എമ്പുരാൻ എത്തുന്നു… ലൊക്കേഷൻ സന്ദർശിച്ച് പൃഥ്വിരാജ്

0
221

സിനിമ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാല്‍ നായകനായെത്തുന്ന എമ്പുരാൻ. ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ഈ ചിത്രം എത്തുന്നത്. മലയാള സിനിമയിൽ ആദ്യമായി 200 കോടി ക്ലബിലെത്തിയ സിനിമയാണ് ലൂസിഫർ. മുരളി ഗോപിയാണ് എമ്പുരാന്റെ തിരക്കഥ ഒരുക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ എമ്പുരാന്റെ ഷൂട്ടിങ് ലൊക്കേഷൻ സന്ദർശിച്ചിരിക്കുകയാണ് പൃഥ്വിരാജ്.

എമ്പുരാന് വേണ്ടി ഒരു ഹെലികോപ്റ്റർ കൃത്രിമമായി പണിയുണ്ടെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഹെലികോപ്റ്ററിന്റെ സെറ്റ് വർക്ക് നടക്കുന്ന സ്ഥലത്ത് പൃഥ്വിരാജ് എത്തുകയും തിരിച്ചു മടങ്ങുകയും ചെയ്യുന്ന വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സെപ്റ്റംബര്‍ മുപ്പതിന് സിനിമ ഷൂട്ടിങ്ങിന്റെ ആദ്യ ഷെഡ്യൂള്‍ തുടങ്ങുമെന്ന് മുൻപേ തന്നെ പറഞ്ഞിരുന്നു. അതോടൊപ്പം ചിത്രത്തിന്റെ പ്രമേയത്തിന് അനുയോജ്യമായ ലൊക്കേഷനുകളും സംവിധായകൻ പൃഥ്വിരാജും സംഘവും കണ്ടെത്തിയിരുന്നു. മോഹൻലാലിനൊപ്പം ടൊവിനോ തോമസ്, മഞ്ജു വാര്യര്‍ എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകും.

 ഹോളിവുഡ് സിനിമയ്ക്ക് സമാനമായ രീതിയിലുള്ള ലൊക്കേഷനും ചിത്രീകരണവുമാണ് എമ്പുരാനായി ആസൂത്രണം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യ കൂടാതെ മറ്റ് ആറ് രാജ്യങ്ങളില്‍ കൂടി ഈ സിനിമയുടെ ചിത്രീകരണം നടക്കും. 2024 പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന തരത്തിലുള്ള സൂചനകൾ പുറത്ത് വരുന്നുണ്ട്. എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം 2022 ഓഗസ്റ്റിലായിരുന്നു നടന്നത്. എമ്പുരാന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമല്ല പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ മുൻപ് പറഞ്ഞിരുന്നു.

സിനിമക്കായി വളരെ അധികം ലൊക്കേഷനുകൾ തിരഞ്ഞു പൃഥ്വിരാജും സംഘവും നടത്തിയ യാത്രകൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ അതിനിടയിൽ പൃഥ്വിരാജിന് സംഭവിച്ച അപകടം സിനിമയെ ബാധിച്ചതായും പലരും പറയുകയുണ്ടായി.

മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോക നായകനായും പ്രത്യക്ഷപ്പെട്ട ലൂസിഫറിന്റെ ഏരിയ കഥകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ ഇപ്പോൾ. സിനിമയില്‍ നായകന് പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ രക്ഷകനായെത്തുന്ന കൂട്ടുകാരനെ പോലെ ലൂസിഫറില്‍ ജയിലിലായ സ്റ്റീഫന്‍ നെടുമ്പള്ളിയെ രക്ഷിക്കാനെത്തുന്ന സയിദ് മസൂദിന്റെ റോളാണ് പൃഥ്വിരാജിന്.

 

LEAVE A REPLY

Please enter your comment!
Please enter your name here