സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ നടക്കുന്ന രൂക്ഷമായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടന്‍ പ്രമോദ് വെളിയനാട്. മൂവി വേൾഡ് മീഡിയയുടെ സിനിമയല്ല ജീവിതം എന്ന പ്രത്യേക പരിപാടിയിലാണ് നടൻ ഈ കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
“നാടകം കളിക്കുന്നതിന് മുൻപ് തിരി കത്തിച്ച് പ്രാർത്ഥിക്കുമ്പോൾ ഞാൻ പറയുന്നത് തെറ്റുകുറ്റങ്ങൾ ഇല്ലാതെ നാടകം കളിക്കാൻ കിഴിയണേ എന്നാണ്. അതോടൊപ്പം ഒരു പത്ത് പ്രവിശ്യം ഞാൻ പറയുന്നത് എനിക്ക് ഇത് വഴിത്തിരിവ് ആകണേ എന്നാണ്. കാരണം എന്നെക്കൊണ്ട് ഉപകാരമുള്ള ഒരാൾ ആ പറമ്പിലുണ്ട്. അല്ലാതെ ഓടിച്ചെന്ന് അവരോട് എനിക്കൊരു അവസരം തരുമോയെന്ന് ചോദിച്ചാൽ അവർ മുഴുവനായി നോക്കിയിട്ട് പറയും ഇല്ലെന്ന്. പക്ഷെ എന്റെ പെർഫോമൻസ് കാണുന്ന ഒരാൾ ആണെങ്കിൽ, അത് കണ്ട് ഇഷ്ടപ്പെട്ട് അവർ പറയും ഇവൻ കൊള്ളാമല്ലോ എന്ന്.
അങ്ങനെയാണ് എന്റെ സിനിമയിലെ ഗുരുനാഥൻ, ജോസ് തോമസ് സാർ എന്നെ സിനിമയിലേക്ക് കൊണ്ട് വന്നത്. ഒരു റോമിന്റെ കനം പോലും എന്റെ അധ്വാനം ഇല്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ ചെന്നുപെട്ട ഗുരുനാഥന്മാർ കാരണമാണ് ഞാൻ ഈ നിലയിൽ എത്തിയത്. ഞാൻ ചെന്നുപെട്ട കൈകൾ അങ്ങനെയുള്ളത് ആയിരുന്നു. എനിക്ക് എന്റെ സന്തോഷങ്ങൾ പങ്കുവയ്ക്കണം. എന്നെ സെറ്റു വർക്കുകാരനായാണ് ആദ്യം നാടകത്തിലേക്ക് വിളിക്കുന്നത്. അവിടെ നിന്ന് തുടങ്ങിയതാണ്. കായികമായ അധ്വാനം നാടകത്തിൽ ഇല്ല.
ഇത് ഞാൻ അഹങ്കാരത്തിൽ പറയുകയാണ്. ഞാൻ പണിയെടുത്ത് തന്നെയാണ് ഇവിടെ എത്തിയത്. എന്നെ ഉപദ്രവിക്കരുത്. ഞാൻ ഒരു പാവപ്പെട്ടവനാണ്. ചെറിയ ചെറിയ സന്തോഷങ്ങളിൽ ഒരുപാട് സന്തോഷിക്കുകയും ചെറിയ സങ്കടങ്ങളിൽ ഒരുപാട് സങ്കടപ്പെടുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് എന്നെ തളർത്തരുത്. ഇപ്പോൾ ഞാൻ ഇതെല്ലാം പറയുന്നതിന്റെ കാര്യം, പുള്ളിക്ക് അങ്ങനെ ആകാമെങ്കിൽ എനിക്കും അങ്ങനെ ആകാമെന്ന് ഒരാൾക്കെങ്കിലും വിചാരിക്കാൻ കഴിഞ്ഞെങ്കിലെന്ന് വിശ്വസിക്കുന്ന ആണ് ഞാൻ.
പട്ടി ചോദിക്കുമ്പോലെ ചോദിച്ചാണ് ഞാൻ ഇവിടെ എത്തിയത്. അമ്പലപ്പറമ്പിലും പള്ളിപ്പറമ്പിലും നാടകം കാണാൻ പോയത് ആറ് നീന്തിയും തോട് നീന്തിയുമാണ്. ആ സ്ഥലങ്ങളിലെല്ലാം പിന്നീട് നാടകം കളിക്കുകയും അവർ എനിക്ക് ആദരവ് തരികയും ബഹുമാനം തരികയും ചെയ്യുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ്. കേരളത്തിലെ നമ്പർ വൺ സമിതികളിലാണ് ഞാൻ നാടകം കളിച്ചത്. പതിനേഴ് വർഷം ഹ്യുമർ കഥാപാത്രങ്ങളും ബാക്കിയെല്ലാം നായകനുമായി ആയിരുന്നു അഭിനയിച്ചത്. “മലയാള സിനിമയിലെ പത്ത് നടന്മാരിൽ ഒരാളാകും ഞാൻ എന്ന് പറഞ്ഞിരുന്നു. അങ്ങനെ ഞാൻ ആഗ്രഹിച്ചിരുന്നു. അതിനർത്ഥം മറ്റു നടന്മാർ മോശക്കാർ ആണെന്നല്ല.” എന്നാണ് പ്രമോദ് പറഞ്ഞത്.