“ഉദയനിധി പറഞ്ഞതിനെ വളച്ചൊടിച്ച് വംശഹത്യക്കുള്ള ആഹ്വാനമായി ദുരുപയോഗം ചെയ്യുന്നതിനെ അംഗീകരിക്കാനാവില്ല”: പാ. രഞ്ജിത്ത്

0
192

സനാതന ധർമത്തെ കുറിച്ച് ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശമാണ് ഇപ്പോൾ വർത്തകളിലെല്ലാം തന്നെ ചർച്ചയായിരിക്കുന്നത്. നിരവധി പേരാണ് ഉദയ നിധിയെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തുന്നത്. സനാതന ധർമം കൊതുകിനും കോവിഡിനും മലേറിയക്കും സമാനമാണെന്നും അതിനെ സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഉദയനിധി പറഞ്ഞിരുന്നത്. ഇതിനെല്ലാം ഒടുവിൽ ഉദയനിധിയുടെ തല കൊയ്യാൻ അയോധ്യയിലെ തപസി ചൗനി ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ പരമഹൻസ് ആചാര്യ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

 

എന്നാൽ ഇപ്പോഴിതാ ഉദയനിധിയെ പിന്തുണച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ പാ രഞ്ജിത്ത്. “സനാതന ധർമം കൊതുകിനും കോവിഡിനും മലേറിയക്കും സമാനമാണെന്നു പറഞ്ഞ ഉദയനിധിയ്ക്ക് എൻറെ ഐക്യദാർഢ്യം. നൂറ്റാണ്ടുകളായി ജാതി വിരുദ്ധ ഈ പ്രസ്ഥാനത്തിന്റെ ഒരു അടിസ്ഥാന തത്വമാണ് സനാതന ധർമത്തിനെ ഉന്മൂലനം ചെയ്യാൻ ആഹ്വനം ചെയ്ത ഈ പ്രസ്താവന. ജാതിയുടെയും ലിംഗത്തിന്റെ പേരിലുള്ള മനുഷ്യത്വരഹിമായ ആചാരങ്ങളുടെ വേരുകൾ എല്ലാം തന്നെ സനാതന ധർമത്തിലുണ്ട് എന്നത് ഉറപ്പാണ്.

 

ഡോ. ബാബാസാഹേബ് അംബേദ്കർ, ഇയോതീദാസ് പണ്ഡിതർ, തന്തൈ പെരിയാർ, മഹാത്മാ ഫൂലെ, സന്ത് രവിദാസ് എന്നിവരെല്ലാം നടത്തിയ അവരുടെ ജാതിവിരുദ്ധ പോരാട്ടങ്ങളി‍ൽ ഇത് തന്നെയാണ് വാദിക്കുന്നത്. എന്നാൽ ഉദയനിധി പറഞ്ഞതിനെ വളച്ചൊടിച്ച് വംശഹത്യക്കുള്ള ആഹ്വാനമായി ദുരുപയോഗം ചെയ്യുന്ന വളരെ ഹീനമായ സമീപനം ഒരിക്കലും അംഗീകരിക്കാനാവില്ല. ഉദയ നിധിയ്ക്കെതിരെ വർധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങളിലും വേട്ടയാടലുകളിലും ഞാൻ വളരെയധികം അപലപിക്കുന്നു.

സാമൂഹ്യനീതിയും സമത്വവുമുള്ള ഒരു സമൂഹം സ്ഥാപിക്കാൻ സനാധന ധർമം ഉന്മൂലനം ചെയ്യണമെന്ന അദ്ദേഹത്തിന്റെ വാക്കുകളെ, അഭിപ്രായത്തെ ഞാൻ പൂർണ്ണമായും പിന്തുണയ്ക്കുന്നു”, എന്നാണ് പാ രഞ്ജിത്ത് പറഞ്ഞത്. അതേ സമയം ഉദയനിധിക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി വൈ ചന്ദ്രചൂഡിന് മുൻ ഹൈക്കോടതി ജഡ്ജിമാരും ബ്യൂറോക്രാറ്റുകളുമടക്കം 262 പേർ ഒപ്പിട്ട ഭീമ ഹർജി നൽകിയിട്ടുണ്ട്. തല കൊയ്യാൻ അയോധ്യയിലെ തപസി ചൗനി ക്ഷേത്രത്തിലെ പ്രധാന പൂജാരിയ്‌ക്കെതിരെ പ്രതികരിച്ചുകൊണ്ട് ഉദയനിധി രംഗത്ത് എത്തുകയും ചെയ്തിരുന്നു. തന്റെ വാക്കുകൾ പുറത്തു വരുമ്പോൾ ഇത് അളിയാ പ്രശ്നമാകുമെന്ന് തനിക്ക് അറിയാമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here