കാത്തിരിപ്പുകൾക്കൊടുവിൽ പരിനീതി ചോപ്രയും-രാഘവ് ഛദ്ദയും വിവാഹിതരായി

0
231

സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന പരിനീതി ചോപ്ര. നടിയുടെയും എഎപി നേതാവ് രാഘവ് ഛദ്ദയുടെയും വിവാഹനിശ്ചയം മെയ് 13-ന് ഡൽഹിയിലെ കപൂർത്തല ഹൗസിൽ വെച്ചായിരുന്നു നടന്നത്. വിവാഹ നിശ്ചയത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

താൻ പ്രാർത്ഥിച്ചതിനെല്ലാം അവൾ യെസ് പറഞ്ഞു എന്ന അടിക്കുറിപ്പോടെയാണ്‌ രാഘവ് വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. ഇപ്പോഴിതാ കാത്തിരുപ്പികൾക്കൊടുവിൽ ഇരുവരുടയും വിവാഹം കഴിഞ്ഞിരിക്കുകയാണ്.

ഇരുവരുടെയും വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഉദയ് പൂരിലെ ലീല പാലസിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹ ചടങ്ങുകൾ നടന്നത്. ലെഹന്‍ഗയിട്ടാണ് വിവാഹത്തിന് പരിനീതി എത്തിയത്. എന്നാൽ ഷെര്‍വാണി അണിഞ്ഞാണ് രാഘവ് ഛദ്ദ വിവാഹ വേദിയിൽ എത്തിയത്.

ലേക് പാലസിൽ രാഘവിന്‍റെ സെഹ്‌റബന്ദിക്ക് ശേഷം വള്ളങ്ങളിലാണ് രാഘവ് ഛദ്ദയും കുടുംബവും വിവാഹ വേദിയിലേക്ക് വന്നത്. അതോടൊപ്പം വിവാഹത്തിന് മുൻപുള്ള ചടങ്ങുകള്‍ ശനിയാഴ്ച ആയിരുന്നു വളരെ ആർഭാടമായി നടന്നിരുന്നത്.

ചടങ്ങിൽ ഗായകൻ നവരാജ് ഹാൻസിന്‍റെ പ്രകടനം അടക്കം അടങ്ങുന്ന ഹൽദിയും മെഹന്ദി ചടങ്ങുകളും നടന്നത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഴിഞ്ഞയാഴ്ച ദില്ലിയില്‍ വെച്ച് അർദസും സൂഫി നൈറ്റും നടന്നിരുന്നത് വളരെ ആർഭാടമായി ആയിരുന്നു.

രാഘവ് ഛദ്ദയുടെ ആംആദ്മി പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ വിവാഹ ചടങ്ങിൽ എത്തിയിരുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ചടങ്ങിൽ എത്തിയിരുന്നു. പരിനീതി ചോപ്രയും രാഘവ് ഛദ്ദയും ഉദയ്പൂരിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് വിവാഹം നടത്തുമെന്നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയത്തിന് ശേഷം പ്രചരിച്ച വാർത്തകൾ.

 

View this post on Instagram

 

A post shared by @parineetichopra

 ഇരുവരും ഡേറ്റിങ്ങിലാണെന്ന വാർത്തകളും ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോഴുള്ള വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പിന്നീട് ഐ.പി.എൽ വേദിയിലും ഇരുവരും ഒന്നിച്ചെത്തിയതിന്റെ വീഡിയോകളും പുറത്തു വന്നു.

ഇരുവരും വര്ഷങ്ങളായി പ്രണയത്തിൽ ആണെന്നായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുക്കുന്ന ചടങ്ങിന്റെ ഒരുക്കങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹ ചടങ്ങുകൾക്ക് ശേഷം ഗുരുഗ്രാമിൽ റിസപ്ക്ഷൻ ഉണ്ടാകുമെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here