ലാലേട്ടന് ജന്മദിനാശംസകളുമായി മുഖ്യമന്ത്രി

0
164

റുപത്തിനാലാം പിറന്നാൾ ആഘോഷിക്കുകയാണ് മലയാളത്തി​ന്റെ നടനവിസ്മയം മോഹൻലാൽ. സിനിമാ കലാ സാംസ്കാരിക രാഷ്ട്രീയ രം​ഗത്തുള്ള പ്രമുഖരായ വ്യക്തികൾ താരത്തിന് പിറന്നാൾ ആശംസകളുമായി എത്തുന്നുണ്ട്. അതേസമയം മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ത​ന്റെ ഒഫീഷ്യൽ സമൂഹ മാധ്യമ എക്കൈണ്ടുകളിലൂടെ ആണ് മുഖ്യമന്ത്രി ലാലേട്ടന് പിറന്നാളാശംസകൾ അറിയിച്ചത്. ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’, എന്നാണ് മോഹൻ ലാലി​ന്റെ ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചത്.

 

View this post on Instagram

 

A post shared by Pinarayi Vijayan (@pinarayivijayan)

1980-ൽ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിലൂടെ ആണ് മോഹൻലാൽ സിനിമയിലേക്ക് എത്തുന്നത്. എന്നാൽ അതിനും മുൻപ്, സിനിമയോടുള്ള അടങ്ങാത്ത ആ​ഗ്രഹവും, വാശിയും കാരണം പതിനെട്ടാം വയസിൽ സിനിമാ മോഹികളായ കൂട്ടുകാർക്കൊപ്പം ചെയ്ത തിരനോട്ടം എന്ന ചിത്രമായിരുന്നു മോഹൻലാലിലെ നട​ന്റെ പിറവി അടയാളപ്പെടുത്തിയ ചിത്രം.1978ൽ പല പ്രതിസന്ധികളും നേരിട്ട് പൂർത്തിയാക്കിയ ചിത്രം പക്ഷെ ഒരൊറ്റ ഷോയ്ക്ക് ശേഷം പെട്ടിക്കുള്ളിലായി. പക്ഷെ ഭാവിയിൽ മലയാള സിനിമ ഭരിക്കാൻപോകുന്ന നടനവിസ്മയത്തി​ന് ആത്മവിശ്വാസം പകരാൻമാത്രം ശക്തിയുള്ളതായിരുന്നു ആ തിരനോട്ടമെന്ന് കാലം തെളിയിച്ചു. പിന്നീടാണ് മഞ്ഞിൽ വിരിഞ്ഞ പൂവിലെ നരേന്ദ്രനായി ആ ചെറുപ്പക്കാരനെത്തുന്നത്.

നായകനായും, കുടുംബനാഥനായും, തമ്പുരാനായും, അടിച്ചമർത്തപ്പെട്ടവനായും, പ്രണയ നായകനായും മോഹൻലാൽ വേഷമിട്ടു. പ്രണയത്തിന്റെ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ചു, പത്മരാജന്റെ തൂവാനത്തുമ്പികളിലെ ജയകൃഷ്ണനായി പ്രണയത്തിന്റെ മറ്റൊരു കാഴ്ച പ്രേക്ഷകർക്ക് നൽകി. ചിത്രം എന്ന സിനിമയിലൂടെ പ്രണയത്തിന്റെ മുഖത്തിനു നിഷ്കളങ്കമായ ഭാവം നൽകി. കുറുമ്പും കുസൃതിയുമുള്ള പ്രണയമായി മിന്നാരത്തിലും, വന്ദനത്തിലും വന്നു. മലയാളികൾ കണ്ട ഏറ്റവും മനോഹരമായ പ്രൊപോസൽ ഡയലോഗുകൾ സമ്മാനിച്ച നമുക്ക് പാർക്കം മുന്തിരിത്തോപ്പുകൾ ലാലേട്ട​ന്റെ ക്ലാസിക്കുകളിൽ ഒന്നുമാത്രമാണ്. ടി പി ബാലഗോപാലൻ എം എ, തേന്മാവിൻ കൊമ്പത്തു, ഹരികൃഷ്ണൻസ് തുടങ്ങി നിരവധി പ്രണയ ചിത്രങ്ങൾ അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചു. ഇന്നും മലയാളികൾ പാടിനടക്കാറുള്ള പ്രണയ​ഗാനങ്ങളും, പ്രൊപ്പോസൽ ഡയലോ​ഗുകളും എടുത്തുനോക്കിയാൽ അതിൽ ലാലേട്ട​ന്റെ കെെയ്യൊപ്പുകൾ കാണാം.

350-ലധികം സിനിമകളുമായി നാൽപ്പതിലധികം വർഷങ്ങൾ സിനിമയിൽ സജീവമാണഅ ലാലേട്ടൻ. സിനിമയുടെ വളർച്ചയൊക്കൊപ്പം വളർന്ന നടൻ കൂടിയാണ് അദ്ദേഹം. നൃത്തം, ആയോധനകല, സം​ഗീതം തുടങ്ങി സകലകലാവല്ലഭനെന്ന പദത്തിന് ഏറെ അനുയോജ്യനായ പ്രതിഭയുമാണ് മോഹൻലാൽ. കാലങ്ങൾക്കിപ്പുറം ബറോസ് എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്കും കാലെടുത്തുവെയ്ക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here