണ്. ഞാൻ അവരോട് എല്ലാ കാലവും കടപ്പെട്ടിരിക്കുന്നു “, എന്ന് ആർപ്പുവിളികൾക്കും കൈയടിക്കും ഇടയിൽ അദ്ദേഹം പറയുകയുണ്ടായി.

തെലുങ്ക് അഭിനേതാക്കളായ റാണാ ദഗ്ഗുബതി, തേജ സജ്ജ എന്നിവരും ഈ ചടങ്ങിൽ ആതിഥേയത്വം വഹിച്ചിരുന്നു. കൂടാതെ നാസർ, ബ്രഹ്മാനന്ദം, പ്രിയദർശൻ, പ്രിയാമണി, ജയരാമൻ, ശരത്കുമാർ, രാധിക, വരലക്ഷ്മി, കരൺ ജോഹർ എന്നിവരുൾപ്പെടെ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ നിന്നുള്ള നിരവധി താരങ്ങളും പരിപാടിയിൽ പങ്കെടുത്തു.

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഐഫാ ഫെസ്റ്റിവൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ചവയെ ആഘോഷിക്കുന്ന പുരസ്‍കാര വേദിയാണ് ഇത്. വിനോദ ലോകത്തിന് ചിരഞ്ജീവി നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള ഉചിതമായ ആദരവാണ് അദ്ദേഹത്തിന് നൽകിയ അവാർഡ്.

LEAVE A REPLY

Please enter your comment!
Please enter your name here