പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തീപ്പൊരി ബെന്നി’. ചിത്രത്തിൽ തന്റെ കഥാപാത്രം, മകനെക്കാളും പ്രാധാന്യം നൽകുന്നത് സഖാവായ സുഹൃത്തിന്റെ മകൾക്കാണെന്ന് പറയുകയാണ് നടൻ ജഗദീഷ്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് താരം സിനിമയിലെ തങ്ങളുടെ കഥാപാത്രങ്ങളെക്കുറിച്ചു തുറന്നുപറഞ്ഞത്.
ചിത്രത്തിൽ അച്ഛനും മകനുമായാണ് ജഗദീഷും അർജുൻ അശോകനും എത്തുന്നത്. ഒരു സഖാവാണ് ജഗദീഷിന്റെ കഥാപാത്രം . എന്നാൽ തലമുറയുടെ വ്യത്യസം ഉള്ളതിനാൽ മകന്റെ കാഴ്ചപ്പാടുമായി അച്ഛന്റെ കാഴ്ചപ്പാട് ഒത്തുപോകുന്നില്ല. പക്ഷെ സഖാവായ സുഹൃത്തിന്റെ മകളുടെ കാഴ്ചപ്പാടും ജഗദീഷിന്റെ കഥാപാത്രത്തിന്റെ കാഴ്ചപ്പാടും ഒത്തുപോകുന്നതിനാൽ ആ കഥാപാത്രങ്ങൾ തമ്മിലാണ് കൂടുതൽ അടുപ്പമെന്നാണ് ജഗദീഷ് പറയുന്നത്.
പൊന്നില എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. മിന്നൽ മുരളി എന്ന സിനിമയിലെ ബ്രൂസെലി ബിജി എന്ന കഥാപാത്രമായി ശ്രദ്ധ നേടിയ ഫെമിന ജോർജ് ആണ് ചിത്രത്തിൽ പൊന്നില എന്ന കഥാപാത്രമായെത്തുന്നത്. പൊന്നില ചിത്രത്തിലെ നായിക ആണെങ്കിലും നായകനായ തീപ്പൊരി ബെന്നി എന്ന കഥാപാത്രത്തിന്റെ നായികയാണോ എന്നത് വ്യക്തമല്ല. സിനിമയിൽ ബെന്നിയേക്കാളും പൊന്നിലയ്ക്ക് അടുപ്പമുള്ളത് ജഗദീഷിന്റെ കഥാപാത്രത്തോടാണെന്ന് താരം പറയുന്നുണ്ട്. പൊന്നില അത്രയും ബഹുമാനിക്കുന്ന സഖാവിന്റെ മകൻ എന്ന സ്ഥാനമായിരിക്കാം അവൾ തീപ്പൊരി ബെന്നിക്ക് നൽകുന്നതെന്നാണ് ജഗദീഷിന്റെ വിശദീകരണം. ചിത്രം പൂർണ്ണമായി കാണുമ്പോൾ അവസാനം മാത്രമേ അവർ തമ്മിലുള്ള ബന്ധത്തെ കുറിച്ച് മനസിലാവുകയുള്ളു എന്നാണ് താരം പറയുന്നത്.
അർജുൻ അശോകൻ നായകനായി എത്തുന്ന പുതിയ ചിത്രം “തീപ്പൊരി ബെന്നി’ യുടെ ട്രെയിലർ അടുത്തിടെ ആണ് പുറത്തിറങ്ങിടത്. രാഷ്ട്രീയത്തെ വെറുക്കുന്ന ബെന്നിയും ഇടതുപക്ഷ ചിന്താഗതിയുള്ള ചേട്ടായിയും തമ്മിലുള്ള രസകരമായ നിമിഷങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ട്രെയിലർ. ഹാസ്യവും നർമ്മവും ഇടകലർത്തികൊണ്ടുള്ള ട്രെയിലറിൽ രാഷ്ട്രീയ സംവിധാനങ്ങളോടുള്ള ഒരു വിഭാഗത്തിന്റെ വെറുപ്പും അഴിമതിയും മറ്റും പ്രകടമാണ്. മലയാളത്തിലെ അടുത്ത സൂപ്പർഹിറ്റ് ചിത്രമായിരിക്കും തീപ്പൊരി ബെന്നി എന്ന രീതിയിലാണ് ഒരു വിഭാഗം ചിത്രത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നത്.
ഒരു സാധാരണ കർഷകരുടെ ഗ്രാമത്തിൽ നടക്കുന്ന ചില സംഭവവികാസങ്ങൾ ആണ് ചിത്രത്തിന്റെ പശ്ചാത്തലം. ഒരു കർഷക ഗ്രാമത്തിൽ തീവ്രമായ ഇടതുപക്ഷ ചിന്താഗതി കൊണ്ടുനടക്കുന്ന വട്ടക്കുട്ടയിൽ ചേട്ടായിയുടേയും, രാഷ്ട്രീയത്തെ വെറുക്കുന്ന തീപ്പൊരി രാഷ്ട്രീയ നേതാവിന്റെ മകൻ ബെന്നിയുടേയും ജീവിത സന്ദര്ഭങ്ങളെല്ലാം കോർത്തിണക്കിക്കൊണ്ടാണ് ഒരു കുടുംബ പശ്ചാത്തലത്തിൽ “തീപ്പൊരി ബെന്നി എന്ന ചിത്രം ഒരുങ്ങുന്നത്.