ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഫേസ് ഓഫ്’. ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി നടൻ ലാലും ഉണ്ടാകും . ഒപ്പം മറ്റൊരു വേഷത്തില്‍ ഇന്ദ്രൻസുമുണ്ടാകും എന്നാണ് വിവരം. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് നടൻ പൃഥ്വിരാജ്. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ഈ പുതിയ ചിത്രത്തിന് സംവിധാനം നിര്‍വഹിക്കുന്നത് സജീവനാണ്.
ഈ ചിത്രം നിർമ്മിക്കുന്നത് ഷിജി മുഹമ്മദ് ആണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് ജിജു സണ്ണിയാണ്.നിരവധി റോഡുകൾ അങ്ങോട്ടുമിങ്ങോട്ടും പിണഞ്ഞുകിടക്കുന്ന ഒരു ചിത്രമാണ് പോസ്റ്ററിന്റെ പശ്ചാത്തലം. അതേസമയം, മുകേഷും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം അയ്യര്‍ ഇൻ അറേബ്യയും ധ്യാൻ ശ്രീനിവാസന്റേതായി പ്രദര്‍ശനത്തിന് എത്താനുണ്ട്. ഫെബ്രുവരി രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുക. മുകേഷും ഉർവശിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മകനായി ധ്യാൻ ശ്രീനിവാസൻ പ്രത്യക്ഷപ്പെടുന്ന അയ്യര്‍ ഇൻ അറേബ്യ എന്ന ചിത്രത്തിൽ ദുര്‍ഗാ കൃഷ്‍ണ, ഡയാന ഹമീദ്, ഷൈൻ ടോം ചാക്കോ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്‍ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്‍മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. സംവിധാനം എം എ നിഷാദാണ് നിർവഹിക്കുന്നത്.

ഒരു ആക്ഷേപഹാസ്യമായിട്ടാണ് കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രം ഒരുങ്ങുന്നത് . സംഗീതം ആനന്ദ് മധുസൂദനനാണ് ഒരുക്കുന്നത്. സിദ്ധാര്‍ഥ് രാമസ്വാമിയും വിവേക് മേനോനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ഗാനരചന പ്രഭാ വർമ്മയ്‍ക്കും റഫീഖ് അഹമ്മദിനുമൊപ്പം ഹരിനാരായണൻ, മനു മഞ്ജിത് എന്നിവരും കെെകാര്യം ചെയ്യുന്നു. തിരക്കഥയും എം എ നിഷാദാണ് ഒരുക്കിയത്. ശബ്‍ദലേഖനം ജിജുമോൻ ടി ബ്രൂസ്. രാജേഷ് പി എം ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനറായി എത്തുന്നത്.

വിഘ്‌നേഷ് വിജയകുമാറാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രം വെല്‍ത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. ഉള്ളടക്കത്തിന് പ്രധാന്യം നല്‍കിയുള്ള മലയാള സിനിമകള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി വ്യവസായിയായ വിഘ്‍നേശ് വിജയകുമാര്‍ ഇപ്പോൾ. വിഘ്‍നേശ് വിജയകുമാറിന്റെ നിര്‍മാണത്തിലുള്ള ആദ്യ ചിത്രമാണ് മുകേഷിന്റെ അയ്യർ ഇൻ അറേബ്യ.

